ആര്‍ക്കൈവ്സ് രേഖകളിലെ ഗവ. ബ്രണ്ണന്‍ കോളേജിലെ ഹോസ്റ്റല്‍
: ചാലക്കര പുരുഷു
തലശ്ശേരി: ഉത്തര കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള കലാലയമായി ഗവ: ബ്രണ്ണൻ കോളജ് മാറിയിരിക്കെ, നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടിഷ് ഭരണകാലത്ത് കോളജിന്റെ വികസന കാര്യത്തിൽ വിദേശികൾ കാണിച്ചതാൽപര്യം ആർക്കെ വ്സ് രേഖകളിൽ തെളിയുന്നു.
പഴക്കമേറിയതും പ്രശസ്തവുമായ കലാലയമായ ബ്രിണ്ണന്‍ കോളേജ്. 1862-ല്‍ ബ്രിണ്ണന്‍ സായ് വ് ആരംഭിച്ച മഹാ സ്ഥാപനമാണ്. ബ്രണ്ണന്‍ പ്രീ സ്കൂളാണ് പില്ക്കാലത്ത് കോളജായിരൂപംകൊണ്ടത്. 1919 ലാണ് കോളജിന്റെ നടത്തിപ്പ് ചുമതല മദ്രാസ് ഗവണ്മെന്റ് ഏറ്റെടുക്കുന്നത്. തൊട്ടടുത്ത വര്‍ഷം അതായത് 1920-ല്‍ അവര്‍ ബ്രണ്ണന്‍ കോളജില്‍ ഒരു വാടകക്കെട്ടിടത്തില്‍ ചെറിയ തോതില്‍ ഹോസ്റ്റല്ആരംഭിക്കുകയും ചെയ്തു.
കോഴിക്കോട് റീജനല്‍ ആര്‍ക്കൈവ്സിലെ മദ്രാസ് ഗവണ്മെന്റിന്റെ ലോ ആന്റ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഫയല്‍ (ബണ്ടില്‍ നമ്പര്‍ 7, സീരിയല്‍ നമ്പര്‍ 12) ബ്രണ്ണന്‍ കോളജില്‍ ഹോസ്റ്റല്‍ ആരംഭിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നു.
1920 ജൂണ്‍ 30-ാം തിയ്യതി മദ്രാസ് ഗവണ്മെന്റിന്റെ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍ (ഡി.പി.ഐ) മദ്രാസ് ഗവണ്മെന്റിന്റെ പോര്‍ട്ട് സെന്റ് ജോര്‍ജിലെ സെക്രട്ടറിയെ ബ്രണ്ണന്‍ കോളേജില്‍ ഒരു ഹോസ്റ്റല്ആരംഭിക്കണമെന്നുംഹോസ്റ്റലിലേക്കുള്ള ഫര്‍ണിച്ചറുകളും മറ്റു സാധനസാമഗ്രികളും വാങ്ങുന്നതിന് 1000 രൂപയുടെ ആവശ്യമുണ്ടെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ഹോസ്റ്റലില്‍ ചേരാന്‍ ഇപ്പോള്‍ 22 വിദ്യാര്‍ത്ഥികള്‍ ഒരുക്കമാണെന്നും ഡി.പി.ഐ.യുടെ കത്തില്‍ പറയുന്നുണ്ട്.
ഡി.പി.ഐ.യുടെ കത്ത് മദ്രാസ് ഗവണ്മെന്റ് അതീവഗൗരവത്തോടെയാണ് പരിഗണിച്ചത്. 1920 ജൂലൈ ആറാം തിയ്യതി മദ്രാസിലെ പോര്‍ട്ട് സെന്റ് ജോര്‍ജിലെ അക്കൗണ്ട് ജനറലിന്റെ ഓഫീസിലെ ഔദ്യോഗിക കത്ത് പ്രകാരം പബ്ലിക് ഇന്‍സ്ട്രക്ടറുടെ നിര്‍ദ്ദേശത്തിന് ഓഡിറ്റ് തടസ്സങ്ങളില്ലെന്ന് അറിയിക്കുന്നു.
ഓഡിറ്റ് ജനറലിന്റെ കത്ത് കിട്ടിയ ഉടനെ മദ്രാസ് ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജില്‍ ഹോസ്റ്റല്‍ നിര്‍മ്മിക്കാനുള്ള അനുമതി നല്‍കുകയായിരുന്നു. 1920 ആഗസ്റ്റ് 23നുള്ള ഔദ്യോഗിക ഉത്തരവിലാണ് ഹോസ്റ്റല്‍ ആരംഭിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുന്നത്.
ഒരുവാടകക്കെട്ടിടത്തിലാണ് ഹോസ്റ്റല്‍ ആരംഭിക്കുന്നതെന്നും, ഹോസ്റ്റലിലേക്ക് 1000 രൂപ ഫര്‍ണിച്ചറുകളും മറ്റു പാത്രങ്ങളുംവാങ്ങുന്നതിന് ഉപയോഗിക്കാമെന്നും അതിനുള്ള വാടക വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നുണ്ടോ എന്നും ഗവണ്മെന്റിന്റെ ഉത്തരവില്‍ പബ്ലിക് ഇന്‍സ്ട്രക്ടറോട് ചോദിക്കുന്നുണ്ട്.
മലബാറിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വഴിത്തിരിവായിരുന്നു ഗവ. ബ്രിണ്ണന്‍ കോളേജിന്റെ സ്ഥാപനവും അവിടെ ഹോസ്റ്റല്ആരംഭിക്കാനുള്ള നിര്‍ദ്ദേശവും. വടക്കന്‍ മലബാറിലെഉള്പ്രദേശങ്ങളില്നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള ഒരു ചവിട്ടുപടിയായിരുന്നു ബ്രണ്ണന്‍ കോളജിലെ ഹോസ്റ്റല്‍ സ്ഥാപനമെന്ന് ഈ വിഷയത്തെക്കുറിച്ച് പഠനം നടത്തുന്ന മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ചരിത്രവിഭാഗം മേധാവി ഡോ. എം.സി.വസിഷ്ഠ് അഭിപ്രായപ്പെടുന്നു
ആശ്വാസ് പദ്ധതിയുടെ സഹായ ധനവിതരണം നടത്തി
മാഹി: അഴിയൂർ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആശ്വാസ് പദ്ധതിയുടെ സഹായ ധനവിതരണം അഴിയൂർ ചുങ്കത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.അഴിയൂർ പഞ്ചായത്ത് മർച്ചന്റ്സ് അസോസിയേഷന് കീഴിലുളള യൂണിറ്റുകളിലെ മരണപ്പെട്ട രണ്ട് വ്യാപാരികളായ സി കെ പ്രേമദാസൻ, എൻ പി സദാനന്ദൻ എന്നിവരുടെ കുടുംബത്തിനാണ് പത്തുലക്ഷം രൂപവീതം സഹായം നൽകിയത്..ആശ്വാസ് പദ്ധതിയിൽ അംഗങ്ങളായ വ്യാപാരികൾ മരിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുന്ന പദ്ധതിയാണിത്. . ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നിഷ പുത്തൻപുരയിൽ മുഖ്യാതിഥിയായി .പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ, അധ്യഷത വഹിച്ചു .ആശ്വാസ് പദ്ധതി ചെയർമാൻ എ വി എം കബീർ,സാലിം പുനത്തിൽ, എം അബ്ദുൽ സലാം,,എ ടി ശ്രീധരൻ, കെ പി പ്രീജിതത് കുമാർ , പി ബാബുരാജ്,യൂസഫ് കുന്നുമ്മൽ, പ്രദീപ് ചോമ്പാല, കെ കെ അനിൽകുമാർ ,കൈപ്പാട്ടിൽ ശ്രീധരൻ , കെ വി രാജൻ ,പി.കെ പ്രകാശൻ .കെ പി പ്രമോദ്,വി പി പ്രകാശൻ, എം മനാഫ്, റഫീക്ക് അഴിയൂർ.ബാബു ഹരിപ്രസാദ്, എം ടി അരവിന്ദൻ , ഹരിഷ് ജയരാജ് , കെ ടി ദാമോദരൻ, എന്നിവർ സംസാരിച്ചു.
ചിത്രവിവരണം:ആശ്വസ് പദ്ധതി പ്രകാരം ധന സഹായ വിതരണം അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ , എ.വി എം കബിർ എന്നിവർ ചേർന്ന് നടത്തുന്നു
ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് പരിപാടി സംഘടിപ്പിച്ചു
തലശ്ശേരി : ഫാസിസ്റ്റ് സർക്കാറിൻ്റെ ഭരണഘടനാ വിരുദ്ധമായ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോ ഇന്ത്യൻ പൌരൻ്റെയും ഒഴിച്ച് കൂടാനാവാത്ത കർത്തവ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ സി.പി. അബ്ദുല്ലതീഫ് പറഞ്ഞു. റിപ്പബ്ളിക് ദിനത്തിൽ ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച അംബേദ്ക്കർ സ്ക്വയർ എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
തലശ്ശേരി പഴയ ബസ്സ്റ്റാൻ്റ് പരിസരത്ത് ചേർന്ന യോഗത്തിൽ മാണ്ഡലം പ്രസിഡണ്ട് ശാബിൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ ജനറൽ സെക്രൂരി മുസ്തഫ നാറാത്ത്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി, ജില്ലാ സെക്രട്ടരിയേറ്റ് അംഗം എ.സി. ജലാലുദ്ധീൻ, ജില്ലാ ട്രഷറർ ഇബ്രാഹീം കാത്തു പറമ്പി, ജില്ലാ കമ്മിറ്റിയംഗം സീ കെ ഉമ്മർ, മാധ്യമപ്രവർത്തകൻ ഷാജി പാണ്ഡ്യാല,കുഞ്ഞു പറമ്പ് മണ്ഡലം പ്രസിഡണ്ട് റിജാസ്, സെക്രട്ടരി കെ. വി റഫീഖ് ,എസ് ഡി ടി യു മണ്ഡലം പ്രസിഡണ്ട് സാജസ്, വിം ജില്ലാ സെക്രട്ടരി സമീറ , ജുനൈദ് മട്ടാമ്പ്രം സംസാരിച്ചു
ചിത്രവിവരണം:എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ സി.പി. അബ്ദുല്ലതീഫ് ഉദ്ഘാടനം ചെയ്യുന്നു
കെ കെ. കനകവല്ലി പ്രസിഡണ്ട്
ടി.പി. ശ്രീധരൻ സിക്രട്ടരി
തലശ്ശേരി : ബീഡി തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു.] തലശേരി ഏറിയാ വാർഷിക ജനറൽ ബോഡി യോഗം സി എച്ച് കണാരൻ മന്ദിരത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ അശോകൻ ഉദ്ഘാടനം ചെയ്തു. കെ കനകവല്ലി അധ്യക്ഷത വഹിച്ചു
ബീഡി സിഗരറ്റ് നിയമം പുൻസ്ഥാപിക്കുക ബീഡി വെൽഫെയർ ആനുകൂല്യം പുനസ്തപ്പിക്കുക എന്നീ പ്രമേയങ്ങൾ യോഗം പാസാക്കി. പ്രസിഡന്റായി കെ കെ.കനകവല്ലി യെയും ,
സെക്രട്ടറിയായി ടി പി ശ്രീധരനെയും
തിരഞ്ഞെടുത്തു.
32 അംഗ കമ്മിറ്റീയെ തിരഞ്ഞെടുത്തു
എം ടി-ജയചന്ദ്രൻ
അനുസ്മരണവും
ഗാനാർച്ചനയും
തലശ്ശേരി:ഒളവിലം സഫ്ദർ ഹാശ്മി വായനശാലയുടെ ആഭിമുഖ്യത്തിൽ എം ടി-ജയചന്ദ്രൻ അനുസ്മരണം നടത്തി. സി ഗംഗാധരൻ മാസ്റ്റർ എം ടി അനുസ്മരണ പ്രഭാഷണവും ടി ടി വേണുഗോപാലൻ ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണവും നടത്തി. പി ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി ഒളവിലത്തെ ഗായകർ ഗാനാർച്ചനയും നടത്തി. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ വായനശാല ചടങ്ങിൽ വെച്ച് ആദരിച്ചു. വൈ ചിത്രൻ അധ്യക്ഷത വഹിച്ചു. കെ എം ശശിധരൻ സംസാരിച്ചു. പി സാജു സ്വാഗതവും പി.കെ.അരുണൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം.:സി ഗംഗാധരൻ മാസ്റ്റർ എം ടി അനുസ്മരണ പ്രഭാഷണം നടത്തുന്നു
പള്ളൂരിൽ 40 കുട്ടിച്ചാത്തന്മാർ
31 ന് ഒരുമിച്ച് കെട്ടിയാടും
മാഹി: തെയ്യക്കാവുകളിൽ ഏറ്റവും കൂടുതൽ തെയ്യങ്ങൾ ഒരുമിച്ച് കെട്ടിയാടുന്ന പള്ളൂർ കോയ്യോടൻ കോറോത്തെ തിറയുത്സവം 29,30 31 തിയ്യതികളിൽ നടക്കും.
ഒരേസമയം 40 കുട്ടിച്ചാത്തന്മാർ ഇവിടെ കെട്ടിയാടും.
അഗ്നി പ്രവേശം നടത്തുന്ന രണ്ട് ഉച്ചിട്ട ഭഗവതി മറ്റൊരു പ്രത്യേകതയാണ്.
ആറ് ഗുളികന്മാർ ,രണ്ട് കാരണവന്മാർ ,രണ്ട് ചാമുണ്ഡി, ഘണ്ട കർണ്ണൻ തെയ്യങ്ങളും കെട്ടിയാടും. ദേശ- വിദേശങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകൾ അപൂർവ കാഴ്ചകാണാൻ തെയ്യ പറമ്പിലെത്തും.
റേഷൻ കട ധർണ്ണ സംഘടിപ്പിച്ചു
ന്യൂമാഹി:ഒളവിലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിംഖ്യത്തിൽ നാരായണൻ പറമ്പ് റേഷൻ കടക്ക് മുമ്പിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. തേജസ് മുകുന്ദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം.പി. പ്രമോദ് അധ്യക്ഷത വഹിച്ചു . പി ഭരതൻ , യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അർബാസ് , തിലകൻ മാസ്റ്റർ , അക്രാൽ സുരേന്ദ്രൻ , ബാലൻ കവിയൂർ , സുരേന്ദ്രൻ , ശ്രീനാഥ് സംസാരിച്ചു . വാർഡ് പ്രസിഡന്റ് ഷാജി ഒതയോത്ത് സ്വാഗതവും ഷിജിൽ നന്ദിയും പറഞ്ഞു .
ചിത്രവിവരണം: തേജസ് മുകുന്ദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
ഉപയോഗ ശൂന്യമായ ഫർണ്ണിച്ചറിൽ നിന്നും കൂറ്റൻ വട്ടമേശ
മാഹി:പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായി മൂലയിൽ കിടന്ന പഴയ ഫർണിച്ചറുകൾ ഉപയോഗിച്ച് മാഹി എം.ജി.ഗവ: കോളജിലെ കോൺഫറൻസ് ഹാളിൽ ആകർഷമായ വലിയ വട്ടമേശ നിർമ്മിച്ചത് കൗതുകമായി. കേവലം 7000 രൂപ കൂലി നൽകിയാണ് ഇത്രയും മനോഹരമായ കൂറ്റൻ വട്ട മേശ നിർമ്മിച്ചത്. പ്രിൻസിപ്പാൾഡോ: കെ.കെ ശിവദാസിന്റെ താൽപ്പര്യത്തിലാണ് ഇത്തരമൊരു പുനർ നിർമ്മിതി നടന്നത്.
ചിത്രവിവരണം: പുതിയ വട്ടമേശ
സി.പി.എം കാരെ വധിക്കാൻ ശ്രമിച്ച കേസ്. ആർ എസ് എസുകാരെ വെറുതെ വിട്ടു
മാഹി പള്ളൂർ സ്പിന്നിങ് മില്ലിന്നടുത്ത് ഡാഡി മുക്ക് എന്ന സ്ഥലത്ത് വെച്ച്.2010 ജനുവരി മൂന്നിന് അഞ്ച് സിപിഎം പ്രവർത്തകരെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലെ ആർഎസ്എസ് പ്രവർത്തകരായ 12പേരെ മാഹി അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജ് പി ഗൗതമൻ വെറുതെ വിട്ടു.
സിപിഎം പ്രവർത്തകരായ മഠത്തിൽ വിനോദ്, കുട്ടന്റവിടെ വിജോഷ്, പ്രി താലയം പ്രമിൽ കുമാർ, പൊട്ടന്റവിടെ കുമാരൻ, കുളത്തിന് മീത്തൽ സനിൽകുമാർ എന്നിവരെ രാഷ്ട്രീയ വിരോധം വെച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.
മഠത്തിൽ പ്രജീഷ് എന്ന മൾട്ടി പ്രജീഷ്, ഒതയോത്ത് പൊയിൽ രജീഷ്, വി കെ പ്രദീപൻ, ജിതിൻ എന്ന അപ്പു, മമ്പള്ളിൻ്റെവിട ജിതേഷ്, അട്ട കൂലോത്ത് താഴെ മകനേഷ്, മമ്പള്ളി വിനീഷ്, മുല്ലോളി മിത്തൽ നികേഷ്, കുന്നത്ത് താഴെ കുനിയിൽ രാകേഷ്, ഒറവങ്കര മീത്തൽ ഭവൻ കുമാർ, ഹരിശ്രീ സിറോഷ്, കൗസ്തുഭം രഞ്ജിത്ത് കുമാർ എന്നിവരെയാണ് മാഹി അസിസ്റ്റൻറ് സെഷൻസ് കോടതി വെറുതെ വിട്ടത്. കോടതിയിൽ ഹാജരാകാതിരുന്ന മറ്റ് 8 പ്രതികളുടെ വിചാരണ മാറ്റിവെച്ചു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ:ടി. സുനിൽകുമാർ ഹാജരായി.
എം. പി. മൊയ്തു ഹാജി
നിര്യാതനായി.
ചൊക്ലി, കാഞ്ഞിരത്തിൻ കീഴിൽ നാമത്ത് കണ്ടിയിൽ താമസിക്കുന്ന മൊട്ടമ്മൽ പാറക്കൽ എം. പി. മൊയ്തു ഹാജി (88) നിര്യാതനായി.
ചൊക്ലിയിലെ ആദ്യകാല ഗവ: കോൺട്രാക്റ്ററായിരുന്നു.
പരേതരായ എടോളിൽ അന്ത്രു ഹാജിയുടേയും മൊട്ടമ്മൽ പാറക്കൽ കുഞ്ഞയിശുവിന്റെയും മകനാണ്.
ഭാര്യ: സുലൈഖ.
മക്കൾ: സിദ്ദീഖ്, നസീമ, നജീബ്, ഷാഹിദ, നജ്മ, നദീറ, ശഹർബാനു, സഹീർ, ശനീലാ, പരേതനാ യ അബ്ദുൽ കാദർ(ശിശുവായിരിക്കേ മരണപ്പെ ട്ടു).
മരുമക്കൾ: ഖദീജ, എം.എ. അബ്ദുൽ ഖാദർ (ചന്ദ്രിക ലേഖകൻ,മാഹി), സമീറ, അബ്ദുൽ അസീസ്, അബ്ദുൽ നാസിർ, അബ്ദുൽ റസാഖ്, ഷരീഫ്, മുംതാസ്, അബ്ദുൽ റാസിക്.
സഹോദരങ്ങൾ: പരേതരായ ഖദീശു, മാമി.
വിദ്യാഭ്യാസ വകുപ്പ്:
സ്കോളർഷിപ്പ് പരീക്ഷ
മാർച്ച് ഒന്നിന്
മാഹി:പുതുച്ചേരി സംസ്ഥാനത്തെ സർക്കാർ / സർക്കാർ എയിഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും നല്ല പഠന നിലവാരം ഉള്ളതുമായവിദ്യാർത്ഥിൾക്കായി നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ മാർച്ച് ഒന്നിന് പുതുച്ചേരിയിലെ നാല് റീജ്യണിലുമായി വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്നു.
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ 125 (പുതുച്ചേരി 93, കാരയ്ക്കാൽ 23, മാഹി 3, യാനം 6) വിദ്യാർത്ഥികളെ മാർക്കിൻ്റെയും രക്ഷിതാക്കളുടെ വരുമാനത്തിൻ്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. സ്കോളർഷിപ്പിന് അർഹരാവുന്ന വിദ്യാർത്ഥികൾക്ക് ഒമ്പതാം ക്ലാസ് മുതൽ 12ാം ക്ലാസുവരെയുള്ള പഠനത്തിന് വർഷത്തിൽ 12,000/- രൂപ വീതം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുന്നതാണ്.
വിദ്യാർത്ഥികൾ അവരവരുടെ സ്കൂൾ മുഖാന്തിരം www.nmmsntspdy.com എന്ന വെബ്സൈറ്റിൽ ഫിബ്രവരി 10 നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് മാഹി ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ അറിയിച്ചു.
കോൺഗ്രസ്സ് നേതാവ് മൂന്നങ്ങാടി
ബാലൻ അനുസ്മരണം നടത്തി
മാഹി: പള്ളൂർ മൂന്നങ്ങാടിയിലെ കോൺഗ്രസ്സ് നേതാവായിരുന്ന മൂന്നങ്ങാടി ബാലൻ്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ശിവൻ തിരുവങ്ങാടൻ, കെ.വി.ഹരീന്ദ്രൻ, കെ.കെ.ശ്രീജിത്ത്, കെ.സുരേഷ്, സാവിത്രി നാരായണൻ, കെ.ചന്ദ്രൻ, പി.കെ.ശ്രീധരൻ മാസ്റ്റർ സംസാരിച്ചു.
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ( S C F W A) തലശ്ശേരി മേഖല വനിതാ കൺവൻഷൻ
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ( S C F W A) തലശ്ശേരി മേഖല വനിതാ കൺവൻഷൻ തലശ്ശേരി സി.എച്ച്. കണാരൻ സ്മാരക ഹാളിൽ നടന്നു. SCFWA സംസ്ഥാന വൈസ് പ്രസി: പ്രഫ: K A സരള കൺവൻഷൻ ഉദ്ഘാടനം ചെയ്തു. എം. പ്രസന്ന ടീച്ചർ അദ്ധ്യക്ഷം വഹിച്ചു. വി. എം. സുകുമാരൻ, ആമിന മാളിയേക്കൽ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group