ചെറുകിട കുടിൽ വ്യവസായ സംരംഭങ്ങളെ പരിപോഷിപ്പിക്കാൻ ഓൺലൈൻ മാർക്കറ്റിംഗ് ആരംഭിക്കുന്നു

ചെറുകിട കുടിൽ വ്യവസായ സംരംഭങ്ങളെ പരിപോഷിപ്പിക്കാൻ ഓൺലൈൻ മാർക്കറ്റിംഗ് ആരംഭിക്കുന്നു
ചെറുകിട കുടിൽ വ്യവസായ സംരംഭങ്ങളെ പരിപോഷിപ്പിക്കാൻ ഓൺലൈൻ മാർക്കറ്റിംഗ് ആരംഭിക്കുന്നു
Share  
2023 Oct 24, 10:25 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

വടകര : ഗ്രാമീണപരമ്പരാഗത കാർഷിക ചെറുകിട കുടിൽ വ്യവസായ സംരംഭങ്ങളെ പരിപോഷിപ്പിച്ചുകൊണ്ട് ജനങ്ങൾക്ക് ഗുണമേന്മയുള്ള ഉല്പന്നങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ Natuaral Prime E- Commerce Private Limited എന്ന ഒരു സ്ഥാപനം ട്രസ്റ്റ് മുൻകൈയെടുത്ത് രൂപീകരിച്ചിരിക്കുകയാണ്. ട്രസ്റ്റിന്റെ വടകര കരിമ്പനപ്പാലം പുതുപ്പണം ഭജനമഠത്തിന് സമീപമുള്ള  ജൈവകലവറയിലാണ് കമ്പനിയുടെ ആസ്ഥാനം.

കേന്ദ്രസർക്കാരിന്റെ കമ്പനീസ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത്.

 Melvinchandran (Company secretary. Harikrishnan And Delna Associates Calicut.) .


ഇദ്ദേഹമാണ് കമ്പനിയുടെ റജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്. 21/8/23നാണ് കമ്പനി റജിസ്റ്റർ ചെയ്തത്. റജി.നമ്പർ U47912KL2023PTC083066.

ഓൺലൈൻ മാർക്കറ്റിംഗിനായി വിപുലമായ നിലയിലുള്ള ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നതിനായി

Creativequb.in, Arattukadavu, South Kalamssery, Kochi.എന്നസ്ഥാപനത്തിന്റെ ഉടമ നിയാസ്ഖരീമുമായി കരാറൊപ്പുവെച്ചു രണ്ട് ലക്ഷം രൂപ അഡ്വാൻസ് നൽകിയിട്ടുണ്ട്.


കമ്പനിയുമായി സഹകരിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥാപനങ്ങളുമായി എഗ്രിമെന്റുകൾ വെക്കുന്നതടക്കമുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്.

ഇത്തരമൊരു സ്ഥാപനം സംബന്ധിച്ച് നിർദ്ദേശം വെച്ച വടകര മയ്യന്നൂർ സ്വദേശി എം ടി.ബാലൻ മാനേജിംഗ് ഡയരക്ടറായും ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ ചെയർമാനും ആയാണ് കമ്പനിറജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഡയരക്ടർമാരെ റജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കെ.തങ്കച്ചൻവൈദ്യർ, എം.ഐ.മാത്യൂസ് വൈദ്യർ, കണ്ണമ്പ്രത്ത് പത്മനാഭൻ, ശ്യാംകുമാർ അമ്പാടി ഗോശാല, സി.ഹരീന്ദ്രൻ വൈദ്യർ മുക്കാളി, ഡോ.അശ്വതിരാജ്,ഷബീഷ്.എ.എം, സുഖിൽ.പി.കെ, സുഹറാബിവൈദ്യർ, സർജാസ് അലി,  എം.എം.ഭാസ്കരൻ വൈദ്യർ തുടങ്ങി നിരവധി വ്യക്തികൾ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.


കമ്പനിയുടെ ഷെയർ ഒന്നിന് ആയിരം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ട്രസ്റ്റുമായി ബന്ധപ്പെട്ട ലോകത്തിന്റെ സ്വപ്നം വസുധ എന്ന പദ്ധതിയിൽ നിക്ഷേപം നടത്തിയവർക്ക് പ്രത്യേക പരിഗണന നൽകുന്നതാണ്.

 ട്രസ്റ്റ് മെമ്പർമാർക്കും ഹരിതാമൃതം, പ്രകൃതികൃഷി തുടങ്ങിയ പദ്ധതികളുമായി സഹകരിക്കുന്നവരെയും പരിഗണിക്കുന്നതാണ്.

കമ്പനിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ അപേക്ഷാഫോറം പൂരിപ്പിച്ചു നൽകേണ്ടതാണെന്ന് ചെയർമാൻ 

ടി.ശ്രീനിവാസൻ അറിയിക്കുന്നു .

the-significance-of-ecommerce
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal