വടകര ടൗൺഹാളിൽ
ഫോട്ടോ എക്സിബിഷൻ
വടകര ടൗൺഹാളിൽ ഏതാനും ദിവസങ്ങളായി നടന്നുവരുന്ന ' ഹരിതാമൃതം 25 'ൻറെ ഭാഗമായി നിരവധി പവലിയനുകൾ ജൈവഭക്ഷ്യോൽപ്പന്നമേളകൾ മറ്റ് പ്രദർശനങ്ങൾ വേറെയും .
ഹരിതാമൃതം പരിപാടിയിൽ ഏറെ ശ്രദ്ധേയമായ ഒരിനമാണ് ശ്രീ .ബിജു കാരക്കോണത്തിൻ്റെ ഫോട്ടോ എക്സിബിഷൻ .വിസ്മയം ജനിപ്പിക്കുന്ന നൂറുക്കണക്കിന് ഫോട്ടോകൾ .ഒപ്പം ഫോട്ടോഗ്രാഫറുടെ സാന്നിധ്യവും
പ്രകൃതിയിലെ ദൃശ്യവിസ്‌മയങ്ങളെ കലാചാതുരിയോടെ അവസ്മരണീയമാക്കുന്നതിൽ അനിതരസാധാരണമായ വൈദഗ്ദ്ധ്യവും അതിരളവുകളില്ലാത്ത ക്ഷമയും ഒപ്പം ഇച്ഛാശക്തിയും കൈമുതലായുള്ള നേച്വര്‍ ആന്റ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫർകൂടിയായ ബിജു കാരക്കോണം എന്ന യുവാവിന് ഇവിടെ ആരാധകരേറെ .
കർണ്ണാടക ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോട്ടോഗ്രാഫിയിൽ മാസ്റ്റർ ബിരുദവും ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടിയ ബിജുവിന്റെ ഫോട്ടോഗ്രാഫിയുടെ തുടക്കം മിനോൾട്ട ഓട്ടോ ഫോക്കസ്സിലൂടെ .ഇപ്പോൾ അഞ്ചുലക്ഷം രൂപവിലവരുന്ന നിക്കോൺ ഡി 70 കാമറയിലെത്തിനിൽക്കുന്നു .
ബ്രോഡ്‌കാസ്റ്റിങ് ക്വളിറ്റിയുള്ള വീഡിയോ ചിത്രീകരണവും ഒരളവോളം ഈ കാമറയിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദൽഹി കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെആദ്യത്തെ ബഹുഭാഷാകാർഷിക മാസികയായ കൃഷിജാഗരൺ റിപ്പോർട്ടർ അരുൺ മുഖേനയാണ് ഇദ്ദേഹത്തെ പരിചയപ്പെടുന്നത് .
കേരളത്തിനകത്തും പുറത്തുമായി ഇതിനകം എൺപതോളം ഫോട്ടോ എക്സിബിഷ്യനുകളും മുപ്പതിലേറെ ഡോക്യുമെന്ററികളും നിർമ്മിച്ച ബിജു കാരക്കോണം സിനിമാ ഛായാഗ്രഹണ മേഖലയിലും ഇതിനകം മികവ് തെളിയിച്ചിട്ടുണ്ട് .
ചിത്രം : പ്രമുഖ ചരിത്രകാരനും കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ ഏഴാം വൈസ് ചാൻസലറുമായ ഡോ .കെ കെ എൻ കുറുപ്പ് ഫോട്ടോ നോക്കിക്കാണുന്നു, ഒപ്പം ബിജു കാരക്കോണം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group