ഫിൻലെ ഷീൽഡ് ഫുട്ബോൾ ടൂർണമെന്റ്റ് തുടങ്ങി

ഫിൻലെ ഷീൽഡ് ഫുട്ബോൾ ടൂർണമെന്റ്റ് തുടങ്ങി
ഫിൻലെ ഷീൽഡ് ഫുട്ബോൾ ടൂർണമെന്റ്റ് തുടങ്ങി
Share  
2025 Feb 09, 07:14 AM
vedivasthu

മൂന്നാർ: തോട്ടംമേഖലയുടെ വേൾഡ് കപ്പ് എന്നറിയപ്പെടുന്ന ഫിൻലെ ഷീൽഡ്

ഫുട്‌ബോൾ ടൂർണമെൻ്റിന് തുടക്കമായി. പഴയമൂന്നാർ കെ.ഡി.എച്ച്.പി. ഗ്രൗണ്ടിൽ നടക്കുന്ന മത്സരം മൂന്നാർ ഡിവൈ.എസ്.പി. അലക്‌സ് ബേബി കിക്കോഫ് ചെയ്തുതു. ടൂർണമെൻ്റിൻ്റെ 76-ാമത് മത്സരമാണ് ഈവർഷം നടക്കുന്നത്. ശനിയാഴ്ച്‌ച ഉച്ചയ്ക്ക് 2.30-ന് നടന്ന ആദ്യ മത്സരത്തിൽ കെ.ഡി.എച്ച്.പി. ഡിപ്പാർട്ട്മെൻ്റ് ടീം 2 ഗോളുകൾക്ക് പള്ളിവാസൽ പാക്കറ്റിങ് സെന്റർ ടീമിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ ഗുണ്ടുമല ടീം ടി.സി.പി.എൽ. വെൽഫെയർ ടീമിനെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തി, ടാറ്റാ ടീ. കെ.ഡി.എച്ച്.പി., ഹാരിസൺ മലയാളം, കണക്ട് ബിസിനസ് സൊല്യൂഷൻ എന്നീ കമ്പനികളിൽനിന്നുള്ള 14 ടീമുകളാണ് ടൂർണമെൻ്റിൽ മത്സരിക്കുന്നത്. 22-ന് ഉച്ചയ്ക്ക് 2.30-നാണ് ഫൈനൽ മത്സരം.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH