ജിഎസ്എംഎ ബോർഡ് തലവനായി വീണ്ടും ഗോപാൽ വിത്തലിനെ തിരഞ്ഞെടുത്തു

ജിഎസ്എംഎ ബോർഡ് തലവനായി വീണ്ടും ഗോപാൽ വിത്തലിനെ  തിരഞ്ഞെടുത്തു
ജിഎസ്എംഎ ബോർഡ് തലവനായി വീണ്ടും ഗോപാൽ വിത്തലിനെ തിരഞ്ഞെടുത്തു
Share  
എഴുത്ത്

News desk

2026 Nov 02, 09:17 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ജിഎസ്എംഎ ബോർഡ് തലവനായി വീണ്ടും ഗോപാൽ വിത്തലിനെ

തിരഞ്ഞെടുത്തു

2028 അവസാനം വരെ റാൽഫ് മുപിതയും മാർഗരീത്ത ഡെല്ല വാലെയും കോ-ഡെപ്യൂട്ടി അധ്യക്ഷരായി തുടരും

തിരുവനന്തപുരം: ജിഎസ്എംഎ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് 2027-2028

ഭരണകാലയളവിലേക്ക് ഗോപാൽ വിത്തലിനെ അധ്യക്ഷനായി വീണ്ടും

തിരഞ്ഞെടുത്തു. 2028 ഡിസംബർ വരെ അദ്ദേഹം തൽസ്ഥാനത്ത് തുടരും.

2025 മുതൽ അധ്യക്ഷനായ മിസ്റ്റർ വിത്തൽ കഴിഞ്ഞ 10 വർഷമായി

ജിഎസ്എംഎ ബോർഡിന്റെ ഭാഗമാണ്. അധ്യക്ഷൻ എന്ന നിലയിൽ

വിത്തൽ ലോകത്തിലെ മൊബൈൽ സേവനദാതാക്കളേയും കമ്പനികളേയും

പ്രതിനിധീകരിക്കുന്ന ജിഎസ്എംഎയുടെ തന്ത്രപരമായ ഭാവിക്ക്

മേൽനോട്ടം വഹിക്കും. ജിഎസ്എംഎ ബോർഡ് പുതിയ കോ ഡെപ്യൂട്ടി

ചെയർ ആയി മാർഗരീത്ത ഡെല്ല വാലെയെ തിരഞ്ഞെടുത്തു. ഒപ്പം

റാൽഫ് മുപിതയെ കോ ഡെപ്യൂട്ടി ചെയർ ആയി വീണ്ടും

തിരഞ്ഞെടുക്കുകയും ചെയ്തു.

ജിഎസ്എംഎ ബോർഡിന്റെ അധ്യക്ഷനായി രണ്ടാം തവണയും

തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ സന്തോഷവാനാണ്. അത്യാധുനിക

നെറ്റുവർക്കുകൾ, എഐ, ഓപ്പൺ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ

നിർണായകമായ സാമ്പത്തിക, സാമൂഹിക മൂല്യം സൃഷ്ടിക്കുന്ന ഒരു

പുതുയുഗത്തിലേക്ക് ഒരു വ്യവസായമെന്ന നിലയിൽ നമ്മൾ

പ്രവേശിക്കുകയാണ്. നമ്മുടെ മുഖ്യപരിഗണന സുരക്ഷയ്ക്കാണ്. ഇന്നത്തെ

വർദ്ധിച്ചുവരുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ രാജ്യങ്ങളെ

സുരക്ഷിതമാക്കുക, തട്ടിപ്പുകളുടെ തലവേദനകൾ വർദ്ധിച്ചുവരുന്ന

സാഹചര്യത്തിൽ ഉപഭോക്താക്കളെ സുരക്ഷിതരാക്കുക, കൂടാതെ, ഈ

സാങ്കേതികവിദ്യയിൽ മുന്നേറ്റം ഉണ്ടാക്കുന്ന നിക്ഷേപങ്ങൾ തുടരാനും

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മികച്ച അടിസ്ഥാനസൗകര്യങ്ങൾ

സൃഷ്ടിക്കുന്നതിനുവേണ്ടി ഈ വ്യവസായമേഖലയെ സുസ്ഥിരമാക്കി

സംരക്ഷിക്കുക. ജിഎസ്എംഎ ടീം, എന്റെ സഹ ബോർഡ് അംഗങ്ങൾ

എന്നിവർക്കൊപ്പം ഈ പ്രധാനപ്പെട്ട ജോലി തുടരുന്നതിനെ ഞാൻ

പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. നമ്മുടെ കോ- ഡെപ്യൂട്ടി അധ്യക്ഷരായ

റാൽഫ് മുപിത, മാർഗരീത്ത ഡെല്ല വാലെ എന്നിവർക്കൊപ്പം

പ്രവർത്തിക്കുന്നതിനേയും ഞാൻ പ്രതീക്ഷയോടെ കാണുന്നു. ഈ

അജണ്ടയുമായി നമ്മൾ മുന്നോട്ട് പോകുമ്പോൾ അവരുടെ

അനുഭവപരിചയം, ഭൂമിശാസ്ത്രപരമായ സാധ്യതയും അറിവും നമുക്ക്

കരുത്താകും ഗോപാൽ വിത്തൽ പറഞ്ഞു.

ഉപഭോക്താക്കളുടെ എണ്ണത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ

മൊബൈൽ ഫോൺ സേവനദാതായ ഭാരതി എയർടെല്ലിന്റെ

എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനാണ് മിസ്റ്റർ വിത്തൽ. അദ്ദേഹം

ഭാരതി എയർടെല്ലിനും അതിന്റെ സബ്‌സിഡിയറികൾക്കും മേൽനോട്ടം

വഹിക്കുകയും ഗ്രൂപ്പിന്റെ തന്ത്രങ്ങളെ നയിക്കുകയും ഡിജിറ്റൽ,

സാങ്കേതികവിദ്യ, നെറ്റുവർക്ക് സ്ട്രാറ്റജി, പ്രൊക്യുർമെന്റ്, ടാലന്റ്

എന്നിവയുടെ പരസ്പരസഹകരണം ഉറപ്പാക്കുകയും ചെയ്യുന്നു. അദ്ദേഹം

എയർടെൽ ആഫ്രിക്ക, എയർടെൽ പേയ്‌മെന്റ്‌സ് ബാങ്ക് എന്നിവയുടെ

നോൺ-എക്‌സിക്യൂട്ടീവ് അധ്യക്ഷനും ബിടി ഗ്രൂപ്പ് ബോർഡിൽ നോൺ-

എക്‌സിക്യൂട്ടീവ് ഡയറക്ടറും ആണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിന്

കീഴിൽ, എയർടെൽ മൊബൈൽ, ഹോംസ്, ബി2ബി, ഡിജിറ്റൽ

സേവനങ്ങൾ എന്നിവയിൽ മുൻനിര ഉൽപന്നങ്ങൾ വികസിപ്പിച്ചു.

കൂടാതെ, ലോകത്തിലെ ഏറ്റവും കഠിനമായ മത്സരം നേരിടുന്ന ടെലികോം

വിപണികളിലെ വിപണി വിഹിതത്തിൽ ആയുഷ്‌കാല- ഉയർന്ന

വരുമാനം കൈവരിക്കുകയും ചെയ്തു.


2020 സെപ്തംബർ മുതൽ എംടിഎൻ ഗ്രൂപ്പിന്റെ ഗ്രൂപ്പ് പ്രസിഡന്റും

സിഇഒയുമാണ് റാൽഫ് മുപിത. മുമ്പ് അദ്ദേഹം ഗ്രൂപ്പ് ചീഫ്

ഫിനാൻഷ്യൽ ഓഫീസറായും പ്രവർത്തിച്ചിരുന്നു. അദ്ദേഹം 2025 ഏപ്രിൽ

മുതൽ ജിഎസ്എംഎയുടെ ഡെപ്യൂട്ടി ചെയർ ആയി

പ്രവർത്തിച്ചുവരുന്നു. കൂടാതെ, അദ്ദേഹം ബ്രോഡ്ബാൻഡ് കമ്മീഷൻ

ഫോർ സസ്റ്റെയ്‌നബിൾ ഡെവല്പ്‌മെന്റിന്റെ കമ്മീഷണറും

ഐടിയുവിന്റെ എഐ ഫോർ ഗുഡ് ഗ്ലോബൽ കമ്മിഷന്റെ സ്ഥാപക

കമ്മീഷണറും ആണ്. ആഫ്രിക്കയിൽ കണക്ടിവിറ്റി, ഫിൻടെക്, ഡിജിറ്റൽ

ഇൻഫ്രാസ്ട്രക്ചർ അവസങ്ങൾ വർദ്ധിപ്പിക്കുന്നത് ലക്ഷ്യവച്ചുള്ള

എംടിഎന്നിന്റെ അംബീഷൻ 2030-ന് മിസ്റ്റർ മുപിത നേതൃത്വം നൽകുന്നു.


മാർഗരീറ്റ ഡെല്ല വാലെ 2023 ജനുവരി മുതൽ വോഡഫോൺ ഗ്രൂപ്പിന്റെ

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്നു. മുമ്പ് അവർ 2018

മുതൽ ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസറായും പ്രവർത്തിച്ചിരുന്നു.

അവർ വോഡഫോണിനെ ലളിതവും ശക്തവുമായ ബിസിനസായി

രൂപാന്തരപ്പെടുത്തുന്നതിന് നേതൃത്വം നൽകി.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur