വൃത്തരഹിതമായാലും കവിതയിൽ ഭാവതാളമുണ്ടാകണം-ചവറ കെ.എസ്.പിള്ള

വൃത്തരഹിതമായാലും കവിതയിൽ ഭാവതാളമുണ്ടാകണം-ചവറ കെ.എസ്.പിള്ള
വൃത്തരഹിതമായാലും കവിതയിൽ ഭാവതാളമുണ്ടാകണം-ചവറ കെ.എസ്.പിള്ള
Share  
2025 Jan 25, 09:29 AM

കൊല്ലം :വൃത്തത്തിൽ എഴുതിയാലും വൃത്തരഹിതമായി എഴുതിയാലും അതിൽ കവിതയുണ്ടായിരിക്കണം. ഭാവതാളമുണ്ടാകണം. ഹൃദയത്തിൽനിന്ന് ഉറവയെടുത്ത് സമാനഹൃദയങ്ങളിലേക്ക് പ്രവഹിക്കുന്നതാകണം കവിത കവി ചവറ കെ.എസ്.പിള്ള പറഞ്ഞു. 'ക' ഫെസ്റ്റിവലിനു മുന്നോടിയായി മാതൃഭൂമി കൊല്ലം എസ്.എൻ.കോളേജ് മലയാളവിഭാഗത്തിൻ്റെ സഹകരണത്തോടെ നടത്തിയ കാവ്യചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


എല്ലാ മനസ്സിലും കവിതയുണ്ട്. കവിതയുള്ള മനസ്സിൽ നന്മയുമുണ്ടാകും. ജീവിതമാണ് കവിതയുടെ മഷിപ്പാത്രം-അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്നത്തെ കവിത, സാഹിത്യം, വായന എന്നിവ നമ്മുടെ പൂർവികർ ത്യാഗം ചെയ്തു‌ നേടിത്തന്നതാണെന്ന് കവിയും ഗാനരചയിതാവുമായ അജീഷ് ദാസൻ പറഞ്ഞു. അതിനെ ഉയർത്തിപ്പിടിക്കേണ്ടത് ഈ തലമുറയാണ്, അങ്ങേയറ്റത്തെ വേദനയുടെ നിമിഷത്തിലാണ് താൻ എഴുതിയ പൂമുത്തോളേ എന്ന ഗാനം പിറന്നത്.


ഓരോ പിറവിക്കുപിന്നിലും നോവുണ്ട്. മാ നിഷാദ എന്ന ആദികാവ്യത്തിന്റെ തുടക്കത്തിൽത്തന്നെ അത് കാണാം-കവി ഫാ. ജോൺ സ്ളീബ പറഞ്ഞു. എരിഞ്ഞടങ്ങാനുള്ളതല്ല ജീവിതമെന്നും ഓരോ കവിതയും ഓർമ്മിപ്പിക്കുന്നുണ്ട്. വേദനയുടെ വഴികൾ നമ്മിലുണ്ടാകുമ്പോൾ എഴുത്തിൻ്റെ വഴി തിരഞ്ഞെടുക്കണം. അദ്ദേഹം കൂട്ടിചേർത്തു. എസ്.എൻ.കോളേജ് പ്രിൻസിപ്പൽ എസ്.വി.മനോജ് അധ്യക്ഷനായി.


യു.അധീശ്, ഡോ. ഡി.ആർ.വിദ്യ എന്നിവർ സംസാരിച്ചു. മാതൃഭൂമി സീനിയർ റീജണൽ മാനേജർ എൻ.എസ്.വിനോദ്‌കുമാർ, മാതൃഭൂമി ന്യൂസ് എഡിറ്റർ പി.വി.ജ്യോതി, ബ്യൂറോ ചീഫ് ആൻഡ് സ്പെഷ്യൽ കറസ്പോണ്ടന്റ് ജി.സജിത്‌കുമാർ എന്നിവർ പങ്കെടുത്തു.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan