കഥകളി ആചാര്യൻ ചെന്നിത്തല ചെല്ലപ്പൻപിള്ള ജന്മശതാബ്‌ദിയാഘോഷം

കഥകളി ആചാര്യൻ ചെന്നിത്തല ചെല്ലപ്പൻപിള്ള ജന്മശതാബ്‌ദിയാഘോഷം
കഥകളി ആചാര്യൻ ചെന്നിത്തല ചെല്ലപ്പൻപിള്ള ജന്മശതാബ്‌ദിയാഘോഷം
Share  
2025 Mar 12, 09:55 AM
vasthu
mannan

മാവേലിക്കര : കഥകളി ആസ്വാദകസംഘത്തിൻ്റെ നേതൃത്വത്തിൽ കഥകളി ആചാര്യൻ ചെന്നിത്തല ചെല്ലപ്പൻപിള്ള ജന്മശതാബ്ദ‌ിയാഘോഷം സംഘടിപ്പിച്ചു. കേരള ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. കഥകളി ആസ്വാദകസംഘം പ്രസിഡൻ്റ് ജെ. ഗോപകുമാർ അധ്യക്ഷനായി.


ചടങ്ങിൽ കഥകളി ആചാര്യൻ ചെന്നിത്തല ചെല്ലപ്പൻപിള്ള ജന്മശതാബ്ദി പുരസ്കാരം കഥകളി നടൻ ഫാക്ട‌് മോഹനനും കലാമണ്ഡലം പന്തളം കേരളവർമ്മ സ്‌മൃതി പുരസ്‌കാരം കഥകളി നടൻ തലവടി അരവിന്ദനും തകഴി കുട്ടൻപിള്ള സ്മൃതി പുരസ്‌കാരം കഥകളി സംഗീതജ്ഞൻ കലാമണ്ഡലം സുരേന്ദ്രനും സമ്മാനിച്ചു. കുരുമ്പോലിൽ ശ്രീകുമാർ ജന്മശതാബ്ദി പ്രഭാഷണം നടത്തി.


ഫാക്ട് പദ്‌മനാഭൻ, പ്രൊഫ. എസ്.കെ. ഗോവിന്ദൻകുട്ടി കാരണവർ, സി. ശ്രീകുമാരി, കെ. ഗോപിനാഥ്, സുരേഷ് സാകേതം, ഗോപിമോഹനൻ നായർ, രേണുക വർമ, ഡോ. ഏവൂർ ശ്രീനാരായണൻ, ടി. രാധാകൃഷ്ണ‌പിള്ള ആർ. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കിരാതം കഥകളി അരങ്ങേറി.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra