പ്രമുഖ ജ്വല്ലറിയുടെ സെയില്‍സ് ഏജന്റ് ആയിരുന്ന നവി മുംബൈ നിവാസി ബാലമുരളി മേനോനെ വാശി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജ്വല്ലറിയുടെ ഐഡന്റിറ്റി കാര്‍ഡുകളും അഡ്വാന്‍സ് ബില്ലുകളും വ്യാജമായി നിര്‍മ്മിച്ച് 15 ലക്ഷത്തോളം രൂപ വിവിധ ഉപഭോക്താക്കളില്‍ നിന്നും തട്ടി എടുത്തു എന്നാണ് പരാതി. ഇയാള്‍ക്കെതിരെ മറ്റ് പല പോലീസ് സ്റ്റേഷനുകളിലും പരാതികള്‍ ഉള്ളതായി അറിയുന്നു. ഇയാള്‍ തൃശ്ശൂര്‍ കൊടകര സ്വദേശിയാണ്. ഇത്തരത്തില്‍ വ്യാജരേഖകള്‍ നിര്‍മ്മിക്കാന്‍ ആരുടെയെങ്കിലും സഹായങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്ന. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ഇത് നിര്‍മ്മിച്ച സ്ഥലങ്ങളില്‍ പോയി തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം.
വേണം ചാരിറ്റിക്ക് ഒരു ക്ളാരിറ്റി : അമർഷാൻ തലശ്ശേരി
തലശ്ശേരി : അന്യസംസ്ഥാന ചാരിറ്റി തട്ടിപ്പ് ലോബികൾക്കെതിരെ ശക്തമായ നടപടിക്രമങ്ങൾ സർക്കാർ സ്വീകരിക്കണമെന്ന് മലബാർ മേഖലയിലെ പ്രമുഖ ജീവകാരുണ്യപ്രവർത്തക അമർഷാൻ തശ്ശേരി വാർത്താക്കുറിപ്പിൽ ആവശ്യപ്പെടുന്നു .
''എൻറെ പ്രവർത്തനങ്ങളിൽ സ്വയം എനിക്ക് തന്നെ വലിയ രീതിയിൽ പ്രവർത്തനവിലയിരുത്തൽ ഉള്ളതുകൊണ്ടാണ് ഒരു ഭയവും കൂടാതെ കേരളത്തിലെ മുഴുവൻ ചാനലിലും നമ്മുടെ റിപ്പോർട്ട് നൽകിയത്. മുന്നോട്ടു പരാതിയുമായി പോകുന്നത്.
അന്വേഷണം വന്നാൽ ആദ്യം നമ്മുടെ ഇതുവരെ ചെയ്‌ത പ്രവർത്തനങ്ങൾ അന്വേഷിക്കണം എന്നാണ് എന്റെ നിലപാട്.
ചാരിറ്റി എന്നത് ഒരു ഇബാദത്താണ്.
അല്ലാതെ ഷോ കാണിക്കേണ്ട, അഹംഭാവം കാണിക്കേണ്ട, തമ്മിൽ അടികൂടേണ്ട, അപ്പുറവും ഇപ്പുറവും പാര വെക്കേണ്ട ഒന്നല്ല എന്ന് ഇത് ചെയ്യുന്ന എല്ലാവരും ഒന്ന് സ്വയം മനസ്സിലാക്കണം. പടച്ചോന്റെ പരീക്ഷണം ഏറ്റു വാങ്ങാതെ മുന്നോട്ടു പോകാൻ ശ്രമിക്കണം...!!
ഞാൻ എന്നും വിശ്വസിക്കാറുള്ളത് നമ്മൾ ഒരു രൂപ സമ്പാദ്യം ഉണ്ടെങ്കിൽ അത് വന്ന റൂട്ട് ക്ലിയർ അല്ലെങ്കിൽ അതൊരു താത്കാലിക സമ്പാദ്യം മാത്രമായിരിക്കും.
കുറച്ചു കഴിഞ്ഞാൽ റബ്ബിന്റെ വലിയ പരീക്ഷണം നമ്മൾ ഏറ്റു വാങ്ങേണ്ടി വരുമെന്ന് എന്നും മനസ്സിൽ ഉറപ്പിച്ചുള്ള യാത്രയാണ്.
അതുകൊണ്ട് തന്നെ ഒരാളെപ്പോളും ഛെ എന്നൊരു വാക്ക് പറഞ്ഞുപോലും വേദനിപ്പിക്കാറില്ല.
എല്ലാരോടും എന്നും സ്നേഹം മാത്രമേയുള്ളൂ '' - അമർഷാൻ തലശ്ശേരി വാർത്താക്കുറിപ്പിലൂടെ വിശദീകരിക്കുന്നു .
തികച്ചും വ്യത്യസ്തപരമായ ഇത്തരം പരാതികൾ കണ്ണൂരിൽ നിന്ന് നവകേരളാ സദസ്സിൽ നൽകിയ വ്യക്തികളെയും അദ്ദേഹം അഭിനന്ദിക്കുകയുമുണ്ടായി .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group