ആധുനിക മരുന്നുകള്‍ക്കെതിരായ പരസ്യത്തില്‍ സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ പരസ്യത്തില്‍ അശ്രദ്ധമായി ഉള്‍പ്പെട്ടതാണെന്ന് മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ആയുര്‍വേദ മരുന്നുകള്‍ക്ക് പ്രചാരണം നല്കാനെ പരസ്യം കൊണ്ട് ഉദ്ദേശിച്ചുള്ളൂ എന്ന് പതഞ്ജലി വ്യക്തമാക്കി. പരസ്യം നല്കുന്ന മാധ്യമ വിഭാഗത്തിന് വന്ന വീഴ്ചയാണെന്നാണ് വിശദീകരണം. ഇനിയും സമാനമായ പരസ്യം ആവര്‍ത്തിക്കില്ലെന്നും പതഞ്ജലി ഉറപ്പു നല്കി. ഐഎംഎ നല്കിയ കേസില്‍ ബാബാ രാംദേവിനോടും ആചാര്യ ബാലകൃഷ്ണയോടും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ പിന്നാലെയാണ് നിരുപാധികം മാപ്പ് പറഞ്ഞത്.
(വാർത്ത കടപ്പാട്: മനോരമ ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group