വായന മനുഷ്യനെ നവീകരിക്കും-അംബികാസുതൻ മാങ്ങാട്

വായന മനുഷ്യനെ നവീകരിക്കും-അംബികാസുതൻ മാങ്ങാട്
വായന മനുഷ്യനെ നവീകരിക്കും-അംബികാസുതൻ മാങ്ങാട്
Share  
2025 Feb 14, 10:35 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

രാജപുരം: വായന മനുഷ്യനെ നവീകരിക്കുമെന്നും നഷ്ടമാകുന്ന മാനവികമൂല്യങ്ങൾ തിരിച്ചുപിടിക്കാൻ സഹായിക്കുമെന്നും എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്, രാജപുരം സെയ്ന്റ് പയസ് ടെൻത് കോളേജും മാതൃഭൂമിയും ചേർന്നൊരുക്കിയ പുസ്ത‌കോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


തലയ്ക്ക് തീപിടിച്ച മനുഷ്യരാണ് ലോകത്തിലെ മികച്ച സാഹിത്യകൃതികളെല്ലാം രചിച്ചത്. ജാതിമതഭേദമില്ലാതെ മനുഷ്യരെയെല്ലാം നിരുപാധിക സ്നേഹത്തിന്റെ കുടക്കീഴിൽ അണിനിരത്താൻ പ്രേരിപ്പിക്കുന്നതാണ് ഓരോ ക്ലാസിക് രചനകളും. മികച്ച പുസ്‌തകവായനയിലൂടെ വായനക്കാരൻ പുതിയൊരാളായി മാറുകയാണ്. പാരസ്പ‌ര്യങ്ങളെല്ലാം തകർന്ന് മനുഷ്യൻ തമ്മിലടിക്കുകയും പലവിധ ലഹരികൾക്ക് അടിമയാവുകയും ചെയ്യുന്ന കാലത്ത് വായനയെ ലഹരിയായി കാണണം- അദ്ദേഹം പറഞ്ഞു.


കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അധ്യക്ഷനായി. അധ്യാപകരായ അതുല്യ കുര്യാക്കോസ്, ഡോ. സിജി സിറിയക്, വി.കെ. സുരേഷ് കുമാർ, ഇ. പാർവതി, കോളജ് യൂണിയൻ എഡിറ്റർ ദക്ഷൺ കിരൺ, മാതൃഭൂമി ബുക്‌സ് പ്രതിനിധി എം. സുനീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് അംബികാസുതൻ മാങ്ങാടും വിദ്യാർഥികളും തമ്മിലുള്ള മുഖാമുഖം നടന്നു. ജ്യോതിസ് സിറിയക് മോഡറേറ്റർ ആയി. ഹൗസ് ഓഫ് ഇംഗ്ലീഷ് ലോഗോ പ്രകാശനം, ഭാഷാ-സാഹിത്യ ക്വിസ്, കഥാചിത്ര മത്സരം എന്നിവയിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്‌തു. പുസ്‌തകോത്സവം വെള്ളിയാഴ്ച്ച സമാപിക്കും.



MANNAN
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU