കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി സുപ്രിംകോടതി പരിഗണിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ഒറ്റത്തവണ പാക്കേജെന്ന നിര്‍ദേശമാണ് പ്രശ്‌ന പരിഹാരത്തിന് സുപ്രിംകോടതി മുന്നോട്ടുവച്ചത്. 10000 കോടി രൂപെയങ്കിലും കേരളത്തിന് കിട്ടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
എന്നാല്‍ 5000 കോടി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചു. കടമെടുക്കാന്‍ കാണിക്കുന്ന വ്യഗ്രത കേരളത്തെ അപകടത്തിലാക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. ഹര്‍ജി പരിഗണിക്കുന്നത് പുരോഗമിക്കുകയാണ്.
ഇന്നലെ വാദം കേട്ടപ്പോള്‍ ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചിരുന്നു.
(വാർത്ത കടപ്പാട്: 24 ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group