ഔപചാരികതയുടെ
തിരുത്തെഴുത്തായ
പുസ്തക പ്രകാശനം :
സത്യൻ മാടാക്കര .
പുസ്തക പ്രകാശനത്തിന്റെ ഔപചാരികതയിൽ നിന്ന് വേറിട്ടുള്ള പ്രകാശനമായിരുന്നു 'മ' ഫെസ്റ്റിവലിൽ മലപ്പുറത്ത് വെച്ച് നടന്നത്.
ഡോ.കെ.കെ.എൻ. കുറുപ്പുമായി ഡോ. മോയിൻ മലയമ്മ നടത്തിയ ചോദ്യോത്തര ത്തിന്റെ സ്വാംശീകരണമായ 'ചരിത്രം വക്രീകരണഠ തിരുത്തെഴുത്ത് ' ( ബുക്ക് പ്ലസ് പബ്ലിക്കേഷൻസ്.വില: 150.) എന്ന പുസ്തകച്ചടങ്ങിനെക്കുറിച്ചാണീ കുറിപ്പ്.
ഈ പുസ്തകം ഇന്ത്യ- കേരള ചരിത്രത്തിലെ പാടിപ്പതിഞ്ഞ തെറ്റിദ്ധാരണകളെ ദീർഘ- കാല പഠന അനുഭവങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുന്നു.
ആമുഖത്തിൽ ഡോ.കെ.കെ.എൻ. കുറുപ്പ് എഴുതുന്നു..
" ചരിത്ര പഠന ഗവേഷണ മേഖലയിൽ ദീർഘകാലത്തെ എന്റെ അനുഭവങ്ങളുടെയും ജ്ഞാനസമ്പാദനത്തിന്റെയും അതിൽ നിന്നു ലഭിച്ച ബോധ്യങ്ങളുടെയുംതുറന്നെഴുത്താണ് ഈ പുസ്തകമെന്നു പറയുന്നതിൽ സന്തോഷമുണ്ട്" .
ഈ പുസ്തകം പ്രകാശിപ്പിച്ചത് തന്നെ ഡോ.കെ.കെ.എൻ. കുറുപ്പും - ഡോ. മോയിൻ മലയമ്മയും തമ്മിൽ ചോദ്യം, ഉത്തരം എന്ന നിലയിലാണ്. അതാണ് വേറിട്ട പുസ്തക പ്രകാശനം എന്നു പറഞ്ഞത്. ഡോ.കെ.കെ.എൻ കുറുപ്പിന്റെ മൊത്തം ചരിത്ര പഠനങ്ങളുടെ ക്രീം ആണീ കൃതി -
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group