സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളർ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ; ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എഡിഷനുകൾ വിപണിയിൽ

സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളർ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ; ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എഡിഷനുകൾ വിപണിയിൽ
സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളർ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ; ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എഡിഷനുകൾ വിപണിയിൽ
Share  
എഴുത്ത്

News desk

2026 Jul 23, 06:26 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ ജനപ്രിയ സെഡാനായ സ്ലാവിയ മോണ്ടെ കാര്‍ലോയ്ക്ക് രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകളായ ഷിംല ഗ്രീന്‍, സ്റ്റീല്‍ ഗ്രേ എന്നിവ അവതരിപ്പിച്ചുകൊണ്ട് കളർ ശ്രേണി വിപുലീകരിച്ചു. വേറിട്ട ഡ്യുവല്‍-ടോണ്‍ ഫിനിഷിലാണ് ഇവ ലഭ്യമാകുന്നത്. സ്ലാവിയ മോണ്ടെ കാര്‍ലോയുടെ ഈ ലിമിറ്റഡ് എഡിഷനുകള്‍, സെഡാന്റെ ഡൈനാമിക് ഡിസൈനും മികച്ച ഡ്രൈവിംഗ് അനുഭവവും ബ്രാന്‍ഡിന്റെ റാലി മോണ്ടെ കാര്‍ലോ പൈതൃകവുമായി സംയോജിപ്പിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ആകെ 200 ലിമിറ്റഡ് യൂണിറ്റുകളാണ് സ്‌കോഡ പുറത്തിറക്കുന്നത്. 1.0 എടി (AT), 1.5 ഡിഎസ്ജി (DSG) വേരിയന്റുകളില്‍ ഇവ ലഭ്യമാകും.

ഉപഭോക്താക്കൾക്ക് കൂടുതൽ വേറിട്ട അനുഭവം: ആശിഷ് ഗുപ്ത"സ്ലാവിയ മോണ്ടെ കാര്‍ലോയുടെ വേറിട്ട ഡിസൈന്‍, പ്രീമിയം ആകര്‍ഷണം, മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സ്, ഞങ്ങളുടെ മോട്ടോര്‍സ്‌പോര്‍ട്ട് പൈതൃകവുമായുള്ള ശക്തമായ ബന്ധം എന്നിവ കാരണം ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മോണ്ടെ കാര്‍ലോ ശ്രേണിയുടെ തനിമയും ആകര്‍ഷണീയതയും കൂടുതല്‍ മെച്ചപ്പെടുത്തി, ഉപഭോക്താക്കള്‍ക്ക് കൂടുതൽ ചോയ്സുകളും എക്‌സ്‌ക്ലൂസിവിറ്റിയും ഞങ്ങള്‍ നല്‍കുന്നു. ശൈലി, പ്രകടനം, ആധുനികത എന്നിവയുടെ മികച്ച സമന്വയമായി സ്ലാവിയ മോണ്ടെ കാര്‍ലോ തുടരുന്നു. ഞങ്ങളുടെ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി സെഡാന്‍ പോര്‍ട്ട്ഫോളിയോ കൂടുതൽ ശക്തമാക്കുന്നത് ഞങ്ങള്‍ തുടരും." — ആശിഷ് ഗുപ്ത (ബ്രാന്‍ഡ് ഡയറക്ടര്‍, സ്‌കോഡ ഓട്ടോ ഇന്ത്യ)


m2

ലിമിറ്റഡ് മോണ്ടെ കാര്‍ലോ സവിശേഷതകൾ

പുതിയ കളർ ഓപ്ഷനുകൾക്ക് പുറമെ, ഇനിപ്പറയുന്ന സവിശേഷതകളാൽ സ്ലാവിയ മോണ്ടെ കാര്‍ലോ ശ്രദ്ധേയമാകുന്നു:

ഡിസൈൻ എലമെന്റുകൾ: ബ്ലാക്ക്-ഔട്ട് എക്സ്റ്റീരിയര്‍ ഡിസൈന്‍ സവിശേഷതകളും സിഗ്‌നേച്ചര്‍ മോണ്ടെ കാര്‍ലോ സ്‌റ്റൈലിംഗ് ഘടകങ്ങളും.

ഇന്റീരിയർ: പ്രീമിയം ബ്ലാക്ക് ആന്‍ഡ് റെഡ് ഇന്റീരിയര്‍ തീമും ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാബിനും.

എഞ്ചിൻ & ട്രാൻസ്മിഷൻ ഓപ്ഷനുകൾ:

1.0 ലിറ്റര്‍ TSI എഞ്ചിന്‍: 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിൻ, 85 kW (115 PS) പവറും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു.

1.5 ലിറ്റര്‍ TSI എഞ്ചിന്‍: 4-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിൻ, 110 kW (150 PS) പവറും 250 Nm ടോര്‍ക്കും നല്‍കുന്നു. 7-സ്പീഡ് DSG ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

വിശിഷ്ട സാങ്കേതികവിദ്യ: കുറഞ്ഞ ലോഡുകളില്‍ ഇന്ധനം ലാഭിക്കാൻ രണ്ട് സിലിണ്ടറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്ന ആക്റ്റീവ് സിലിണ്ടര്‍ ടെക്‌നോളജി (ACT), മെച്ചപ്പെട്ട തെർമൽ എഫിഷ്യൻസിക്കായി പ്ലാസ്മ-കോട്ടഡ് സിലിണ്ടര്‍ ലൈനറുകൾ എന്നിവ 1.5 ലിറ്റർ TSI എഞ്ചിന്റെ പ്രത്യേകതയാണ്.

സ്‌കോഡ ഓട്ടോയുടെ റേസിംഗ് DNA

1912 മുതലുള്ള റാലി മോണ്ടെ കാര്‍ലോയുമായുള്ള ചരിത്രപരമായ ബന്ധത്തിനാണ് മോണ്ടെ കാര്‍ലോ ട്രിം ആദരവ് അർപ്പിക്കുന്നത്.

സമീപകാലത്ത് കോയമ്പത്തൂരിലെ കോസ്റ്റ് ട്രാക്കില്‍ ഡ്രൈവര്‍മാരെ മാറ്റുന്ന സമയമുള്‍പ്പെടെ 12:30.97 മിനിറ്റുകൊണ്ട് അഞ്ച് മോഡലുകൾ സർക്യൂട്ട് പൂർത്തിയാക്കി ‘ദി ഫാസ്റ്റസ്റ്റ് മള്‍ട്ടി-കാര്‍ റിലേ ഓഫ് എ സിംഗിള്‍ മാനുഫാക്ചറർ ഓണ്‍ എ സർക്യൂട്ട്’ എന്ന ഇന്ത്യാ, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും സ്‌കോഡ സ്വന്തമാക്കിയിരുന്നു. ഇതോടൊപ്പം ‘ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് ഈസ് എ സ്‌കോഡ ഓണ്‍ എ ട്രാക്ക്’ എന്ന പുതിയ പ്രചാരണ ക്യാമ്പെയ്നിനും ബ്രാൻഡ് തുടക്കം കുറിച്ചിട്ടുണ്ട്.

ayur-mantra
thanachan-samudra-new_1774065014
manna-new
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w