സ്വര്‍ണവില പവന് അരലക്ഷത്തിനരികെ; 20 ദിവസത്തിനിടെ കൂടിയത് 3120 രൂപ

സ്വര്‍ണവില പവന് അരലക്ഷത്തിനരികെ; 20 ദിവസത്തിനിടെ കൂടിയത് 3120 രൂപ
സ്വര്‍ണവില പവന് അരലക്ഷത്തിനരികെ; 20 ദിവസത്തിനിടെ കൂടിയത് 3120 രൂപ
Share  
2024 Mar 21, 02:19 PM


സ്വർണവില പവന് അരലക്ഷത്തിലേക്ക്. പവന് 800 രൂപ കൂടി 49,440 രൂപയാണ് ഇന്നത്തെ വിപണിവില. ഈ മാസം മാത്രം 3120 രൂപയാണ് ഒരുപവൻ സ്വർണത്തിന് വർധിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ തിരിയുന്നതാണ് വിലയിലെ വൻ കുതിപ്പിന് കാരണം.

മാർച്ച് രണ്ടിന് 47000. ഏഴാം തീയതി ആയപ്പോൾ 48,000. ഇന്നത് 49,000 കടന്ന് അരലക്ഷത്തിന് അരികിലേക്ക്. വർധന ഇതുപോലെയാണെങ്കിൽ ഒന്നോ രണ്ടോ ദിവസത്തിനകം അതും മറികടക്കും. നിക്ഷേപകർക്ക് ആവേശവും സാധാരണക്കാർക്ക് നെഞ്ചിടിപ്പും വർധിപ്പിക്കുകയാണ് സ്വർണ്ണവിലയിലെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിൽ 2200 ഡോളറിന് മുകളിലാണ് ഒരു ഔൺസ് സ്വർണത്തിൻ്റെ വില. ഇത് 2300ൽ എത്തും എന്ന ഊഹാപോഹങ്ങളാണ് സ്വർണത്തിലേക്ക് നിക്ഷേപകരെ കൂടുതലായി എത്തിക്കുന്നത്. പലിശ നിരക്കിൽ യുഎസ് ഫെഡറൽ റിസർവ് മാറ്റം വരുത്താതിരുന്നതും സ്വർണ്ണവിലയെ ബാധിച്ചു. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് നിക്ഷേപകർ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 


വിവാഹ സീസൺ ആരംഭിക്കാനിരിക്കെ ആശങ്കയോടെയാണ് വിലവർധനയെ സാധാരണക്കാർ നോക്കി കാണുന്നത്. വില കുറയാനായി കാത്തിരുന്നാൽ കൂടുതൽ നഷ്ടമാകും ഉപഭോക്താക്കൾക്ക് ഉണ്ടാവുക എന്നാണ് വിപണി നൽകുന്ന സൂചന.

(വാർത്ത കടപ്പാട്: മനോരമ ന്യൂസ്)


SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan