എയര്‍ടെല്ലിന്റെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും സൗജന്യ അന്താരാഷ്ട്ര റോമിങ്

എയര്‍ടെല്ലിന്റെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും സൗജന്യ അന്താരാഷ്ട്ര റോമിങ്
എയര്‍ടെല്ലിന്റെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും സൗജന്യ അന്താരാഷ്ട്ര റോമിങ്
Share  
എഴുത്ത്

News desk

2026 Oct 07, 07:06 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും

സൗജന്യ അന്താരാഷ്ട്ര റോമിങ്

അണ്‍ലിമിറ്റഡ് ഡാറ്റ, ഫാസ്റ്റ് ലൈന്‍ ടെക്, സുരക്ഷാ ഫീച്ചറുകള്‍, വിനോദം തുടങ്ങിയ നേട്ടങ്ങള്‍ക്കൊപ്പം പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാവായ ഭാരതി എയര്‍ടെല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ അടങ്ങുന്ന പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 2026 ഒക്ടോബര്‍ 8 മുതല്‍ ഈ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളില്‍ ഉപഭോക്താവിന് ഒരു വര്‍ഷം ഒരു അന്താരാഷ്ട്ര ട്രിപ്പില്‍ സൗജന്യ റോമിങ്ങ് ലഭിക്കും. നിലവിലെ ആനുകൂല്യങ്ങളെ കൂടാതെയാണ്.

ഈ കോംപ്ലിമെന്ററി അന്താരാഷ്ട്ര റോമിങ് പാക്കില്‍ അഞ്ച് ദിവസത്തേക്ക് 5ജിബി ഡാറ്റ, 60 മിനുട്ട് സമയത്തെ കോളുകള്‍, 25 ഔട്ട്ഗോയിങ് എസ്എംഎസുകള്‍, സൗജന്യ ഇന്‍കമിങ് എസ്എംഎസുകള്‍ എന്നിവ ലഭിക്കും. ഉപഭോക്താവിന് ആവശ്യമുള്ളപ്പോള്‍ ഈ 5-ദിവസത്തെ പാക്ക് ആക്ടിവേറ്റ് ചെയ്യാം. ഇതിലൂടെ, വിദേശത്ത് യാത്ര ചെയ്യുമ്പോള്‍ കണക്ടഡ് ആയിരിക്കാം. എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് കുടുംബ പ്ലാനുകള്‍ ഉള്ള ഉപഭോക്താക്കള്‍ക്ക്, ഈ പ്ലാനിന്റെ ഭാഗമായിട്ടുള്ള എല്ലാ കുടുംബാംഗങ്ങള്‍ക്കും സൗജന്യ അന്താരാഷ്ട്ര റോമിങ് സൗകര്യം ലഭ്യമാണ്.


എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ ഫാസ്റ്റ് ലൈന്‍ സാങ്കേതികവിദ്യ, അണ്‍ലിമിറ്റഡ് ഡാറ്റ, സ്പാമില്‍നിന്നും തട്ടിപ്പ് ലിങ്കുകളില്‍നിന്നും നെറ്റുവര്‍ക്ക്-തലത്തിലുള്ള സംരക്ഷണം തുടങ്ങിയ മികവുറ്റ സേവനങ്ങളിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് സൗജന്യ അന്താരാഷ്ട്ര റോമിങ് സൗകര്യം. ഉപഭോക്താക്കള്‍ക്ക് വിനോദ സബ്സ്‌ക്രിപ്ഷനുകള്‍ ആസ്വദിക്കാനും കൂടാതെ എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് അഡ്വാന്റേജ് ക്ലബ്ബിലൂടെ കോമഡി ഷോകള്‍, മൂവി പ്രീമിയറുകള്‍, കണ്‍സേര്‍ട്ടുകള്‍ തുടങ്ങിയവയിലേക്കുള്ള എക്സ്‌ക്ലൂസീവ് പ്രവേശനം ലഭിക്കുകയും ചെയ്യും.

ഞങ്ങള്‍ക്ക് പോസ്റ്റ്പെയ്ഡ് എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമികച്ച സൗകര്യങ്ങള്‍ നല്‍കുകയെന്നതാണ്. രാജ്യത്തെ ഏറ്റവും മികച്ച നെറ്റുവര്‍ക്ക് എക്സ്പീരിയന്‍സ് ഞങ്ങളുടേതാണ്. അതില്‍ ഞങ്ങളുടെ പോസ്റ്റ്പെയ്ഡ് കസ്റ്റമേഴ്സിന് 5ജിയില്‍ ഫാസ്റ്റ് ലൈന്‍ സാങ്കേതികവിദ്യയും സ്പാം, തട്ടിപ്പുകള്‍ എന്നിവയില്‍നുള്ള സ്ഥിരമായ സംരക്ഷണവും ഞങ്ങള്‍ നല്‍കുന്നു. അതുകൂടാതെ, ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദൈനംദിന ജീവിതം സമ്പുഷ്ടമാക്കുന്നതിനുള്ള വിനോദ പരിപാടികളിലേക്കും സേവനങ്ങളിലേക്കും പ്രവേശനം നല്‍കി ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കുന്നു; കൂടാതെ അവര്‍ക്ക് ഇപ്പോള്‍ സൗജന്യ അന്താരാഷ്ട്ര റോമിങ്ങും ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്കായി സ്ഥിരമായി മികവ് ഉയര്‍ത്താനും എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് തിരഞ്ഞെടുക്കാനുമുള്ള കൂടുതല്‍ കാരണങ്ങള്‍ അവര്‍ക്ക് നല്‍കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ഭാരതി എയര്‍ടെല്ലിന്റെ മാര്‍ക്കറ്റിങ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ അമിത് ത്രിപാഠി പറഞ്ഞു.

 എങ്ങനെ ഉപഭോക്താക്കള്‍ക്ക് പുതിയ പ്ലാനുകള്‍ ലഭിക്കും?

എയര്‍ പോസ്റ്റ്പെയ്ഡ് എടുക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ 2026 ഒക്ടോബര്‍ 8 മുതല്‍ ലഭിക്കും. നിലവിലെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് (പഴയ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്കും അല്ലെങ്കില്‍ പ്രീപെയ്ഡ് പ്ലാനുകള്‍ക്കും) എയര്‍ടെല്‍ ആപ്പിലൂടെ അല്ലെങ്കില്‍ സമീപത്തെ എയര്‍ടെല്‍ സ്റ്റോര്‍ സന്ദര്‍ശിച്ച് അപ്ഗ്രേഡ് ചെയ്യാം. നിലവില്‍ എയര്‍ടെല്‍ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ആപ്പിലൂടെ അല്ലെങ്കില്‍ എയര്‍ടെല്‍ സ്റ്റോര്‍ സന്ദര്‍ശിച്ച് എയര്‍ടെല്‍ പോസ്റ്റ്പെയ്ഡിലേക്ക് മാറാവുന്നതാണ്.



MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w