‘ബഷീർ സാഹിത്യലോകത്തെ മാന്ത്രികൻ’ പ്രഭാഷണസദസ്സ്

‘ബഷീർ സാഹിത്യലോകത്തെ മാന്ത്രികൻ’ പ്രഭാഷണസദസ്സ്
‘ബഷീർ സാഹിത്യലോകത്തെ മാന്ത്രികൻ’ പ്രഭാഷണസദസ്സ്
Share  
2025 Jan 23, 10:35 AM
Dr Nishath

ബേപ്പൂർ : 'ബഷീർ സാഹിത്യലോകത്തെ മാന്ത്രികൻ' എന്ന വിഷയത്തിൽ ബേപ്പൂർ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ബേപ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്രഭാഷണസദസ്സ് സംഘടിപ്പിച്ചു. മാന്ത്രികൻ പ്രദീപ് ഹുഡിനോ നടത്തുന്ന ബഷീർ പ്രഭാഷണപരമ്പരയുടെ ഭാഗമായായിരുന്നു പരിപാടി.


സാഹിത്യലോകത്തെ മാന്ത്രികനാവുന്നതിനുമുൻപ് വിശപ്പകറ്റാൻ മുംബൈ തെരുവുകളിൽ മാന്ത്രികവിദ്യകൾ ചെയ്ത വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതം പ്രദീപ് ഹുഡിനോ വിദ്യാർഥികളുമായി പങ്കുവെച്ചു. ബഷീർ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ജാലവിദ്യയും അദ്ദേഹം അവതരിപ്പിച്ചു.


ബേപ്പൂർ ഗവ. ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ പി.ടി. ഷാജി ഉദ്ഘാടനംചെയ്‌തു. ടി.പി. മനോജ് അധ്യക്ഷതവഹിച്ചു. പി. ജയചന്ദ്രൻ, പി.പി. ഉമ്മർകോയ, ടി. മുരളീധരൻ എന്നിവർ സംസാരിച്ചു.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan