പദ്മ പുരസ്കാരങ്ങൾ ലഭിക്കുന്നത് രാഷ്ട്രീയ പരിഗണന വച്ചു കൊണ്ട് മാത്രമാണ് എന്ന് വിശ്വസിക്കാൻ വയ്യ :ഡോ .റിജിജി നായർ

പദ്മ പുരസ്കാരങ്ങൾ ലഭിക്കുന്നത് രാഷ്ട്രീയ പരിഗണന വച്ചു കൊണ്ട് മാത്രമാണ് എന്ന് വിശ്വസിക്കാൻ വയ്യ :ഡോ .റിജിജി നായർ
പദ്മ പുരസ്കാരങ്ങൾ ലഭിക്കുന്നത് രാഷ്ട്രീയ പരിഗണന വച്ചു കൊണ്ട് മാത്രമാണ് എന്ന് വിശ്വസിക്കാൻ വയ്യ :ഡോ .റിജിജി നായർ
Share  
ഡോ .റിജി ജി നായർ എഴുത്ത്

ഡോ .റിജി ജി നായർ

2025 Jan 27, 07:33 PM

പദ്മ പുരസ്കാരങ്ങൾ ലഭിക്കുന്നത് രാഷ്ട്രീയ പരിഗണന വച്ചു കൊണ്ട് മാത്രമാണ് എന്ന് വിശ്വസിക്കാൻ വയ്യ :ഡോ .റിജിജി നായർ 


നമ്മുടെ സ്വന്തം മമ്മൂക്കയ്ക്ക് പദ്മഭൂഷൺ ഇപ്രാവശ്യവും ലഭിക്കാതിരുന്നതിന്റെ അസംതൃപ്തിയും അമർഷവും സോഷ്യൽ മീഡിയായിലെ പല കോണുകളിൽ നിന്നും ഞരങ്ങലും മൂളലുകളുമായി പ്രതിധ്വനിച്ചു കേട്ടു.

കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ കൂട്ടക്കരച്ചിൽ കേട്ടില്ല.

മമ്മൂട്ടി തികച്ചും അർഹനാണ്, സംശയമില്ല. അദ്ദേഹത്തെപ്പോലെ തന്നെ അർഹരായ പലർക്കും പുരസ്കാരം കിട്ടിയിട്ടില്ല എന്നും മനസ്സിലാക്കണം. കിട്ടിയവരാരും അർഹത ഇല്ലാത്തവരുമല്ല. 

ഭാരതരത്നം കഴിഞ്ഞാലുള്ള ഏറ്റവും വലിയ അംഗീകാരമായ പദ്മവിഭൂഷൺ ആണ് എം. ടി. ക്ക് മരണാനന്തര ബഹുമതിയായി ലഭിച്ചത്. അദ്ദേഹം നോട്ടുനിരോധനം ഉൾപ്പെടെയുള്ള പല കേന്ദ്രസർക്കാർ നയങ്ങളുടെയും കടുത്ത വിമർശകനായിരുന്നു.

ധ്യാൻചന്ദിനു ശേഷം ആദ്യമായി ഒരു ഹോക്കി താരത്തിനു നൽകുന്ന പദ്മഭൂഷൺ ആണ് നമ്മുടെ സ്വന്തം ശ്രീജേഷിനു ലഭിച്ചത്. 

മലയാളിയായ ശോഭനയ്ക്ക് ലഭിച്ച അംഗീകാരത്തിൽ അഭിമാനിക്കുന്നതിനു പകരം അവർ കേന്ദ്ര ഭരണകക്ഷിയുടെ വേദി പങ്കിട്ടു എന്ന് ആക്ഷേപിക്കുന്നവർ ഒരു സത്യം അറിയുന്നില്ല. കേന്ദ്രസർക്കാരും ഭരണകക്ഷിയുമായി നിരന്തരം ഏറ്റുമുട്ടുന്ന, ഒട്ടും തന്നെ സൗഹൃദം പുലർത്താത്ത തമിഴ്നാട് സർക്കാരാണ് ശോഭനയെ നാമനിർദ്ദേശം ചെയ്തത്. ( പണ്ട് ജയറാമിന് പത്മശ്രീ ലഭിച്ചതും തമിഴ്നാടിന്റെ ശുപാർശയിലാണ് )

ഓമനക്കുട്ടി ടീച്ചറിന്റെ ശിഷ്യർക്കു പലർക്കും പത്മശ്രീ ലഭിച്ചതിനു ശേഷം വളരെ വൈകിയാണ്, അതവരെ തേടി എത്തിയിരിക്കുന്നത്.

ഐ. എം. വിജയൻ സർവീസിൽ നിന്ന് വിരമിക്കുന്നതിനു തൊട്ടു മുമ്പ് ലഭിച്ചിരിക്കുന്ന പദ്മശ്രീയും വളരെ മുമ്പേ നൽകേണ്ടതായിരുന്നു.

ഡോ. ജോസ് ചാക്കോയുടെ അർഹതയെപ്പറ്റി പറയാതെ തന്നെ എല്ലാവർക്കും ബോധ്യമുണ്ട്.

ഇങ്ങനെ ഓരോന്നും വിശകലനം ചെയ്യുമ്പോൾ, പദ്മ പുരസ്കാരങ്ങൾ ലഭിക്കുന്നത് രാഷ്ട്രീയ പരിഗണന വച്ചു കൊണ്ട് മാത്രമാണ് എന്ന് വിശ്വസിക്കാൻ വയ്യ. അത്തരം പരിഗണനകളും ഉണ്ടാകാം എന്നേ ഉള്ളൂ.

ഒരു കാര്യം വ്യക്തമാണ്.

ഇക്കൂട്ടത്തിലൊന്നും പ്രാഞ്ചിയേട്ടൻമാരില്ല. ആ കാലം പോയിരിക്കുന്നു. മാത്രമല്ല, ചെരുപ്പിടാത്തവരും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങാനായി രാഷ്ട്രപതി ഭവനിലേക്ക് കൂടുതലായി കയറി വരുന്നു.

harithamrutham1
harithamrutham2
qq
SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan