കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടന്ന 39-ാമത് ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെൻറിൽ അത്ലാൻ്റീസ് കല്ലാനോട് ജേതാക്കളായി ഫൈനൽ മത്സരത്തിൽ എം.വൈ.സി. കക്കയത്തിനെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കല്ലാനോട് ജേതാക്കളായത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 12 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. വിജയികൾക്ക് ഫാ. ജോർജ് വട്ടുകുളം സ്മാരക എവർറോളിങ് ട്രോഫിയും 1,00,001 രൂപ സമ്മാനത്തുകയും റണ്ണറപ്പിന് കടുകൻമാക്കൽ അഗസ്‌തി അബ്രഹാം എവർറോളിങ് ട്രോഫിയും 50,001 രൂപ സമ്മാനത്തുകയും നൽകി.
ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റനും, കേരള പോലീസിലെ അസിസ്റ്റന്റ് കമാൻഡന്റുമായ ഐ.എം. വിജയൻ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. ടൂർണമെന്റ് രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ, സെക്രട്ടറി അനു കടുകൻമാക്കൽ, കമ്മിറ്റി ഭാരവാഹികളായ ജോൺസൺ എട്ടിയിൽ, ഷിബു കുഴിവേലി, ജോസ് വട്ടുകുളം, ടോം തടത്തിൽ, സണ്ണി കാനാട്ട് സൽമാൻ കുറ്റിക്കോട്, പോളി കാരക്കട തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group