എയര്‍ടെല്‍ ഇന്‍സൈഡറില്‍ 30,000 രൂപയില്‍ അധികം റിവാര്‍ഡുകള്‍

എയര്‍ടെല്‍ ഇന്‍സൈഡറില്‍ 30,000 രൂപയില്‍ അധികം റിവാര്‍ഡുകള്‍
എയര്‍ടെല്‍ ഇന്‍സൈഡറില്‍ 30,000 രൂപയില്‍ അധികം റിവാര്‍ഡുകള്‍
Share  
എഴുത്ത്

News desk

2026 Nov 16, 08:09 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

എയര്‍ടെല്‍ ഇന്‍സൈഡറില്‍

30,000 രൂപയില്‍ അധികം റിവാര്‍ഡുകള്‍

തിരുവനന്തപുരം: എയര്‍ടെല്‍ കണക്ഷനിലൂടെ ഉപഭോക്താവിന് ലഭിക്കുന്നത് 30,000 രൂപയില്‍ അധികം മൂല്യമുള്ള എയര്‍ടെല്‍ ഇന്‍സൈഡര്‍ റിവാര്‍ഡുകള്‍. പ്രീമിയം സബ്സ്‌ക്രിപ്ഷനുകള്‍ മുതല്‍ യാത്ര ചെയ്യാന്‍, ഭക്ഷണം കഴിക്കാന്‍, വിനോദത്തിന് തുടങ്ങിയ എല്ലാമുള്ള ഡീലുകള്‍ അടക്കം പ്രമുഖ ബ്രാന്‍ഡുകളില്‍നിന്നുള്ള ഓഫറുകളെ എയര്‍ടെല്‍ ഇന്‍സൈഡര്‍ ഒരുകുടക്കീഴില്‍ നല്‍കുന്നു.

എയര്‍ടെല്‍ കണക്ഷന്‍ കേവലം കണക്ടിവിറ്റിക്ക് അപ്പുറം കൂടുതല്‍ നേട്ടങ്ങള്‍ നല്‍കുന്നു. എയര്‍ടെല്‍ ഇന്‍സൈഡറിലൂടെ, ഉപഭോക്താക്കള്‍ക്ക് അവരുടെ നിത്യജീവിതത്തില്‍ ഉപയോഗിക്കാനും ആസ്വദിക്കാനും കഴിയുന്ന 30,000 രൂപയില്‍ അധികം മൂല്യമുള്ള അനുഭവങ്ങളും ബ്രാന്‍ഡുകളും ആണ് ലഭിക്കുന്നത്.

പഠനവും സബ്സ്‌ക്രിപ്ഷനുകളും വിഭാഗത്തില്‍ ഡുവോലിംഗോയില്‍ 12 മാസത്തേക്ക് 3120 രൂപ മൂല്യമുള്ള സൂപ്പര്‍ ഡുവോലിംഗോ ലഭിക്കും. ഷോപ്പിങും ഗാഡ്ജറ്റുകളും വിഭാഗത്തില്‍ ക്രോമ, ആപ്പിള്‍ എന്നിവയിലൂടെ ഐഫോണ്‍ 15/16/17 വേരിയന്റുകള്‍ക്ക് 23,000 രൂപ ലാഭിക്കാനാകും. വിനോദ വിഭാഗത്തില്‍ 3 മാസത്തേക്ക് പോക്കറ്റ്എഫ്എം പ്രീമിയം ലഭിക്കും. സിനിപോളിസില്‍ 2 സിനിമ ടിക്കറ്റുകള്‍ വാങ്ങൂ, 1 ഫ്രീയായി നേടൂ എന്ന ടിക്കറ്റ് ഓഫറില്‍ 150 രൂപ വരെ വിലക്കിഴവ് ലഭിക്കും.

ഭക്ഷണ, പാനീയ ഓഫറുകളില്‍ എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമായി 1,500 രൂപയോ അതില്‍ കൂടുതലോ ഉള്ള എഫ്എന്‍ബിക്ക് 300 രൂപ കിഴിവ് ലഭിക്കും.

ആരോഗ്യവും വെല്‍നസും വിഭാഗത്തില്‍ അപ്പോളോ 24X7-ല്‍ 6 മാസത്തേക്ക് അപ്പോളോ സര്‍ക്കിള്‍ അംഗത്വം ലഭിക്കും.

നിലവില്‍ ലഭ്യമായിട്ടുള്ള എല്ലാ ഓഫറുകളും റെഡീം ചെയ്ത് 30,000 രൂപയില്‍ അധികമുള്ള റിവാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലോക്ക് ചെയ്യാം. പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് മുതല്‍ ഗാഡ്‌ജെറ്റുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനും, അടുത്ത അവധിക്കാല യാത്ര പ്ലാന്‍ ചെയ്യുന്നതിനും, പുറത്തുപോയി ഭക്ഷണം ആസ്വദിക്കുന്നതിനും വരെ, ഉപഭോക്താക്കള്‍ക്ക് അവരുടെ ദൈനംദിന ചെലവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ എയര്‍ടെല്‍ ഇന്‍സൈഡര്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നു.

ഇത് ഉപയോഗിച്ചു തുടങ്ങാന്‍ വളരെ എളുപ്പമാണ്. യോഗ്യരായ എയര്‍ടെല്‍ മൊബൈല്‍, എയര്‍ടെല്‍ ഹോം ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ആപ്പില്‍ 'എയര്‍ടെല്‍ ഇന്‍സൈഡര്‍' എന്ന ഭാഗം സന്ദര്‍ശിച്ച് ലഭ്യമായ ഓഫറുകള്‍ പരിശോധിക്കാം. താല്‍പ്പര്യമുള്ള ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കാനും ഓഫര്‍ നിബന്ധനകള്‍ക്കനുസരിച്ച് അവ റെഡീം ചെയ്യാനും സാധിക്കും.

ലിങ്ക്ഡ്ഇന്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകള്‍, ഈസിഡൈനര്‍, മേക്ക്‌മൈട്രിപ്പ് അംഗത്വങ്ങള്‍ തുടങ്ങിയ നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി എയര്‍ടെല്‍ ഇന്‍സൈഡര്‍ മുമ്പ് പ്രമുഖ ബ്രാന്‍ഡുകളുമായി സഹകരിച്ചിരുന്നു. എയര്‍ടെല്‍ ഇന്‍സൈഡര്‍ പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ ബ്രാന്‍ഡുകളെയും ഓഫറുകളെയും തുടര്‍ന്നും കൊണ്ടുവരും; ഇതിലൂടെ ഉപഭോക്താക്കള്‍ക്കായി ധാരാളം ആനുകൂല്യങ്ങള്‍ ലഭ്യമാകും. ഉപഭോക്തൃബന്ധത്തിന് കൂടുതല്‍ മൂല്യം നല്‍കാനും, എയര്‍ടെല്ലുമായുള്ള ബന്ധം ഒന്നിലധികം രീതികളില്‍ നേട്ടങ്ങള്‍ നല്‍കുന്നതാക്കി മാറ്റുന്നതിനുമുള്ള എയര്‍ടെല്ലിന്റെ മറ്റൊരു ചുവടുവെപ്പാണിത്.


--

layam-mukkali-cover-revised_1794839273

പാട്ട് ഇഷ്ടമാണോ? എന്നാൽ ഇനി കേൾവിക്കാരനായി മാത്രം നിൽക്കേണ്ട...

മൈക്ക് കൈയിലെടുക്കൂ!

നിങ്ങളുടെ ഉള്ളിലും ഒരു ഗായകനുണ്ട്! ഗായികയുണ്ട് ! ആ കഴിവിന് ചിറകുനൽകാൻ കരോക്കെ പരിശീലനവുമായി ലായാ മ്യൂസിക് സെന്റർ, മുക്കാളി.

സംഗീതം ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഇഷ്ടപ്പെട്ടൊരു പാട്ട് കേൾക്കുമ്പോൾ കൂടെ മൂളാത്തവരും കുറവായിരിക്കും. എന്നാൽ മനസ്സിൽ പാടിനടക്കുന്ന ആ പാട്ട് ഒരിക്കലെങ്കിലും മൈക്കിലൂടെ പാടി മറ്റുള്ളവരെ കേൾപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?

പൊതുവേദികളിൽ ആത്മവിശ്വാസത്തോടെ പാടണമെന്ന മോഹമുണ്ടോ?

എങ്കിൽ ആ ആഗ്രഹത്തിന് ഇനി കൂടുതൽ കാലം കാത്തിരിക്കേണ്ടതില്ല.

എന്താണ് കരോക്കെ?

പാട്ടിന്റെ യഥാർഥ ഗായകശബ്ദം ഒഴിവാക്കിയോ കുറച്ചോ തയ്യാറാക്കിയ സംഗീതപശ്ചാത്തലത്തിനൊപ്പം നമുക്ക് സ്വന്തം ശബ്ദത്തിൽ പാടാൻ കഴിയുന്ന സംവിധാനമാണ് കരോക്കെ (Karaoke). പാട്ടിന്റെ വരികൾ സ്ക്രീനിൽ തെളിയും. അതിനനുസരിച്ച് സംഗീതത്തിന്റെ താളവും ഈണവും പിന്തുടർന്ന് നമുക്ക് പാടാം.

ജാപ്പനീസ് ഭാഷയിലെ 'കര' (ശൂന്യം), 'ഓകെ' (ഓർക്കസ്ട്ര) എന്നീ വാക്കുകൾ ചേർന്നാണ് കരോക്കെ എന്ന പേര് ഉണ്ടായത്. 1970-കളിൽ ജപ്പാനിൽ പ്രചാരം നേടിയ ഈ സംഗീതവിനോദം പിന്നീട് ലോകമെമ്പാടും വളർന്നു. ഇന്ന് ഡിജിറ്റൽ സംഗീത സംവിധാനങ്ങളും മൊബൈൽ ആപ്പുകളും ഇതിനെ കൂടുതൽ ജനകീയമാക്കിയിരി ക്കുന്നു.

ഇന്നത്തെ കാലത്ത് കരോക്കെ എന്തുകൊണ്ട് പ്രസക്തമാകുന്നു?

കരോക്കെ ഇന്ന് വെറുമൊരു വിനോദോപാധിയല്ല. സംഗീതത്തെ അടുത്തറിയാനും സ്വന്തം ശബ്ദത്തിൽ പാട്ടുകൾ അവതരിപ്പിക്കാനും ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന മികച്ച പരിശീലനമാർഗം കൂടിയാണ്.

ശ്രുതി, താളം, പാട്ടിന്റെ ഭാവം, വരികളുടെ വ്യക്തത, ശ്വാസനിയന്ത്രണം, ആലാപനത്തിലെ ആത്മവിശ്വാസം തുടങ്ങിയ കാര്യങ്ങൾ പരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ കരോക്കെ സഹായിക്കും. കുടുംബസംഗമങ്ങൾ, ആഘോഷങ്ങൾ, കലാപരിപാടികൾ, പൊതുവേദികൾ തുടങ്ങിയ ഇടങ്ങളിലെല്ലാം സ്വന്തം ശബ്ദത്തിൽ പാട്ടുകൾ അവതരിപ്പിക്കാനുള്ള അവസരങ്ങളും ഇന്ന് വർധിച്ചുവരുന്നു.

പ്രായമോ മുൻപരിചയമോ തടസ്സമാക്കാതെ സംഗീതത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല തുടക്കമാകാം.

നിങ്ങളുടെ സ്വപ്നത്തിന് സംഗീതത്തിന്റെ ചിറകുകൾ നൽകാം!

പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർ, നല്ലൊരു ഗായകനാകാൻ മോഹിക്കുന്നവർ, വേദികളിൽ പാടാൻ ആത്മവിശ്വാസം നേടാൻ ആഗ്രഹിക്കുന്നവർ, സംഗീതത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കുന്നവർ എന്നിവർക്കായി മുക്കാളിയിലെ 'ലയം മ്യൂസിക് സെന്റർ ' കരോക്കെ പരിശീലനമൊരുക്കുന്നു.

കരോക്കെ പരിശീലനത്തോടൊപ്പം കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ഉപകരണ സംഗീതം എന്നിവയ്ക്കുള്ള ക്ലാസുകളും ഇവിടെ നടത്തപ്പെടുന്നു.

പാടാനുള്ള കഴിവ് ഉള്ളിലുണ്ടെങ്കിൽ അതിനെ വളർത്താൻ പരിശീലനം വേണം. കേൾവിക്കാരനായി മാത്രം തുടരാതെ ഇനി നിങ്ങളുടെ ശബ്ദവും മറ്റുള്ളവരുടെ മനസ്സിൽ ഇടം നേടട്ടെ!

സ്ഥാപനം: ലയം മ്യൂസിക് സെന്റർ

എ.കെ.എം. ബിൽഡിംഗ്, മുക്കാളി.

പരിശീലകൻ: അനൂപ് മടപ്പള്ളി

ക്ലാസ് സമയം: എല്ലാ ഞായറാഴ്ചയും വൈകിട്ട് 3 മണി മുതൽ 5.30 വരെ.

കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും വിളിക്കൂ:

94000 11140 94464 73188 94955 71004

ഇന്ന് തന്നെ വിളിക്കൂ... നിങ്ങളുടെ ആദ്യ ഗാനം ആത്മവിശ്വാസത്തോടെ ആലപിക്കാനുള്ള യാത്രയ്ക്ക് തുടക്കമിടൂ!

samudra
vasthu-jpg
manna-new
ddr_1794805552
MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur