പ്രസംഗമത്സരം; ലീനു കെ. ജോസിന് ഒന്നാംസ്ഥാനം

പ്രസംഗമത്സരം; ലീനു കെ. ജോസിന് ഒന്നാംസ്ഥാനം
പ്രസംഗമത്സരം; ലീനു കെ. ജോസിന് ഒന്നാംസ്ഥാനം
Share  
2025 Mar 15, 08:37 AM
Thankachan
anardhanan latest

റാന്നി: സെയ്ന്റ് തോമസ് കോളേജ് വജ്രജൂബിലി ആഘോഷഭാഗമായി സംഘടിപ്പിച്ച പ്രൊഫ. വർഗീസ് പടിയറ സ്‌മാരക അഖിലകേരള പ്രസംഗമത്സരത്തിൽ പാലാ അൽഫോൻസാ കോളജിലെ ലീനു കെ. ജോസ് ഒന്നാംസ്ഥാനം നേടി. കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിലെ കെ.ആർ. പ്രിവ്യ രണ്ടാം സ്ഥാനവും കോഴിക്കോട് ജെഡിടിയിലെ ഫഹീൻ ബിൻ മുഹമ്മദ് മൂന്നാംസ്ഥാനവും നേടി.


റാന്നി സെയ്ന്റ് തോമസ് കോളേജ് മലയാള വിഭാഗം മേധാവി ആയിരുന്ന പ്രൊഫ. വർഗീസ് പടിയറയുടെ സ്‌മരണാർഥം കോളേജ് വിദ്യാർഥികൾക്കായാണ് മത്സരം നടത്തിയത്. ലഹരിവിമുക്ത കേരളം-സാധ്യതകളും വെല്ലുവിളികളും വിഷയത്തിലാണ് മത്സരം. അനുസ്‌മരണ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ് അധ്യക്ഷത വഹിച്ചു, മാനേജർ പ്രൊഫ. റോയി മേലേൽ അനുസ്‌മരണ സന്ദേശം നൽകി. ഡോ. അന്നമ്മ ജേക്കബ്, പ്രൊഫ. പി.എ. ഉമ്മൻ, കാതോലിക്കേറ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സ്മിത പടിയറ, സുനിത പടിയറ, ഫാ. മാത്യൂസ് വാഴക്കുന്നം, ഡോ. എം.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് കാഷ് അവാർഡുകൾ കോളേജ് മാനേജർ നൽകി.



MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles