![ദേവകി അമ്മ മെമ്മോറിയൽ ടീച്ചർ എജുക്കേഷൻ കോളേജിൽ ദേശീയ കൺവെൻഷനും അന്താരാഷ്ട്ര സെമിനാറും .](public/uploads/2025-02-11/sr1.jpg)
ദേവകി അമ്മ മെമ്മോറിയൽ ടീച്ചർ എജുക്കേഷൻ കോളേജിൽ ദേശീയ കൺവെൻഷനും അന്താരാഷ്ട്ര സെമിനാറും .
CTEF ന്റെ 38ാമത് ദേശീയ കൺവെൻഷനും അന്താരാഷ്ട്ര സെമിനാറും ദേവകി അമ്മ മെമ്മോറിയൽ ടീച്ചർ എജുക്കേഷൻ കോളേജിൽ.
അധ്യാപക പരിശീലന രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയാണ് കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ ഫൗണ്ടേഷൻ(CTEF). 1985 ൽ ഡോ.ഗുലാബ് ചൗരസ്യ ആരംഭിച്ച ഈ സംഘടനയ്ക്ക് കേരളത്തിൽ ഡോക്ടർ ശിവദാസൻ പിള്ളയാണ് അടിസ്ഥാനമിട്ടത്.
2002 ൽ തിരുവനന്തപുരത്ത്ആദ്യത്തെ സംസ്ഥാന സമ്മേളനം നടന്നു .ഇപ്പോൾ ഇന്ത്യയിലാകെ ഈ സംഘടനയിൽഏകദേശം പതിനാലായിരത്തിലധികം അംഗങ്ങളുണ്ട് .
കേരളത്തിലെ യൂണിവേഴ്സിറ്റികൾ, ട്രെയിനിംഗ് കോളേജുകൾ ,ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലുള്ള 1200ൽ അധികം അധ്യാപകരും അമ്പതോളം ഇൻസ്റ്റിറ്റ്യൂഷനുകളും ഇതിൽ മെമ്പർമാർ ആയിട്ടുണ്ട് .
എല്ലാ വർഷങ്ങളിലും വാർഷിക സമ്മേളനം ഒരു ഇൻറർനാഷണൽ സെമിനാറിനോടൊപ്പം ആണ് നടത്തുന്നത്.
ഈ വർഷത്തെ പ്രത്യേകത 38ാമത് നാഷണൽകോൺഫറൻസും 23ാമത് സംസ്ഥാന കോൺഫറൻസും ഒരുമിച്ച് നടക്കുന്നു എന്നതാണ്. ഫെബ്രുവരി 13 ,14 ,15 തീയതികളിൽ ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ ടീച്ചർ എജുക്കേഷൻ കോളേജിൽ വച്ച് ഇന്ത്യൻ നോളജ് സിസ്റ്റം ഫോർ ഹോളിസ്റ്റിക് എഡ്യൂക്കേഷൻ; എക്സ്പ്ലോറിങ് ടെക്നോളജിക്കൽ ഇന്നവേഷൻസ് എന്ന വിഷയത്തിൽ മൾട്ടിഡിസിപ്ലിനറി ഇൻറർനാഷണൽ സെമിനാർ ഇതോടൊപ്പം സംഘടിപ്പിക്കുന്നു.
പതിമൂന്നാം തീയതി ഓൺലൈനായും14 ,15 തീയതികളിൽ ഓഫ് ലൈൻ ആയുംആണ് പരിപാടികൾ നടക്കുന്നത് സമ്മേളനത്തോടൊപ്പം അധ്യാപന രംഗത്തെ 14 അവാർഡുകൾ വിതരണം ചെയ്യുന്നു.
പുതുതായി ഡോക്ടറേറ്റ് ലഭിച്ചവർക്കുള്ള അനുമോദനവും നടക്കും.. ഡോക്ടർ എൻ ഡി ജോഷി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂഷണൽ എക്സലൻസിനുള്ള അവാർഡ് ഈ വർഷം ദേവകിഅമ്മ മെമ്മോറിയൽ ടീച്ചർ എജുക്കേഷൻ കോളേജിനാണ് ലഭിച്ചിട്ടുള്ളത്.
പതിമൂന്നാം തീയതി കാലത്ത് 9 മണിക്ക് കോഴിക്കോട് സർവകലാശാല വിദ്യാഭ്യാസ വിഭാഗം ഡീൻ ഡോ: കെ. അബ്ദുൽ ഗഫൂർ പതാക ഉയർത്തും.
കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ പാട്രൺ ഡോക്ടർ ഗ്രേസ് ആനി മാത്യു, വിദ്യാഭ്യാസ വിഭാഗം അധ്യക്ഷ ഡോക്ടർ സി എം ബിന്ദു, നാഷണൽ വൈസ് പ്രസിഡണ്ട് ഡോക്ടർ അർച്ചന ഭ ട്ടാചാര്യ, കേരള ജനറൽ സെക്രട്ടറി ഡോക്ടർ നിമ്മി മറിയാ ഉമ്മൻ എന്നിവർ സംസാരിക്കും .
തുടർന്ന് ഓസ്ട്രേലിയ മെൽബണിലെ ലാറ്ററോബ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ പ്രേംനാഥ് കുറുപ്പ്' പ്രബന്ധം അവതരിപ്പിച്ച്സംസാരിക്കും തുടർന്നുള്ള പാനൽ ചർച്ചകളിൽ ഡോക്ടർ അനീസ് മുഹമ്മദ് , ഡോക്ടർ ജയകൃഷ്ണൻ ,ഡോക്ടർ സ്മിത ജോസ് എന്നിവർ വിവിധ പേപ്പറുകൾ അവതരിപ്പിക്കും .
ഉച്ചയ്ക്കുശേഷം ജോർദാനിലെ മിസ് ബുധൈന മഹമൂദ് അബു ഷൈബ്, യമനിലെ പ്രൊഫസർ ഒമർ അലി ഹുസൈൻ അബീബ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും .
തുടർന്ന് പേപ്പർ പ്രസന്റേഷൻ കളും ഉണ്ടായിരിക്കും .
പതിനാലാം തീയതി കാലത്ത് 10 മണിക്ക് ബഹുമാനപ്പെട്ട മലപ്പുറം പാർലമെൻറ് അംഗവുംമുൻ വിദ്യാഭ്യാസ മന്ത്രിയുമായ ശ്രീ ഇ.ടി.മുഹമ്മദ് ബഷീർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ പി .രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
നാഷണൽ പ്രസിഡണ്ട് ഡോക്ടർ കെ എം .ഭണ്ഡാർക്കർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷ ഡോക്ടർ എം .എസ് .ഗീത ,ഇൻറർനാഷണൽ ജനറൽ സെക്രട്ടറി പ്രൊഫസർ നീലിമ ഭഗവതി ,സൗത്ത് സോൺചെയർമാൻ ഡോക്ടർ കെ .വൈ .ബനി ഡിക്ട്എന്നിവർ സംസാരിക്കും .
ചടങ്ങിൽ വെച്ച് വിവിധ അവാർഡുകൾ വിതരണം ചെയ്യും. അഭിവന്ദ്യ പിതാവ് ഡോ. ജോസഫ് മാർ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും കോളേജ് മാനേജർ ശ്രീ എം നാരായണൻ, വിദ്യാഭ്യാസ വിഭാഗം ഡീൻ ഡോ: കെ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിക്കുന്ന ചടങ്ങിന് പ്രിൻസിപ്പൽ ഡോ: കെ പി അനിൽകുമാർ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ: അശോകൻ നൊച്ചാട് നന്ദിയും രേഖപ്പെടുത്തും.
ഉച്ചയ്ക്കുശേഷം ഡോ: ഗുലാബ് ചൗരസ്യ, ഡോ: ദേവരാജ് വിജ്, ഡോ: ജെ .പി നായിക് ,ഡോ: ശിവദാസൻ പിള്ള ,ഡോ: എൻ .പി .പിള്ള എന്നിവർക്കുള്ള അനുസ്മരണ പ്രഭാഷണങ്ങൾ നടക്കും .തുടർന്ന് സംസ്ഥാന ദേശീയ പ്രതിനിധി സമ്മേളനം നടക്കും.
തുടർന്ന് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.
15ാം തീയതി കാലത്ത് ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം നടപ്പിലാക്കിയപ്പോൾ ഉണ്ടായ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ചർച്ച നടക്കും .
രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെൻറ് മുൻഡീൻ ഡോ. വി .രഘു മോഡറേറ്റർ ആയിരിക്കും. |കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിൽ കമ്മിറ്റി ചെയർമാൻ ഡോ: മോഹനൻ ബി മേനോൻ ,കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ: മുഹമ്മദ് ഉണ്ണി ഏലിയാസ് ,മുസ്തഫ,കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ: ചന്ദ്രശേഖര പ്രവീൺ, ചിന്മയ വിശ്വ വിദ്യാലയ ഡിപ്പാർട്ട്മെൻറ് ഓഫ് എഡ്യുക്കേഷൻ അധ്യക്ഷൻ ഡോക്ടർ പ്രമോദ് ദിനകർ ,ഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പെഡഗോഗിക്കൽസയൻസ് അധ്യക്ഷ ഡോക്ടർ ജെ.വി.ആശ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും .
ഉച്ചയ്ക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സൈക്കോളജിസ്റ്റുമായ ഡോ: സി .എൻ ബാലകൃഷ്ണൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനത്തിൽ വച്ച് കോഴിക്കോട് ഡിക്ലറേഷൻ പ്രഖ്യാപിക്കും .പ്രോഗ്രാംകോഡിനേറ്റർ ഡോ: അശോകൻനൊച്ചാട് നന്ദി രേഖപ്പെടുത്തുന്നതോടുകൂടി മൂന്നു ദിവസത്തെ സമ്മേളനം അവസാനിക്കും
![sr2](public/uploads/2025-02-11/sr2.jpg)
![sr3](public/uploads/2025-02-11/sr3.jpg)
![sr4](public/uploads/2025-02-11/sr4.jpg)
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group