കൊല്ലം: രാഷ്ട്രീയ മാറ്റൊലികൾക്കപ്പുറം നിലനിൽക്കുന്ന കവിതകളാണ് തിരുനല്ലൂർ കരുണാകരൻ്റേതെന്ന് കവിയും നിരൂപകനുമായ കല്പറ്റ നാരായണൻ. കേന്ദ്ര സാഹിത്യ അക്കാദമിയും ഫാത്തിമ മാതാ നാഷണൽ കോളേജും ചേർന്നു സംഘടിപ്പിച്ച തിരുനല്ലൂർ കരുണാകരൻ ജന്മശതാബ്ദി ദേശീയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാൾ മാർക്സിനെയും കാളിദാസനെയും മലയാളത്തിൽ ഒരുപോലെ സ്വാംശീകരിച്ച മഹാനായ എഴുത്തുകാരനാണ് തിരുനല്ലൂരെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യനിരൂപകൻ പ്രസന്നരാജൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സിന്തിയ കാതറിൻ മൈക്കിൾ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗങ്ങളായ ഡോ. ടി.കെ.സന്തോഷ്കുമാർ, ഡോ. സാബു കോട്ടുക്കൽ, കോളേജ് മാനേജർ ഫാ. അഭിലാഷ് ഗ്രിഗറി, ടി.കെ.വിനോദൻ, മലയാളവിഭാഗം മേധാവി ഡോ. എം.ആർ.ഷെല്ലി, അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സുധീഷ് സാം എന്നിവർ സംസാരിച്ചു.
തിരുനല്ലൂർ കരുണാകരൻ്റെ രചനാലോകത്തെപ്പറ്റി ഡോ. എൽ.തോമസ്ട്ടി, ഷീജ വക്കം, ഡോ. ആർ. ശ്രീലതാവർമ്മ, ഡോ. കെ.ബി.ശെൽവമണി, ഡോ. നിത്യ പി.വിശ്വം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എഴുത്തുകാരൻ വി.ടി.കുരീപ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനം എഴുത്തുകാരൻ ബൈജു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group