അസംപ്ഷനിൽ കായികതാരങ്ങളെ ആദരിച്ചു

അസംപ്ഷനിൽ കായികതാരങ്ങളെ ആദരിച്ചു
അസംപ്ഷനിൽ കായികതാരങ്ങളെ ആദരിച്ചു
Share  
2025 Feb 12, 10:02 AM
dog

ചങ്ങനാശ്ശേരി : പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ദേശീയ അന്തർദേശീയ സംസ്ഥാനതല മത്സരങ്ങളിൽ വിജയംനേടിയ കായികതാരങ്ങളെ മെമൻറോയും പുരസ്‌കാരങ്ങളും നൽകി ആദരിച്ചു. അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബോൾ ടീമിൻ്റെ ക്യാപ്റ്റനും ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൻ്റെ പരിശീലകനുമായിരുന്ന ടോം ജോസഫ്, അസംപ്ഷൻ്റെ മുൻ കായികതാരവും അന്തർദേശീയ അത്ലറ്റും ആയ കെ.എം.ഗ്രീഷ്‌മ എന്നിവരായിരുന്നു മുഖ്യാതിഥികൾ.


അസംപ്ഷന്റെ വോളിബോൾ പരിശീലകനായ നവാസ് വഹാബ് ബാസ്ക്കറ്റ്ബോൾ പരിശീലകൻ ജോബിൻ വർഗീസ്, അത്ല‌റ്റിക് പരിശീലകരായ ബൈജു ജോസഫ്, സൂരജ് രാജ്, മിഥുൻ മുരളി, ബോൾ ബാഡ്‌മിൻ്റൺ പരിശീലകൻ വിമൽ, ഹാൻഡ് ബോൾ പരിശീലകൻ ബർണഡ് തോമസ്, സൈക്ലിങ് പരിശീലകനായ അജയ് പീറ്റർ എന്നിവർക്കും പുരസ്‌കാരങ്ങൾ നൽകി. വിശിഷ്ട അതിഥികളെ കൂടാതെ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. തോമസ് പാറത്തറ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. റാണി മരിയ തോമസ്, ഡോ. ജിസി മാത്യു കോളേജ് ബർസാർ ഫാ. റോജൻ പുരക്കൽ കായികവിഭാഗം മേധാവി സുജാ മേരി ജോർജ് എന്നിവർ സംസാരിച്ചു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan