
കൊച്ചി: വനിതാദിന രാത്രിയിൽ നടന്ന അമ്മ ക്രിക്കറ്റ് മത്സരത്തിൽ സൂപ്പർക്യൂൻസിനെ നിലംപരിശാക്കി പവർ ഏഞ്ചൽസ് ടീം. വരിക്കോലിയിൽനടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത സൂപ്പർക്യൂൻസ് 12 ഓവറിൽ ഒൻപത് വിക്കറ്റിന് 62 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പവർ ഏഞ്ചൽസ് 7.1 ഓവറിൽ വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ ലക്ഷ്യം മറികടന്നു.
പതിമൂന്ന് റൺസ് നേടുകയും 1.3 ഓവറിൽ നാല് റണ്ണിന് രണ്ട് വിക്കറ്റുകൾ നേടുകയും ചെയ്‌ത പവർ ഏഞ്ചൽസ് ക്യാപ്റ്റനും നൃത്താധ്യാപികയുമായ ചിത്തിരയാണ് പ്ലെയർ ഓഫ് ദി മാച്ചും മികച്ച ബാറ്ററും.
പവർ ഏഞ്ചൽസിനായി രണ്ട് ഓവറിൽ മൂന്ന് റൺസിന് രണ്ട് വിക്കറ്റ് നേടിയ ബാങ്ക് ഉദ്യോഗസ്ഥയുമായ രേണു നിധീഷ് ആണ് മികച്ച ബൗളർ. സ്വന്തം ബിസിനസ് ചെയ്യുന്ന ശ്രുതി വിനോദ് ആണ് മികച്ച ഫീൽഡർ. അമ്മക്കൂട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മക്കളും ഭർത്താക്കൻമാരും കളികാണാനെത്തിയിരുന്നു. ഓരോ ഷോട്ടുകൾക്കും വിക്കറ്റുകൾക്കും അവരും കൈയടിച്ച് ആവേശം നിറച്ചു. മക്കളെ ക്രിക്കറ്റ് കളിക്കാൻ കൊണ്ടുവിട്ടിരുന്ന അമ്മമാരാണ് വരിക്കോലിയിൽ രണ്ട് ടീമുകളായി ഏറ്റുമുട്ടിയത്. അധ്യപകരും സർക്കാർ ഉദ്യോഗസ്ഥരും വീട്ടമ്മമാരുമടക്കം ഇരുടീമുകളിലുമുണ്ടായിരുന്നു. ബ്രൗളേഴ്‌സ് ക്രിക്കറ്റ് അക്കാദമിയാണ് അമ്മമാർക്കായി വനിതാദിനത്തിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. കോച്ച് എൻ.കെ. ഉമേഷാണ് ഇവർക്ക് പരിശീലനം നൽകിയത്. രാത്രിയിൽ മത്സരം അവസാനിച്ചപ്പോൾ പരിശീലനം തുടരണമെന്നും ഇനിയും മത്സരങ്ങൾ വേണമെന്നുമുള്ള അഭിപ്രായത്തിലാണ് അമ്മമാർ.
കേരള വനിതാ ക്രിക്കറ്റ് ടീം മുൻ കോച്ച് റോബിൻ മേനോൻ ഉദ്ഘാടനം ചെയ്‌തു. സമാസ്പോർട്‌സ് ഹബ് ഉടമ രാമസ്വാമി സമ്മാനദാനം നിർവഹിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group