
പാറത്തോട് ഇടക്കുന്നം സഫാ ഫാമിൽ വേനൽക്കാല പ്രതിരോധിക്കാൻ കർഷകന്റെ സ്വന്തം കണ്ടെത്തലുകളാണ് പരീക്ഷിക്കുന്നത്. കൂടുതൽ തണുപ്പ് നൽകുന്നതിനാണ് മുഖ്യപരിഗണന നൽകുന്നതെന്ന് ഫാം ഉടമ റിനി നിഷാദ് പറയുന്നു. തുടർച്ചയായി വെള്ളം സ്പ്രേ ചെയ്യുന്നതിനായി മിസ്റ്റ് സംവിധാനം, ഏതുസമയത്തും പശുക്കൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ തനിയെ വെള്ളം നിറയ്ക്കുന്ന സംവിധാനം, ഫാൻ എന്നിവയുണ്ട്. എട്ട് ഏക്കറിലെ പുൽകൃഷിക്കായി ഫാം കഴുകുന്ന വെള്ളവും പശുവിൻ്റെ മൂത്രവും സംഭരിച്ച് പൈപ്പിലൂടെ നൽകുന്നു. കനത്ത വേനലിലും പുല്ല് ലഭിച്ചതായി റിനി പറയുന്നു. പാൽ, തൈര്, നെയ്യ് തുടങ്ങിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്. ചാണക ഗ്യാസ് പ്ലാന്റിൽനിന്ന് അഞ്ച് വീടുകളിലേക്കുള്ള പാചകവാതകവും ഉത്പാദിപ്പിക്കുന്നുണ്ടിവിടെ പാലിലെ നഷ്‌ടം ഇത്തരം കാര്യങ്ങളിലൂടെ നികത്തുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group