!['നാട്യകേളി-2025' സംഘടിപ്പിച്ചു](public/uploads/2025-02-07/save_20250207_095938.jpg)
കിഴക്കോത്ത് വലിയപറമ്പ നെല്ലിക്കാംകണ്ടി പന്നിമുഖി ദേവിക്ഷേത്രത്തിലെ ഗുരുതി മഹോത്സവത്തോടനുബന്ധിച്ച് നടന്ന 'നാട്യകേളി 2025' കുട്ടികളുടെ കലാപരിപാടികൾ സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വലബാല്യം പുരസ്കാര ജേതാവ് ആഗ്നയാമി ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ സിനിമ കലാസംവിധായകൻ സജീഷ് താമരശ്ശേരി, സിനിമ-സീരിയൽ നടൻ ശോഭിത്ത് മങ്ങാട്, മാർഷൽ ആർട്‌സ് അധ്യാപകൻ പി.പി. രജീഷ് എന്നിവരെ അനുമോദിച്ചു. പി.ടി. ചന്ദ്രൻ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് അംഗം കെ.കെ.എ. ജബ്ബാർ, പി.ടി. ഗോപാലൻ, എൻ.കെ. പ്രഭാഷ്, എൻ.കെ. സൗഭാഗ്യൻ, പി.പി. സോമരാജൻ, മഞ്ജുള, എൻ.കെ. അനുശ്രീലേഷ്, പി.ടി. സലീഷ്, വി.കെ. ഷൈജു തേറ്റാമ്പുറം എന്നിവർ സംസാരിച്ചു.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group