കൊച്ചി: ഏപ്രിലിയ ഇന്ത്യ പുതിയ എസ്എക്‌സ്ആര്‍ ജിടി സ്‌കൂട്ടര്‍ ശ്രേണി അവതരിപ്പിച്ചു. ബോള്‍ഡായ പുതിയ കാലഘട്ടത്തിന്റെ അര്‍ബന്‍ ടൂറിംഗിനായുള്ള സ്‌കൂട്ടര്‍ ശ്രേണിയാണ് ഏപ്രിലിയ അവതരിപ്പിച്ചത്.
ഏപ്രിലിയ എസ് എക്‌സ് ആര്‍ ജിടി 125, ഏപ്രിലിയ എസ് എക്‌സ് ആര്‍ ജിടി 175 എന്നിവയാണ് അവതരിപ്പിച്ചത്.
മാറ്റ് ബ്ലാക്ക്, ഗ്ലോസ്സി അസ്സൂറോ, ഗ്ലോസ്സി വൈറ്റ് എന്നീ നിറങ്ങളില്‍ പ്രീമിയം ലുക്ക് നല്‍കുന്ന ഗ്രാഫിക്‌സും ജിടി 125-നുണ്ട്. അതേസമയം, ജിടി 175 മെറ്റാലിക് ബ്ലൂ, മാറ്റ് ബ്ലാക്ക്, മാറ്റ് ഗ്രീന്‍ എന്നീ നിറങ്ങളിലും എത്തുന്നു. റോഡില്‍ വേറിട്ട സാന്നിദ്ധ്യം നല്‍കുന്ന ഗ്രാഫിക്‌സുകളും ഇതിലുണ്ട്.
175സിസി എച്ച്പി-ഇ, 125സിസി എച്ച്പി-ഇ എന്നീ എഞ്ചിനുകളില്‍ പുതിയ എസ് എക്‌സ് ആര്‍ ജിടികള്‍ ലഭിക്കും. വലിയ എഞ്ചിനും കൂടുതല്‍ പെര്‍ഫോര്‍മന്‍സും ഇവ നല്‍കുന്നു. ഇവ മികച്ച റൈഡിങ് അനുഭവത്തിനായി ശക്തമായ പവറും ടോര്‍ക്കും ആക്‌സിലറേഷനും നല്‍കുന്നു.
രണ്ട് സ്‌കൂട്ടറുകളിലും 14 ഇഞ്ച് വീലുകളും സിഗ്നേച്ചര്‍ ട്രൈപോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, പ്രീമിയം ഇറ്റാലിയന്‍ ഡിസൈന്‍ എന്നിവയുണ്ട്. ജിടി 125-ന്റെ വില: 1,09,999 രൂപ. ജിടി 175-ന്റെ വില: 1,29,999 രൂപ.
Images link: https://drive.google.com/drive/folders/11jDFS3_Om1U3DLfbwPGL0uk5n_jX_NJ4?usp=sharing
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































