![സദസ്സിന് കൗതുകം പകർന്ന് വലിയപാടത്തെ ദുര്യോധനവധം](public/uploads/2025-02-07/save_20250207_095912.jpg)
പാലക്കാട് യുദ്ധഭൂമിയിൽ ദുശ്ശാസനനെ എതിരിടുന്ന രൗദ്രഭീമൻ. "നില്ലെടാ നില്ലെടാ നീയല്ലോ.." എന്ന പോർവിളിയുമായി ദുശ്ശാസനനുനേരെ രൗദ്രഭീമൻ അടുത്തപ്പോൾ വലിയപാടത്തെ കാണികൾ കൗതുകത്തോടെ കണ്ടുനിന്നു. പോരാട്ടത്തിനൊടുവിൽ ദുശ്ശാസനൻ്റെ മാറു പിളർന്ന് ഭീമൻ രക്തം പാനം ചെയ്യുന്ന രംഗത്തിനുശേഷം അണിയറയിൽ രൗദ്രഭീമൻ ദുശ്ശാസനനെ തോളിൽ തട്ടി അഭിനന്ദിച്ചു. രൗദ്രഭീമനും ദുശ്ശാസനനുമായി അരങ്ങിലെത്തിയത് ഭാര്യാഭർത്താക്കന്മാരായിരുന്നുവെന്നത് അരങ്ങിന് കൗതുകം പകർന്നു. രൗദ്രഭീമനായി കലാമണ്ഡലം ബാജിയോയും ദുശ്ശാസനനായി ഭാര്യ ശരണ്യ പ്രേംദാസുമാണ് അരങ്ങിലെത്തിയത്.
ഇതൊരു അപൂർവ അരങ്ങനുഭവമായെന്ന് പറയുകയാണ് ഇരുവരും അരങ്ങത്ത് യുദ്ധം ചെയ്തെങ്കിലും ജീവിതത്തിൽ അങ്ങനെയല്ലെന്നും പിരിച്ചുകൊണ്ട് രണ്ടുപേരും പറഞ്ഞു. അപൂർവമായ ഈ രംഗത്തിന് സാക്ഷ്യം വഹിക്കാൻ മകൾ ഭദ്ര ബാജിയോയുമുണ്ടായിരുന്നു. വലിയപാടം സുബ്രഹ്മണ്യക്ഷേത്രത്തിലെ തൈപ്പൂയ്യോത്സവത്തിൻ്റെ ഭാഗമായി കല്ലേക്കുളങ്ങര കഥകളിഗ്രാമം അവതരിപ്പിച്ച 'ദുര്യോധനവധം' കഥകളിയിലാണ് അപൂർവമായി സംഗമമുണ്ടായത്. കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിൻ്റെ മാനേജിങ് ട്രസ്റ്റിയും ശരണ്യയുടെ ഗുരുനാഥനുമായ കലാമണ്ഡലം വെങ്കിട്ടരാമനാണ് ഈ അരങ്ങിന് വഴിയൊരുക്കിയത്. അരങ്ങിൽ അദ്ദേഹം ദുര്യോധനനായി വേഷമിടുകയും ചെയ്തു.
ശരണ്യ പത്തുവർഷത്തിലേറെയായി കല്ലേക്കുളങ്ങര കഥകളിഗ്രാമത്തിൽ കഥകളി അഭ്യസിക്കുന്നുണ്ട്. കലാമണ്ഡലത്തിൽ മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്. യാക്കരയിൽ 'സൃഷ്‌ടി സ്‌കൂൾ ഓഫ് ആർട്‌സ്' എന്ന നൃത്തസ്ഥാപനം നടത്തുന്നു. ബാജിയോ കലാണ്ഡലം കഥകളിക്കളരിയുടെ കലാകാരനാണ്.
കഥകളി അരങ്ങുകളിൽ സജീവമാണ്. മൂന്നാർ ആസ്ഥാനമാക്കി കഥകളി, കളരിപ്പയറ്റ് തുടങ്ങിയ കലാരൂപങ്ങൾ വിദേശികൾക്കായി അവതരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന 'ക്ലാസിക് തീയേറ്റർ എന്ന സംരംഭം നടത്തുന്നുമുണ്ട്.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group