കുത്തുപറമ്പ്: വണ്ടായി മുകുന്ദൻ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിന് നഗരസഭാ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ തുടക്കമായി. 'കാൽപ്പന്താണ് ലഹരി' എന്ന സന്ദേശവുമായി നടക്കുന്ന ടൂർണ്ണമെന്റ് കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ വി. സുജാത അധ്യക്ഷയായി.
ടൂർണമെന്റ് കമ്മിറ്റിയുടെ പതാക എൻ.കെ. ശ്രീനിവാസനും സെവൻസ് ഫുട്ബോൾ അസോസിയേഷൻ്റെ പതാക സംസ്ഥാന വൈസ് പ്രസിഡന്റും ഉയർത്തി, വത്സൻ പനോളി, എ.സി.പി എം. കൃഷ്ണൻ, സിജി തങ്കച്ചൻ, എം. സുകുമാരൻ, കെ.വി. രജീഷ്, എം. അലി, സി.കെ. സുരേഷ് ബാബു, സി.എം. സുധീർകുമാർ, സി. പദ്മൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടനമത്സരത്തിൽ കെ.എഫ്.സി. കാളികാവ്-കെ.ആർ.എസ്.സി. കോഴിക്കോടുമായി ഏറ്റുമുട്ടി. കാൽപന്താണ് ലഹരി എന്ന സന്ദേശവുമായി കൂത്തുപറമ്പ് ഹണ്ടേഴ്സ് ക്ലബാണ് ജനകീയ സഹകരണത്തോടെ ടൂർണമെൻ്റ് സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ 22 ടീമുകളാണ് ടൂർണമെൻ്റിൽ മാറ്റുരയ്ക്കുന്നത്. ഞായറാഴ്ച ടൗൺ ടീം അരിക്കോട്, യൂറോ സ്പോർട്സ് പടന്നയുമായി ഏറ്റുമുട്ടും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group