എം.ജി.കലോത്സവം അഞ്ചുവർഷത്തിനുശേഷം തൊടുപുഴയിൽ

എം.ജി.കലോത്സവം അഞ്ചുവർഷത്തിനുശേഷം തൊടുപുഴയിൽ
എം.ജി.കലോത്സവം അഞ്ചുവർഷത്തിനുശേഷം തൊടുപുഴയിൽ
Share  
2025 Mar 16, 10:01 AM
PANDA

തൊടുപുഴ: അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞ് എം.ജി. കലോത്സവം വീണ്ടും തൊടുപുഴയിലേക്ക് വരുന്നു. ഇനി കിടിലൻ കലാപ്രകടനങ്ങൾ കാണാം. അ അസ്‌ഹർ കാമ്പസിൽ തിങ്കളാഴ്‌ച എം.ജി. സർവകലാശാല കലോത്സവത്തിന് തിരിതെളിയും. ഒരാഴ്ച്‌ച നഗരം ഉത്സവലഹരിയിലാകും.


-നുശേഷമുള്ള വരവ്..


ഇതിന് മുൻപ് 2020-ലാണ് എം.ജി. കലോത്സവം തൊടുപുഴയിലെത്തുന്നത്. ഇതേ അൽ-അസ്ഹർ കാമ്പസിd.


ഫെബ്രുവരി 28-ന് തുടങ്ങിയ മത്സരം മാർച്ച് രണ്ടിന് സമാപിച്ചു. തേവര എസ്.എച്ച്, കോളേജ് വിജയകിരീടം ഉയർത്തി. അന്ന് തുല്യനീതി ഉറപ്പുവരുത്തുന്ന ഭരണഘടനയിലെ ഭാഗമായ 'ആർട്ടിക്കിൾ 14' എന്ന പേരാണ് കലോത്സവത്തിന് നൽകിയിരുന്നത്.


അന്ന് കലോത്സവം സമാപിച്ച് ദിവസങ്ങൾക്കുശേഷമായിരുന്നു കോവിഡ് മഹാമാരി കാരണമുള്ള ലോക്‌ഡൗൺ. കോവിഡിന് മുമ്പ് തൊടുപുഴ കണ്ട ഉത്സവമായിരുന്നു ആർട്ടിക്കിൾ 14. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ വീണ്ടും തൊടുപുഴയിലേക്ക് യുവതയുടെ ആവേശം എത്തുകയാണ്. ഇത്തവണ പേര് 'ദസ്‌തക്-അൺടിൽ ലാസ്റ്റ് ബ്രീത്ത്' എന്നാണ്. 'ദസ്‌തക്' ഒരു ഉറുദുപദമാണ്. വലിയശബ്ദത്തിൽ മുട്ടുക എന്നതാണ് അർഥം, അനീതികൾക്കെതിരേ അവസാന ശ്വാസംവരെ ശബ്ദമുയർത്തുക എന്ന് സന്ദേശമാണ് ഇത്തവണത്തെ കലോത്സവവും മുന്നോട്ടു വെക്കുന്നത്. അസമത്വങ്ങൾക്കും അനീതികൾക്കുമെതിരേ മറ്റൊരു പ്രതിരോധം.


റിയൽ ദസ്‌തക് സ്റ്റോറി


പിഴവുകളില്ലാതെ കലോത്സവം സംഘടിപ്പിക്കുന്നതിനായി നാളുകളായി സംഘാടകർ ഓടിനടക്കുകയാണ്. ഇൻസ്റ്റലേഷനുകളും മിഴിവേറിയ ചിത്രങ്ങളും വർണ വെളിച്ചങ്ങളുമൊക്കെ ഒരുക്കിക്കഴിഞ്ഞു. കലോത്സവവേദികളിലെ സ്റ്റാളുകളും തയ്യാറായി.


കലോത്സവവേദിയിലെ കാഴ്ച‌കളും വൈവിധ്യമായ വാർത്തകളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ദസ്‌തക് സ്‌റ്റോറീസ് എന്ന പേരിൽ പുതിയ പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുണ്ട്.


കലോത്സവത്തിനെത്തുന്ന പൊതുജനങ്ങൾക്കായി സമ്മാനക്കൂപ്പണുകൾ. മത്സരങ്ങൾ, ഗിവ് എവേ എന്നിവയൊക്കെ സംഘടിപ്പിക്കും. ആകെ മൊത്തം കളറാകും.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan