എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+
എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+
Share  
എഴുത്ത്

News desk

2026 Sep 22, 08:08 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻസ് സേവന ദാതാക്കളായ ഭാരതി എയർടെൽ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ ഐക്ലൗഡ്+ നൽകുന്നു. 999 രൂപയുടേയും അതിന് മുകളിലുള്ള ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ ആപ്പിൾ ടിവി, ആപ്പിൾ ആർക്കേഡ് എന്നിവ ഉൾപ്പെടുന്ന ഐക്ലൗഡ്+ ലഭിക്കും. ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം ലഭിക്കുന്നതിനൊപ്പം അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള മറ്റൊരു കാരണവും കൂടിയാണ് ഈ ഓഫർ.

 

പുതുതായി വിപുലീകരിച്ച ഐക്ലൗഡ്+ൽ സുരക്ഷിതമായ സ്റ്റോറേജ്, വ്യക്തിഗത ഉള്ളടക്കം പങ്കുവയ്ക്കൽ, കൂടാതെ ആപ്പിൾ ടിവിയുടെ അവാർഡുകൾ നേടിയ ഒറിജിനൽ ഉള്ളടക്കം എന്നിവ ഉണ്ട്. അതേസമയം, ആപ്പിൾ ആർക്കേഡിൽ നൂറുകണക്കിന് അവിശ്വസനീയമാംവിധം രസകരമായ ഗെയിമുകളും ഉണ്ട്. എയർടെല്ലിന്റെ ഏറ്റവും പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫറിൽ 999 രൂപയ്ക്കും അതിന് മുകളിലുമുള്ള പ്ലാനുകളിലൂടെ ഇത് രണ്ടും ഒരുമിച്ച് ഉപയോക്താവിന് നൽകുന്നു.

 

ഐക്ലൗഡ്+ലൂടെ ലക്ഷക്കണക്കിന് എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് തങ്ങളുടെ ആപ്പിൾ ഡിവൈസുകളിലെ ഫോട്ടോകളും ഫയലുകളും പാസ് വേഡുകളും കോൺടാക്ട്‌സും മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും സംഭരിക്കാനും സിങ്ക് ചെയ്യാനും അക്‌സസ് ചെയ്യാനും സാധിക്കും. അവരുടെ ഡാറ്റ സുരക്ഷിതായി ബാക്ക്അപ്പ് ചെയ്യും. അതിലൂടെ അവരുടെ ഡിജിറ്റൽ ജീവിതം കണക്ടഡും അക്‌സസിബിളും ആക്കിക്കൊണ്ട് അവർക്ക് പുതിയ ഡിവൈസ് എളുപ്പത്തിൽ സെറ്റ് അപ് ചെയ്യാം. ആപ്പിളിന്റെ പ്രീമിയം ഒറിജിനൽ സീരീസുകളും ചലച്ചിത്രങ്ങളും ആപ്പിൾ ടിവിയിലൂടെ ലഭിക്കും. അതേസമയം, ആപ്പിൾ ആർക്കേഡ് പരസ്യങ്ങൾ അല്ലെങ്കിൽ ഇൻ-ആപ് പർച്ചേസുകൾ ഇല്ലാതെ ഉപയോക്താവിന് ഗെയിമുകളുടെ കാറ്റലോഗിലേക്ക് പരിധിയില്ലാത്ത അക്‌സസ് നൽകും.

 999 രൂപയുടെ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഫാസ്റ്റ്‌ലെയ്ൻ സാങ്കേതികവിദ്യയ്‌ക്കൊപ്പം പരിധികളില്ലാത്ത ഡാറ്റയും സ്പാമിൽനിന്നുള്ള സംരക്ഷണവും ലഭിക്കുന്നത് കൂടാതെ ഈ പ്ലാനിൽ എന്റർടെയ്ൻമെന്റ് സബ്‌സ്‌ക്രിപ്ഷനുകളും അടങ്ങിയിരിക്കുന്നു. ആപ്പിളിന്റെ ഐക്ലൗഡ്, ആപ്പിൾ ടിവി, ആപ്പിൾ ആർക്കേഡ് എന്നിവ ഉൾപ്പെടുത്തുന്നതിലൂടെ ഈ പ്ലാൻ കുടുംബങ്ങൾക്ക് കൂടുതൽ മൂല്യം നൽകുന്നു. കണക്ടിവിറ്റി, എന്റർടെയ്ൻമെന്റ്, ഗെയിമിങ്, ക്ലൗഡ് സ്റ്റോറേഡ് എന്നിവ ഒരൊറ്റ പോസ്റ്റ്‌പെയ്ഡ് പ്ലാനിലൂടെ നൽകുന്നത് അവരുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ അപ്‌ഗ്രേഡ് ചെയ്യുന്നതിനും കൂടുതൽ മികച്ച മൂല്യം ലഭിക്കുന്നതിനുമുള്ള മറ്റൊരു കാരണമാണ്.

 ഉപയോക്താക്കൾക്ക് എയർടെൽ ആപ്പിലൂടെ അല്ലെങ്കിൽ എയർടെൽ സ്റ്റോർ സന്ദർശിച്ച് ഈ പ്ലാനുകളിലേക്ക് എളുപ്പത്തിൽ അപ്‌ഗ്രേഡ് ചെയ്യാം.

 

'ഞങ്ങൾ നൽകുന്ന സേവനങ്ങളിൽ കൂടുതൽ വ്യത്യസ്തമായ മൂല്യം സൃഷ്ടിക്കുന്നതിലൂടെ ഞങ്ങളുടെ ഉപയോക്താക്കളുടെ ജീവിതം ലളിതമാക്കുന്നതിനുള്ള മാർഗങ്ങളാണ് ഞങ്ങൾ എയർടെല്ലിൽ സ്ഥിരമായി അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഈ വിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് ഞങ്ങളുടെ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ രൂപകൽപന ചെയ്തിരിക്കുന്നത്- മുഴുവൻ കുടുംബത്തിനുംവേണ്ട കണക്ടിവിറ്റി, വിനോദം, ഡിജിറ്റൽ അനുഭവങ്ങൾ എന്നിവ ഒരൊറ്റ പ്ലാനിലൂടെ ഒരുമിച്ച് നൽകുന്നു. ഞങ്ങളുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഓഫറിലേക്ക് ആപ്പിളിന്റെ ഐക്ലൗഡ്+, ആപ്പിൾ ടിവി, ആപ്പിൾ ആർക്കേഡ് എന്നിവ കൂട്ടിച്ചേർക്കുന്നതിലൂടെ ഞങ്ങൾ ഈ സേവനത്തെ ഒരു പടിമുന്നോട്ട് നയിക്കുന്നു. അതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുകയും എയർടെൽ അനുഭവം കൂടുതൽ നേട്ടമുള്ളതാക്കുകയും ചെയ്യുന്നു,' ഭാരതി എയർടെല്ലിന്റെ മാർക്കറ്റിങ് ഓപ്പറേഷൻസ് ഡയറക്ടർ അമിത് ത്രിപാഠി പറഞ്ഞു.


cocreet_1789842124
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w