സ്ത്രീകൾ എഴുതിയില്ലെങ്കിൽ രാജ്യം വികസിക്കില്ല -കാഞ്ച ഐലയ്യ

സ്ത്രീകൾ എഴുതിയില്ലെങ്കിൽ രാജ്യം വികസിക്കില്ല  -കാഞ്ച ഐലയ്യ
സ്ത്രീകൾ എഴുതിയില്ലെങ്കിൽ രാജ്യം വികസിക്കില്ല -കാഞ്ച ഐലയ്യ
Share  
2025 Mar 16, 09:56 AM
vtk
PREM

തിരുവനന്തപുരം സ്ത്രീ എഴുത്തുകാർ ഉയർന്നുവന്നില്ലെങ്കിൽ രാജ്യം ശാസ്ത്രീയമായി വികസിക്കില്ലെന്ന് പ്രമുഖ സാമൂഹികപ്രവർത്തകനും സൈദ്ധാന്തികനുമായ പ്രൊഫ. കാഞ്ച ഐലയ്യ. സംഘപരിവാർ പ്രചരിപ്പിക്കുന്നതുപോലെ ഇന്ത്യയിൽ കലയും സംസ്ക്‌കാരവുമൊക്കെയുണ്ടായത് വേദകാലഘട്ടത്തിലല്ലെന്നും ഹാരപ്പാ സംസ്‌കാരവും അന്നത്തെ സ്ത്രീകളുമാണ് അവയ്ക്കൊക്കെ തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. യുവകലാസാഹിതിയുടെ സുവർണജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാഞ്ച ഐലയ്യ.


നൃത്തമെന്ന കല ആദ്യമായി ചൈയ്‌തത് ഹാരപ്പാ സംസ്‌കാരകാലത്തെ സ്ത്രീയാണ്. മനുഷ്യൻ്റെ ആദ്യ വളർത്തുമൃഗങ്ങൾ ആടും എരുമകളുമായിരുന്നു. പാലും ഇറച്ചിയുമൊക്കെ നൽകി ജനതയുടെ നിലനില്ക്കുതന്നെ അവ സാധ്യമാക്കി. പശു എത്തുന്നത് ആര്യൻമാരുടെ വരവോടെ മാത്രമാണ്. ദ്രവീഡിയൻ കറുപ്പുള്ള എരുമയെയും കാളയെയും മാറ്റി വെളുത്ത പശുവിനെ ദൈവമാക്കി പ്രതിഷ്ഠിക്കുകയായിരുന്നു. ലോകത്തെ ആദ്യ ലബോറട്ടി അടുക്കളയും, ശാസ്ത്രജ്ഞർ രുചികൾ കണ്ടെത്തിയ സ്ത്രീകളുമായിരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ മലയാളത്തിൽ മാത്രം സംസ്‌കൃതവാക്കുകൾ ഏറാൻ കാരണം ശങ്കരാചാര്യരുടെ സ്വാധീനമാണ്.


പുതിയ എഴുത്തുകാർ ഇംഗ്ലീഷ് ഭാഷയിൽത്തന്നെ എഴുതണം. എങ്കിലേ അന്താരാഷ്ട്ര ശ്രദ്ധ കിട്ടു. താഴ്ന്ന ജാതിക്കാർ തങ്ങളുടെ തൊഴിൽനാമം ഇംഗ്ലീഷിൽ പേരിനൊപ്പം ചേർത്താൽത്തന്നെ ഉയർന്ന ജാതികൾ ഇല്ലാതാകും. ഇടയപാരമ്പര്യമുള്ള താൻ ഷെപ്പേഡ് എന്ന വാക്ക് പേരിനൊപ്പം ചേർത്തപ്പോൾ വിദേശത്തുപോലും അതു ചർച്ചയായി. കേരളത്തിൽ ഇടതുപക്ഷം ഭരണത്തിൽനിന്നു പോയാൽ ഇവിടത്തെ സർവകലാശാലകളിൽപ്പോലും വേദകാലസംസ്കാരം കടന്നുവരും. ഡൊണാൾഡ് ട്രംപ്-ഇലോൺ മസ്ക് കൂട്ടുകെട്ടുപോലെയാണ് ഇന്ത്യയിലെ സർക്കാർ-അദാനി കൂട്ടുകെട്ട്.


യുവകലാസാഹിതി പ്രസിഡൻ്റ് ആലങ്കോട് ലീലാകൃഷ്‌ണൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഡോ. ജോർജ് ഓണക്കൂർ, മാങ്കോട് രാധാകൃഷ്‌ണൻ, ശാരദാ മോഹൻ, ഡോ. വള്ളിക്കാവ് മോഹൻദാസ്, ടി.വി. ബാലൻ, വി. ആയിഷാബീവി തുടങ്ങിയവർ പങ്കെടുത്തു.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI