
വൈക്കം : കൈ ബന്ധിച്ച് ഒമ്പതാംക്ലാസ് വിദ്യാർഥി വേമ്പനാട്ടുകായലിന്റെ 11 കിലോമീറ്റർ നീന്തിക്കടന്നു. കോതമംഗലം കുത്തുകുഴി കിഴക്കേമേക്കൽ വീട്ടിൽ സുരേന്ദ്രന്റെയും ദിവ്യ സുരേന്ദ്രൻ്റെയും മകൻ ആദിത്യൻ സുരേന്ദ്രൻ(14) ആണ് ഒരു മണിക്കൂർ 35 മിനിറ്റുകൊണ്ട് 11 കിലോമീറ്റർ നീന്തിക്കടന്നത്.
രാവിലെ 8.13-നു ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവ് മുതൽ ജില്ലയിലെ വൈക്കം കായലോര ബിച്ച്‌വരെ ഉള്ള 11 കിലോമീറ്റർ ദൂരമാണ് ആദിത്യൻ നീന്തിക്കടന്നത്. ചേർത്തല കൂമ്പേൽ കരിയിൽ കടവിൽ ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്. സുധീഷ് നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഹരികുമാർ പങ്കെടുത്തു.
അനുമോദന സമ്മേളനം വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ബേസിൽ സ്‌കൂൾ മാനേജർ ബാബു മാത്യു അധ്യക്ഷതവഹിച്ചു. കോതമംഗലം ഡോൾഫിൻ അക്വാ ക്ലബ്ബിലെ ബിജു തങ്കപ്പനാണ് ആദിത്യനെ പരിശീലിപ്പിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group