കഴിവുകൾ വിൽക്കാം, ബ്രാൻഡിങ്ങും പ്രമോഷനും സ്വയംചെയ്യാം, അനന്തസാധ്യതയായി ഗിഗ് വർക്ക്

കഴിവുകൾ വിൽക്കാം, ബ്രാൻഡിങ്ങും പ്രമോഷനും സ്വയംചെയ്യാം, അനന്തസാധ്യതയായി ഗിഗ് വർക്ക്
കഴിവുകൾ വിൽക്കാം, ബ്രാൻഡിങ്ങും പ്രമോഷനും സ്വയംചെയ്യാം, അനന്തസാധ്യതയായി ഗിഗ് വർക്ക്
Share  
2023 Oct 16, 01:27 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

പണത്തിന് അത്യാവശ്യം വരുന്ന സമയങ്ങളില്‍ സ്വന്തം വീട്ടിലെ തേങ്ങയോ, കുരുമുളകോ, കശുവണ്ടിയോ പറിച്ച് മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍ക്കാറില്ലേ? ഗിഗ് ഇക്കണോമിയില്‍ വില്‍ക്കുന്നത് ഓരോരുത്തരുടെയും കഴിവുകള്‍ ആണെന്ന് മാത്രം. 


കോവിഡ് കാലത്തിനു ശേഷം നമ്മള്‍ കൂടുതലായി പരിചയിച്ച ഒരു തൊഴില്‍രീതിയാണ് 'വര്‍ക്ക് ഫ്രം ഹോം'. പിന്നീട് വീട്ടില്‍ മാത്രമല്ല എവിടെയിരുന്നും വര്‍ക്ക് ചെയ്യാം എന്ന രീതി വന്നു. ഒരു ഓഫീസില്‍ പോയി ചെയ്തിരുന്ന പല ജോലികളും വീട്ടിലോ കോഫീ ഷോപ്പിലോ, ജോലിക്ക് വേണ്ടി ഷെയര്‍ ചെയ്യാവുന്ന വര്‍ക്ക് സ്‌പേസിലോ ഇരുന്ന് ചെയ്യാവുന്ന അവസ്ഥ വന്നു. എന്നാല്‍, ഓരോരുത്തരുടെയും കഴിവിനനുസരിച്ച് ഇഷ്ടമുള്ള ജോലികള്‍, ഇഷ്ടമുള്ള സ്ഥലത്ത്, ഇഷ്ടമുള്ള സമയത്ത്ചെയ്യുന്നതാണ് ഗിഗ് വര്‍ക്കുകള്‍. ഇവിടെ ഓരോ വ്യക്തിയും ഒരു സംരംഭം പോലെയാണ് പ്രവര്‍ത്തിക്കുന്നത്, ആ സംരംഭത്തില്‍ ഓരോരുത്തരുടെയും കയ്യിലുള്ള കഴിവുകളാണ് വില്‍പനക്ക് വെക്കുന്നത്. ഇന്ന് ഇന്ത്യയിലെ 56% പുതിയ ജോലി സാധ്യതകളും വരുന്നത് ഗിഗ് വര്‍ക്ക് വഴിയാണ്.


ഗിഗ് വര്‍ക്കില്‍ മറ്റു ജോലിയിലെ പോലെ ജോലി ചെയ്യുന്നയാളും ജോലി കൊടുക്കുന്നയാളും തമ്മില്‍ മുതലാളി- തൊഴിലാളി ബന്ധമല്ല ഉള്ളത്, ഇവിടെ അവനവന്‍ തന്നെയാണ് മുതലാളിയും തൊഴിലാളിയുമെല്ലാം. ഇവിടെ പണം ലഭിക്കുന്നത് ചെലവഴിക്കുന്ന സമയത്തിനല്ല, മറിച്ച് ചെയ്തുതീര്‍ക്കുന്ന ടാസ്‌കുകള്‍ക്കും പ്രൊജക്ടുകള്‍ക്കുമാണ്. പണത്തിന് അത്യാവശ്യം വരുന്ന സമയങ്ങളില്‍ സ്വന്തം വീട്ടിലെ തേങ്ങയോ കുരുമുളകോ കശുവണ്ടിയോ പറിച്ച് മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍ക്കാറില്ലേ? ഗിഗ് ഇക്കണോമിയില്‍ വില്‍ക്കുന്നത് ഓരോരുത്തരുടെയും കഴിവുകള്‍ ആണെന്ന് മാത്രം.


ഒരാള്‍ക്ക് നന്നായി ഡിസൈന്‍ ചെയ്യാനുള്ള കഴിവുണ്ടെങ്കില്‍ ഡിസൈനിങ് മേഖലയില്‍ പഠിച്ച് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറുകയാണ് സ്വാഭാവികമായും ചെയ്യുക. എന്നാല്‍, ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യപ്പെടാത്ത ആളുകള്‍ക്ക് അവരുടെ ഡിസൈനിങ് കഴിവ് ഒരു പ്രൊഡക്റ്റ് ആക്കി മാറ്റുകയും നന്നായി മാര്‍ക്കറ്റ് ചെയ്യുകയും ഡിസൈനിങ് സേവനം ഏതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനത്തിനോ അല്ലെങ്കില്‍ ഡിസൈനിങ് വര്‍ക്കുകള്‍ വില്‍ക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും പ്ലാറ്റ്‌ഫോമുകള്‍ക്കോ വേണ്ടി നേരിട്ട് തന്നെ വില്‍ക്കാന്‍ കഴിയുന്ന രീതിയാണ് ഗിഗ് വര്‍ക്ക്.


ഡിസൈനിങ്, ഫോട്ടോഗ്രാഫി, അധ്യാപനം, എഴുത്ത്, വീഡിയോ മേക്കിങ്, എഡിറ്റിങ്, നൃത്തം, വര, സംഗീതം, തുടങ്ങി ഡ്രൈവിങ്, പ്ലംബിങ്, ക്ലീനിങ് എന്നുവേണ്ട എന്തു കഴിവുകളും ഗിഗ് വര്‍ക്കിന് സാധ്യത നല്‍കുന്നുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ആണ് ഏറ്റവും കൂടുതല്‍ ഗിഗ് വര്‍ക്കുകള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നത്, അതില്‍ തന്നെ ലൊക്കേഷന്‍ അനുസരിച്ചുള്ള സേവനങ്ങളും പ്രൊജക്ട് ബേസ്ഡ് ആയിട്ടുള്ള സേവനങ്ങളും ഉണ്ട്. കോവിഡ് കാലത്തിനു ശേഷം ഇത്തരം സാധ്യതകള്‍ കുത്തനെ വര്‍ധിച്ചു എന്ന് പറയാം.

എങ്ങനെ ജോലി ചെയ്യാം?


ഗിഗ് വര്‍ക്കുകള്‍ ഫ്രീലാന്‍സ് രീതിയിലാണ് ചെയ്യുന്നത്. പല കമ്പനികളും അവരുടെ സ്ഥിരം സ്റ്റാഫിന് പുറമെ ഫ്രീലാന്‍സര്‍മാരുടെ സേവനവും എടുക്കാറുണ്ട്. ഫ്രീലാന്‍സ് വര്‍ക്കുകള്‍ ഗിഗ് വര്‍ക്കുകള്‍ എന്നിവ പരസ്പരം മാറി മാറി ഉപയോഗിക്കാറുണ്ടെങ്കിലും അവ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ട്. ഗിഗ് വര്‍ക്കുകളില്‍ വളരെ ചെറിയ ടാസ്‌കുകള്‍ ആയിരിക്കും മിക്കവാറും ചെയ്യുന്നത് അതോട് കൂടെ കസ്റ്റമറും ഗിഗ് വര്‍ക്കറും തമ്മിലുള്ള ബന്ധം അവസാനിച്ചേക്കാം. ഉദാഹരണമായി ഒരു ഊബര്‍ ടാക്‌സി വിളിച്ചു ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ ആ സേവനം കഴിഞ്ഞു. അതല്ലെങ്കില്‍ ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്നതോടെ ആ വര്‍ക്ക് കഴിയുന്നു, ആ സേവനം അവസാനിക്കുന്നു. എന്നാല്‍ ഫ്രീലാന്‍സ് വര്‍ക്കില്‍ കുറച്ചുകൂടി ദീര്‍ഘമായ ബന്ധങ്ങളുണ്ടാകും എന്നതാണ് പ്രധാന വ്യത്യാസം.


എവിടെയൊക്കെയാണ് അവസരങ്ങള്‍?


ഒരാളുടെ കയ്യില്‍ ഏറ്റവും നന്നായി ചെയ്യാനാവുന്ന ഒരു തൊഴില്‍ അല്ലെങ്കില്‍ ഒരു കഴിവ് ഉണ്ടെങ്കില്‍ അവരെയും ആവശ്യക്കാരെയും തമ്മില്‍ കണക്ട് ചെയ്യാന്‍ നിരവധി പ്ലാറ്റ്‌ഫോമുകളുണ്ട്, അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സോഷ്യല്‍ മീഡിയ. ലിങ്ക്ഡ് ഇന്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്പോലെയുള്ള പ്ലാറ്റ്‌ഫോമുകള്‍ ഓരോരുത്തരുടെയും കഴിവുകള്‍ പുറംലോകത്തെ അറിയിക്കാന്‍ സഹായകമാകുന്നു. സ്വിഗ്ഗി, സൊമാറ്റൊ, ഒല, ഊബര്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങി വിപ്രോ, ഇന്‍ഫോസിസ് പോലുള്ള വന്‍കമ്പനികള്‍ വരെ ഗിഗ് തൊഴിലാളികള്‍ക്ക് നിരവധി അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. ഗിഗ് വര്‍ക്കേഴ്‌സിന് ഏറ്റവും കൂടുതല്‍ അവസരം ഒരുക്കുന്ന ഒരുപാട് പ്ലാറ്റ്‌ഫോമുകള്‍ ഇന്നുണ്ട്. Upwork, Fiverr, Gigster, Freelancer, Taskrabbit, Urban Companyഎന്നിവയാണ് അവയില്‍ ചിലത്.


എങ്ങനെ തുടങ്ങാം?


അവനവന്റെ കഴിവുകള്‍ കണ്ടെത്തുക, അവ ലിസ്റ്റ് ചെയ്യുക എന്നതാണ് ഇതിന്റെ ആദ്യപടി. അതില്‍ ഏറ്റവും നന്നായി ചെയ്യാന്‍ അറിയുന്ന കാര്യങ്ങളില്‍നിന്ന് വില്‍ക്കാന്‍ കഴിയുന്ന കഴിവുകള്‍ കണ്ടെത്തുക, ആ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക, ആ കഴിവുകളുടെ മാര്‍ക്കറ്റ് കണ്ടെത്തുക എന്നതാണ് അടുത്തത്. പിന്നീട് ഈ കഴിവുകള്‍ വില്‍ക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ കണ്ടെത്താം സോഷ്യല്‍ മീഡിയ വഴിയോ, നേരിട്ടുള്ള മാര്‍ക്കറ്റിങ് വഴിയോ, ഗിഗ് പ്ലാറ്റ്‌ഫോമുകള്‍ വഴിയോ ആളുകളിലേക്ക് എത്തിക്കാം.


ഗിഗ് വര്‍ക്കിന്റെ ഗുണങ്ങള്‍

ഫ്‌ളക്‌സിബിലിറ്റി: ഇഷ്ടമുള്ള ജോലി ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള സ്ഥാപനത്തിനുവേണ്ടി ചെയ്യാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.

പലപ്പോഴും വീട്ടില്‍നിന്ന് മാറാനുള്ള പ്രയാസം കൊണ്ട്, ആരോഗ്യകാരണങ്ങളാല്‍, കുടുംബവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ എല്ലാം പുറത്തുപോയി ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്കും മറ്റു സ്ഥലങ്ങളിലേക്ക് മാറാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളിലും ജോലി ചെയ്യല്‍ സാധ്യമാകുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഗിഗ് വര്‍ക്ക്.

ലോകത്ത് എവിടെയും ജോലി ചെയ്യാം: അനന്തസാധ്യതകളാണ് ഗിഗ് വര്‍ക്ക് തുറന്നു വയ്ക്കുന്നത്, എവിടെ ഇരുന്നുകൊണ്ടും ലോകത്തില്‍ എവിടെയുമുള്ള ക്ലയന്റിന് വേണ്ടിയും ജോലി ചെയ്യാന്‍ സാധിക്കുന്നു എന്നതും ഗിഗ് വര്‍ക്കിന്റെ പ്രത്യേകതയാണ്


ബിസിനസ് രീതി: ബിസിനസ് രീതി ആയതുകൊണ്ട് തന്നെ വരുമാനം ഒരു നിശ്ചിത സംഖ്യയില്‍ ഒതുങ്ങുന്നില്ല, എത്രയാണോ ജോലി ചെയ്യുന്നത് അതിനനുസരിച്ച് സമ്പാദിക്കാനും എത്രമാത്രം പ്രീമിയം ഉപഭോക്താക്കളിലേക്ക് എത്താമോ അതിനനുസരിച്ച് സമ്പാദിക്കാനും കഴിയുമെന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.


സംരംഭകരെ സംബന്ധിച്ചുള്ള നേട്ടങ്ങള്‍: ഒരു സംരംഭകനെ സംബന്ധിച്ച് ഏറ്റവും വേഗത്തില്‍ തൊഴിലാളികളെ കിട്ടാന്‍ സാധ്യതയുള്ള രീതിയാണ് ഗിഗ് പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുക എന്നത്. സാധാരണ റിക്രൂട്ട്‌മെന്റ് പ്രോസസില്‍ വരുന്ന വലിയ കടമ്പകള്‍ ഇല്ല എന്നതും, ഒരു വലിയ വര്‍ക്ക് ഫോഴ്‌സിനെ മാനേജ് ചെയ്യുന്നതിനുള്ള പ്രയാസങ്ങള്‍ ഇല്ല എന്നതും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ആളുകളെ ലഭിക്കുന്നു എന്നതും ഗിഗ് മേഖലയുടെ ഗുണങ്ങളാണ്.


എന്തെല്ലാമാണ് പ്രയാസങ്ങള്‍?

ആനുകൂല്യങ്ങള്‍ ഇല്ല: ഒരു സ്ഥാപനത്തില്‍ നേരിട്ട് ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന പല ആനുകൂല്യങ്ങളും ഗിഗ് വര്‍ക്കിന് ലഭിക്കുകയില്ല.

ആഴ്ചയിലുള്ള ലീവുകള്‍, ഹെല്‍ത്ത് ബെനിഫിറ്റുകള്‍, ഇന്‍ഷുറന്‍സ് പ്ലാനുകള്‍, ലീവ് ആനുകൂല്യങ്ങള്‍, എന്നിവയൊന്നും ഗിഗ് മേഖലയില്‍ ലഭിക്കുകയില്ല.

ഉറപ്പില്ലാത്ത വരുമാനം: ജോലി ചെയ്യുന്നതിനനുസരിച്ച് മാത്രം വരുമാനം വരുന്നതുകൊണ്ടുതന്നെ ഓരോ മാസവും ഒരു നിശ്ചിത സ്ഥിരവരുമാനം ഉണ്ടായിക്കൊള്ളണമെന്ന് ഉറപ്പില്ല.


സമയമെടുക്കും, ക്ഷമ വേണം: നമ്മുടെ കഴിവുകള്‍ കണ്ടെത്തി, അവ മാര്‍ക്കറ്റ് ചെയ്ത്, അത് വില്‍ക്കാവുന്ന യഥാര്‍ത്ഥ പ്ലാറ്റ്‌ഫോം കണ്ടെത്തി, അതിന് വേണ്ട രീതിയിലുള്ള വരുമാനം ലഭിക്കുന്നത് വരെ സ്വന്തമായി എസ്റ്റാബ്ലിഷ് ചെയ്യാന്‍ ഒരുപാട് സമയമെടുത്തേക്കാം. നമുക്ക് ഒരുപാട് കഴിവുകള്‍ ഉണ്ടെങ്കില്‍ പോലും ആ കഴിവിന് ഡിമാന്‍ഡ് കുറവാണെങ്കിലും സാധ്യത കുറയും.


എങ്ങനെ പിടിച്ചു നില്‍ക്കാം?

സ്വന്തമായുള്ള കഴിവുകളോടൊപ്പം ഡിജിറ്റല്‍ മേഖലയില്‍ കൂടെ കഴിവ് തെളിയിക്കുക എന്നതാണ് ആദ്യം വേണ്ട കാര്യം, നമ്മുടെ കഴിവുകള്‍ വില്‍ക്കാന്‍ ഒന്നില്‍ കൂടുതല്‍ ഉപഭോക്താക്കളോ വില്‍പ്പന പ്ലാറ്റ്‌ഫോമുകളോ ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. സ്വന്തം കഴിവുകളെ നന്നായി ബ്രാന്‍ഡ് ചെയ്യാനും പ്രൊമോട്ട് ചെയ്യാനും സെല്‍ഫ് മാര്‍ക്കറ്റിംഗ് ചെയ്യാനും സ്വന്തം മേഖലയിലെ ഏറ്റവും പ്രീമിയം ആയിട്ടുള്ള അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യാന്‍ കഴിഞ്ഞാല്‍ വേഗത്തില്‍ നല്ല വരുമാനത്തിലെത്താന്‍ കഴിയും.

അമേരിക്കയില്‍ മാത്രം 57.3 മില്ല്യണ്‍ ഗിഗ് ജോലിക്കാര്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2027 ആകുമ്പോഴേക്കും 50% ജനങ്ങളും ഗിഗ് വര്‍ക്കര്‍മാര്‍ ആയിരിക്കും. 2021-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഒന്നരക്കോടി ഗിഗ് വര്‍ക്കേഴ്സാണുള്ളത്. 2025 ആകുമ്പോഴേക്കും ഇന്ത്യന്‍ ജി.ഡി.പിയുടെ 1.25 ശതമാനവും സംഭാവന ചെയ്യുന്നത് ഗിഗ് വര്‍ക്കിലൂടെയാവും എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഓരോരുത്തരും ഒരു സംരംഭകനെപ്പോലെ പ്രവര്‍ത്തിക്കുന്നത് കൊണ്ടുതന്നെ ഒരു സംരംഭകന്‍ നേരിടുന്ന ബുദ്ധിമുട്ടുകളും കൂടെ എടുക്കാന്‍ തയ്യാറാവണം. ഗിഗ് വര്‍ക്ക് തെരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്, ജോലിയില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ സാഹചര്യവും തന്നെയായിരിക്കും കാരണം.


അതെ ഗിഗ് ഇക്കോണമി വളരുകയാണ്, ലോക സമ്പദ് വ്യവസ്ഥയുടെ ഒരു വലിയ സംഭാവന ഗിഗ് ഇക്കോണമിയുടേത് ആയിക്കൊണ്ടിരിക്കുന്നു.

ഒരു സാധാരണ ജോലിയുടെ സൗകര്യങ്ങളില്‍ ഒതുങ്ങിക്കഴിയാതെ, മാറുന്ന കാലത്തിനനുസരിച്ച് വേഗത്തില്‍ മാറാനും, പുതിയ കാര്യങ്ങള്‍ വേഗത്തില്‍ പഠിച്ചെടുക്കാനും, കഴിവുകള്‍ അനുദിനം വര്‍ദ്ധിപ്പിക്കാനും, വെല്ലുവിളികള്‍ ഏറ്റെടുക്കാനും കഴിയുന്നവര്‍ക്ക് ഗിഗ് വര്‍ക്ക് ഏറ്റവും നല്ല ഒരു മേഖലയാണ്.


CAREER TIPS by ഖമറുദ്ദീൻ കെ.പി

 .( കടപ്പാട് :മാതൃഭൂമി )

 

 

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal