മീന അനിൽ കുമാറിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം

മീന അനിൽ കുമാറിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം
മീന അനിൽ കുമാറിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം
Share  
2025 Mar 16, 08:16 PM
vtk
pappan

മീന അനിൽ കുമാറിന്

ഭാരത് സേവക് സമാജ്

ദേശീയ പുരസ്കാരം


കൊച്ചി : കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനമായ ഭാരത് സേവക് സമാജ് (BSS) പുരസ്‌കാരത്തിന് ശ്രീമതി .മീന അനിൽകുമാർ അർഹയായി .

കൊച്ചി, കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ്സെൻ്ററിൻറെ (iCHC) മാനേജിംഗ്ഡയറക്ടറും കലാകാരിയുമാണ് ശ്രീമതി മീന അനിൽകുമാർ .

കലയും സംസ്കാരവുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് മീനഅനിൽ കുമാറിനെ ഭാരത് സേവക് സമാജ് (BSS) ദേശീയ പുരസ്കാരം നൽകി ആദരിച്ചത് .  

 തിരുവനന്തപുരം BSS സത്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ശ്രീ. ബാലചന്ദ്രൻ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പുരസ്കാരം സമർപ്പിച്ചു.

  

കല, സംസ്കാരം, സാമൂഹിക ക്ഷേമം, സാമ്പത്തികം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ സ്തുത്യർഹമായ നിലയിൽ സേവനം ചെയ്‌ത പ്രമുഖ വ്യക്തികളെ ആദരിക്കുന്നതിനായി ഭാരത സേവക് സമാജ് നൽകുന്ന അംഗീകാരമാണ് ഈ പുരസ്‌കാരം .

meena4

പരിപാടിയിൽ വിവിധ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും അതിഥികളുടെയും സാന്നിധ്യമുണ്ടായിരുന്നു.

കോഴിക്കോട് സർവ്വകലാശാലയിലെ ഏഴാം വൈസ് ചാൻസലറും സോഷ്യൽ ആക്റ്റിവിസ്റ്റും ചരിത്രകാരനുമായ ഡോ .കെ .കെ .എൻ .കുറുപ്പിൻ്റെ മകളാണ് മീന അനിൽകുമാർ.

അമ്മ മാലിനി കുറുപ്പ്- റിട്ടയേർഡ് കോളേജ് പ്രൊഫസർ .

സഹോദരൻ -നളിൻ കുമാർ സോഫ്റ്റ് വെയർ ഇൻജിനീയർ - EY- കൊച്ചി





 

anil

ULCC ക്വാളിറ്റി ഡിപാർട്ട്മെൻ്റ് , മാറ്റർ ലാബ് ഡെപ്യൂട്ടി ജനറൽ മാനേജർ, 

അനിൽകുമാർ ഭർത്താവ് .

മകൻ മുകുന്ദ് നാരായണൻ സ്റ്റോക്ക്ഹോമിൽ ബി ടെക്കിന് ശേഷം ആനിമേഷനിൽ ഉപരിപഠനം നടത്തുന്നു . ഇരട്ടക്കുട്ടികളായ ജാൻകി നാരായൺ & ജഗത് നാരായൺ കൊച്ചിയിൽ  10-ാം ക്ലാസ്സിൽ പഠിക്കുന്നു  

meen
ad2_mannan_new_14_21-(2)
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI