കൊച്ചി: ഇന്ത്യയിലെ പ്രീമിയം വീടുകളില്‍ ബില്‍റ്റ്-ഇന്‍ വീട്ടുപകര ണങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഗോള സാങ്കേതികവിദ്യയും ഇന്ത്യന്‍ അടുക്കളകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പുതുമകളും ഉള്‍പ്പെടുത്തി ബോഷ് കുക്കിംഗ് പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചു. ആധുനിക അടുക്കളകള്‍ക്കായി ബോഷ് പുതിയ ഹോബുകളും ഹുഡുകളും അവതരിപ്പിച്ചു
മികച്ച രൂപകല്‍പ്പന, പ്രവര്‍ത്തനക്ഷമത, സാങ്കേതികവിദ്യ എന്നിവ ഒരുമിച്ച് ലഭിക്കുന്ന ബില്‍റ്റ്-ഇന്‍ വീട്ടുപകരണങ്ങള്‍ ആഡംബര വീടുകളില്‍ മാത്രം ഒതുങ്ങാതെ കൂടുതല്‍ പ്രീമിയം വീടുകളിലേക്കും വ്യാപിക്കുകയാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ട്രൂ3ഡി ഫ്‌ളെയിം, പ്രിസൈസ് ഫ്‌ളെയിം കണ്‍ട്രോള്‍, എയര്‍ക്ലീന്‍ബര്‍ണര്‍ എന്നിവയിലൂടെ കൂടുതല്‍ ഏകീകൃതമായ താപം, കൃത്യമായ തീ നിയന്ത്രണം, ഇന്‍ഡോര്‍ മലിനീകരണം കുറയ്ക്കുക എന്നിവ സാധ്യമാക്കുന്നു. 66% വരെ കാര്യക്ഷമതയുള്ള ബര്‍ണറുകള്‍ ഗ്യാസ് ഉപയോഗം കുറയ്ക്കാനും സഹായിക്കും.
ഹുഡുകളില്‍ സ്മാര്‍ട്ട്‌സക്ഷന്‍, ഓട്ടോഓണ്‍, മാക്‌സ്‌കാപ്ചര്‍ ഡിസൈന്‍, കൊയറ്റ് ബിഎല്‍ഡിസി മോട്ടോര്‍ ടെക്‌നോളജി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ പാചകത്തിനിടയിലെ പുക, എണ്ണ, ദുര്‍ഗന്ധം എന്നിവ വേഗത്തില്‍ നീക്കം ചെയ്യുന്നതിനും ശബ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
'ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഹോബുകള്‍, ഹുഡുകള്‍, ഓവനുകള്‍, ചെറുകിട ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമ്പൂര്‍ണ്ണ Bosch കുക്കിംഗ് എക്കോസിസ്റ്റമാണ് ഞങ്ങള്‍ ഒരുക്കുന്നത്. ആധുനിക ഇന്ത്യന്‍ അടുക്കളകള്‍ക്ക് ഉയര്‍ന്ന നിലവാരം നല്‍കുന്നതിനൊപ്പം പ്രീമിയം കുക്കിംഗ് കൂടുതല്‍ സൗകര്യപ്രദവും ബുദ്ധിപരവുമായി കൂടുതല്‍ ആളുകള്‍ക്ക് പ്രാപ്യവുമാക്കുകയാണ് ലക്ഷ്യം,' എന്ന് Saif Khan, Managing Director & CEO, BSH Home Appliances India പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































