പാക് വ്യോമപാത അടച്ചിട്ടാൽ 5,000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് എയർ ഇന്ത്യ

പാക് വ്യോമപാത അടച്ചിട്ടാൽ 5,000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് എയർ ഇന്ത്യ
Share  
2025 May 03, 08:17 AM
vtk
pappan

മുംബൈ: പാകിസ്‌താൻ വ്യോമപാത അടച്ചത് ഒരുവർഷംവരെ തുടർന്നാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കനത്ത നഷ്ട‌മുണ്ടാകുമെന്ന് മുന്നറിയിപ്പുമായി എയർ ഇന്ത്യ. എയർ ഇന്ത്യക്കുമാത്രം ഇതുവഴി 5,000 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് കമ്പനി സർക്കാരിനെ അറിയിച്ചു. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി സർക്കാരിൽനിന്ന് സഹായം ലഭ്യമാക്കണമെന്നും കമ്പനി അഭ്യർഥിച്ചു.


പാകിസ്ത‌ാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കുമ്പോൾ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് കൂടുതൽദൂരം സഞ്ചരിക്കേണ്ടി വരും. ഇത് ഇന്ധനച്ചെലവു കൂട്ടും, കൂടുതൽ ജീവനക്കാരെ നിയോഗിക്കേണ്ടതായും വരും. ഈ സാഹചര്യത്തിൽ വിമാനക്കമ്പനിക്കുണ്ടാകുന്ന നഷ്ടം നികത്താൻ സബ്സിഡി സംവിധാനം അവതരിപ്പിക്കണമെന്നാണ് എയർ ഇന്ത്യ ആവശ്യപ്പെടുന്നത്. നടപടി ബാധിക്കുന്ന അന്താരാഷ്ട്ര വിമാനങ്ങൾക്ക് താത്കാലികമായി സബ്‌സിഡി ലഭ്യമാക്കണം. ഇത് കമ്പനികൾക്ക് സഹായമാകും, സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാമെന്നും എയർ ഇന്ത്യ പറയുന്നു.


പാക് വ്യോമപാത അടച്ചതുവഴി വിമാനക്കമ്പനികൾക്കുണ്ടാകുന്ന ആഘാതം പരിശോധിക്കാൻ വിമാനക്കമ്പനി മേധാവികളോട് സർക്കാർ നിർദേശിച്ചിരുന്നു. കമ്പനികൾക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാനായി സർക്കാരും വിമാനക്കമ്പനി പ്രതിനിധികളും ചർച്ചകൾ നടത്തുന്നതായാണ് വിവരം. ചൈനയ്ക്കടുത്തുകൂടിയുള്ള ബദൽപ്പാതകളുടെ സാധ്യത, നികുതിയിളവ് തുടങ്ങിയവ ഉൾപ്പെടെ പരിഗണിക്കുന്നതായും സൂചനകളുണ്ട്.



MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI