
കോഴിക്കോട്: വരകളിലൂടെ മാന്ത്രികത സൃഷ്‌ടിച്ച ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ പ്രദർശനം വൈക്കം മുഹമ്മദ് ബഷീർ റോഡിലെ ഗുരുകുലം ആർട്ട് ഗാലറിയിൽ തുടങ്ങി. പലകാലങ്ങളിൽ നമ്പൂതിരി വരച്ച മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
ഏഴുപതിറ്റാണ്ടോളം മലയാളത്തിലെ എഴുത്തുകൾക്കൊപ്പം നമ്പൂതിരിയുടെ രേഖാചിത്രങ്ങളും തെളിഞ്ഞുനിന്നു. പലകഥാപാത്രങ്ങളും അദ്ദേഹത്തിന്റെ വരകളിലൂടെ പൂർണതയിലെത്തി. അത്തരത്തിലുള്ള കഥാപാത്രങ്ങൾ, എഴുത്തിലെ, വരയിലെ സാംസ്‌കാരികലോകത്തെ സുഹൃത്തുക്കൾ എല്ലാംചേർന്ന നമ്പൂതിരിയുടെ ലോകത്തിലെ ചിത്രങ്ങളാണ് ഇവിടെയുള്ളത്. എം.ടി.യും എം.വി. ദേവനും അരവിന്ദനുമെല്ലാം ആ ചിത്രങ്ങളിലുണ്ട്.
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ പ്രദർശനം ഉദ്ഘാടനംചെയ്തു. രാവിലെ 11 മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം, 18-ന് സമാപിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group