പട്ടാമ്പി: പട്ടാമ്പി എം.ഇ.എസ്. ഇൻ്റർനാഷണൽ സ്‌കൂളിൽനടന്ന സംസ്ഥാന എം.ഇ.എസ്. സ്കൂളുകളുടെ ഫുട്‌ബോൾ ടൂർണമെൻ്റിന് സമാപനം. 14 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ചാത്തമംഗലം എം.ഇ.എസ്. സ്‌കൂളും 12 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ പാവങ്ങാട് എം.ഇ.എസ്. സ്കൂളും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
14 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ പട്ടാമ്പി എം.ഇ.എസും തിരുനാവായ എം.ഇ.എസും രണ്ടാംസ്ഥാനം പങ്കിട്ടു. 12 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ കൈതപ്പൊയിൽ എം.ഇ.എസ്., പുത്തനത്താണി എം.ഇ.എസ്. എന്നീ സ്‌കൂളുകൾ രണ്ടാംസ്ഥാനം പങ്കിട്ടു. കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന ടി.ജി. പുരുഷോത്തമനും ദേശീയ ഫുട്‌ബോൾ മുൻ പരിശീലകൻ വി. നാരായണമേനോനും ട്രോഫികൾ സമ്മാനിച്ചു. ചടങ്ങിൽ എം.ഇ.എസ്. സി.ബി.എസ്.ഇ. എജ്യുക്കേഷൻ ബോർഡ് ചെയർമാൻ ഡോ. കെ.പി. അബൂബക്കർ അധ്യക്ഷതവഹിച്ചു. കേരളാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.സി. ജോൺസൺ, മുൻ ഫുട്‌ബോൾ താരം ഗിരീഷ്‌കുമാർ, എം.ഇ.എസ്. ഇൻ്റർനാഷണൽ സ്കൂൾ സെക്രട്ടറി എ. അബ്‌ദുൾഗഫൂർ, വൈസ് ചെയർമാൻ പി. കുഞ്ഞലി, പി.എം.എ. റഷീദ്, ആശാബൈജു, പി. ശ്രീലേഖ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group