എൻ്റെ മാവ് : ഡോ .കെ .കെ .എൻ കുറുപ്പ്

എൻ്റെ മാവ് : ഡോ .കെ .കെ .എൻ കുറുപ്പ്
എൻ്റെ മാവ് : ഡോ .കെ .കെ .എൻ കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 Jan 29, 06:00 PM

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിൽ നിന്നും

ഉറന്നൊഴുകിയ ഹരിതാഭമായ വരികൾ 

എൻ്റെ മാവ് :

ഡോ .കെ .കെ .എൻ .കുറുപ്പ് 


എൻ്റെയീ മാവിൻ ചുവട്ടിലിരുന്നു ഞാൻ 

എന്നോ രചിച്ച കവിതകളോർക്കുന്നു 

അ,ന്നമ്മ നട്ടുവളർത്തിയ തൈയ്യിന്ന് 

മുന്നിലുതിർത്ത പഴങ്ങളോർക്കുന്നു 

എന്നെങ്കിലും നിന്നെ വെട്ടിമുറിക്കുവാൻ 

വന്നിടും ലാഭംകൊതിയ്ക്കും വണിക്കുകൾ 

അന്നാരുമോർക്കില്ല , നീയിട്ട പൂപ്പന്തൽ 

നിന്നിൽ പറന്നുകളിച്ച കിളികളും 

എല്ലാമറിയുന്ന മയ്യഴിയാറിൻ്റെ 

മുന്നിലെൻ ജീവിത പുസ്തകം കാണുവിൻ

hareendranad

ഹരിതാമൃതത്തിന്റെ

ചരിത്രപ്രസക്തി

: പി.ഹരീന്ദ്രനാഥ്

കഴിഞ്ഞ പതിനഞ്ച് വർഷമായി വടകരയിൽ നടന്നുവരുന്ന ഹരിതാമൃതം കേവലമൊരു വിപണനമേളയല്ല. വൈവിധ്യപൂർണ്ണവും വിസ്മയകരവുമായ ഈ ഒത്തുചേരൽ ഒരു പ്രതീകമാണ് സന്ദേശമാണ് പ്രത്യാശയാണ്. ഒരു മുന്നറിയിപ്പും കൂടിയാണ്. നമ്മുടെ പൂർവികർ വിതച്ച വിത്തിന് തുല്യം അതിജീവന ശേഷിയുള്ള മറ്റൊന്ന് ഇല്ലതന്നെ എന്ന ഗാന്ധിയൻ വചനത്തിന്റെ പുതിയ കാലത്തെ വിളംബരമാണ് മഹാത്മ ദേശസേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹരിതാമൃതം. 

വിഷച്ചെടിനട്ട് പനിനീർപൂ പഠിച്ചെടുക്കാൻ കഴിയില്ല എന്ന പ്രകൃതിനിയമം ഹരിതാമൃതം നമ്മളെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ സമൂഹം പല തലങ്ങളിൽ, പല മാനങ്ങളിൽ, അനുദിനം രോഗാതുരമാവുകയാണ്. ഭൂതകാലനന്മകളോടുള്ള അവഗണനയും ആദർശശൂന്യമായ ജീവിതവീക്ഷണങ്ങളും മനുഷ്യത്വരഹിതവും മത്സരാധിഷ്ഠിതവുമായ

 കമ്പോളവത്കരണവും സൃഷ്ടിക്കുന്ന ആർത്തിയുടെയും അത്യാർത്തിയുടെയും തടവുകാരായി മാറുകയാണ് നാമോരുത്തരും. പ്രകൃതിയുമായി ഇഴയടുപ്പമുള്ള ജീവിതശൈലി അന്യം നിന്നുപോകുന്ന സമകാലികാവസ്ഥയിൽ അത്യന്തം ഗൗരവമേറിയ ഒരു സാംസ്കാരിക പ്രതിരോധത്തിന്റെ കവചമായി മാറുകയാണ് ഹരിതാമൃതം. തന്റേതല്ലാത്ത ഒന്നിനോടുള്ള നമ്മുടെയെല്ലാം ദയനീയമായ വിധേയത്വത്തെ തുറന്നുകാട്ടുകയാണ് ഈ ജനകീയ കൂട്ടായ്മ. തീവ്രമായ ഉപഭോഗത്വരയാണ് ഈ വിനാശകാരിയായ വിധേയത്വത്തിന്റെ പ്രഭവകേന്ദ്രം. മനുഷ്യവംശത്തിന്റെ

 അതിജീവനത്തിന് ക്ഷതമേൽപ്പിക്കാത്ത ജീവിതാവബോധത്തിലേക്ക്,പ്രകൃതിയുമായുള്ളസമന്വയത്തിലേക്ക്, പാരിസ്ഥിതികമായ തിരിച്ചറിവുകളിലേക്ക് എല്ലാപരിമിതികൾക്കിടയിൽ നിന്നും വെളിച്ചം വീശുന്നു എന്നതാണ് ഹരിതാമൃതത്തിന്റെ ചരിത്രപ്രസക്തി. 


പ്രകൃതിനിയമമനുസരിച്ച് ഹിതകരമായ ജീവിതം നയിക്കുക എന്നതിന് പകരം ഹിംസാത്മകമായ പാശ്ചാത്യ നാഗരികത ജന്മമേകിയ ദ്രുതഗതിയിലുള്ള ആധുനിക വിഭ്രാന്തിയിൽ ലയിക്കാനുള്ള മനുഷ്യസമൂഹത്തിന്റെ തെറ്റായ രീതികൾക്കെതിരെയുള്ള മുന്നറിയിപ്പായി ഗാന്ധിജി എഴുതിയ പുസ്തകമാണ് 'ഹിന്ദ്സ്വരാജ്'അഥവാ 'സ്വയംഭരണം'. ഇന്ന് മനുഷ്യരാശി നേരിടുന്ന വൻ വിപത്തിനെ മുൻകൂട്ടിക്കണ്ട ഗാന്ധിജിയുടെ ക്രാന്തദർശനത്തിന്റെ സാക്ഷ്യപത്രമാണ് ഈ ലഘുഗ്രന്ഥം. അദ്ദേഹത്തിന്റെ 'സ്വരാജി'ൽ ആരോഗ്യം, പരിസരശുചിത്വം,കൃഷി, മൃഗസംരക്ഷണം,വിദ്യാഭ്യാസം,കല,സംസ്കാരം, വിനോദം എല്ലാമെല്ലാമുണ്ട്. നമ്മുടെ സഹജാവസ്ഥയെ തിരിച്ചുപിടിക്കാനും നിലനിർത്താനുമുള്ള ധാർമികമാർഗമാണ് ഗാന്ധിജിയുടെ 'സ്വദേശി', വികസനം താല്ക്കാലിക ജീവസന്ധാരണത്തിനുള്ള വെട്ടിപ്പിടുത്തമല്ല മറിച്ച്, ജീവവംശത്തെയാകമാനം നന്മയിലേക്ക് നയിക്കേണ്ട ഒരു സാംസ്കാരിക ഉത്തരവാദിത്വമാണ് എന്ന ഗാന്ധിയൻ പരികല്പന സഫലീകരിക്കാനുള്ള, കാലത്തിന്റെ അനിവാര്യതയായ, ചെറിയ മനുഷ്യരുടെ ശബ്ദവും കൂട്ടായ്മയുമാണ് ഹരിതാമൃതം; ജനശക്തിയും നാട്ടറിവുകളും പ്രാദേശിക വിഭവങ്ങളും സംയോജിക്കുന്ന ഒരു നവജീവിത സാധ്യതയെക്കുറിച്ചുള്ള അന്വേഷണവുമാണ്.


harithamrutham
ad2_mannan_new_14_21-(2)
SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan