തൊടുപുഴ: നെഹ്റു യുവകേന്ദ്ര ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴ സോക്കർ സ്കൂളിൻ്റെ സഹകരണത്തോടെ നടക്കുന്ന രണ്ടാമത് എം.പി.കപ്പ് സ്കൂൾതല ഫുട്ബോൾ ടൂർണമെൻ്റ് തുടങ്ങി. ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്തു.
നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫീസർ എസ്.സച്ചിൻ അധ്യക്ഷത വഹിച്ചു. സോക്കർ സ്കൂൾ ഡയറക്ടർ പി.എ.സലിംകുട്ടി, പ്രതീക്ഷാഭവൻ പ്രിൻസിപ്പൽ സിസ്റ്റർ ഹണി വി.ഫ്രാൻസിസ്, കെ.എഫ്.എ.എക്സിക്യുട്ടീവ് മെമ്പർ ജോസ് പുളിക്കൻ, എബ്രഹാം, കെ.എം.അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ 14 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഫൈനലിൽ എത്തുന്ന ടീമുകൾക്ക് ജയ്ക്കോ ജൂവലറി നൽകുന്ന കാഷ് അവാർഡും ട്രോഫിയും നൽകും. ശനിയാഴ്ച രണ്ടിന് സെമിഫൈനൽ മത്സരവും നാലിന് ഫൈനൽ മത്സരവും നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group