തൃശ്ശൂർ : പ്രാണവായു കുറവായ കാലത്ത് ശ്വാസം കിട്ടാത്തവരായി ഒട്ടേറെപ്പേർ ചുറ്റുമുണ്ടെന്ന് കവി കെ.ജി.എസ്. ജീവന് അനിവാര്യമായതെല്ലാം അകന്നുനിൽക്കുമ്പോൾ സാഹിത്യം സർവാശ്ലേഷിയായി മാറുമെന്ന് എങ്ങനെ വിശ്വസിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, ഉള്ളിൽ വെളിച്ചത്തെ കൊളുത്തിവെച്ച എഴുത്തുകളാണ് ഭാവിയിലെ പ്രതീക്ഷകളെന്നും കെ.ജി.എസ്. പറഞ്ഞു.
മാതൃഭൂമി ആറാമത് അക്ഷരോത്സവത്തിന് മുന്നോടിയായി നടക്കുന്ന പ്രഭാഷണപരമ്പരയിൽ 'എഴുത്തിന്റെ വരും കാലം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിക്കുന്ന നിമിഷവുമായി എഴുത്തിന് അകലമുണ്ട്, മുറിഞ്ഞുപോയ കാൽമുട്ടിന് മണ്ണുമായുള്ളതുപോലെ. ഈ ദൂരത്തെ അതിജീവിക്കാൻ നാം നമ്മോടുതന്നെ പടവെട്ടും. അവിടെയാണ് മികച്ച പടവെട്ടും. അവിടെയാണ് മികച്ച കൃതികളുണ്ടാകുന്നത്. പുരസ്‌കാരത്തെ ധ്യാനിക്കാതെ നൈതികതയുള്ള ജീവിതമാണ് എഴുത്തുകാരൻ പുലർത്തേണ്ടത്. ഇന്ത്യയിലെ സാഹിത്യം എണ്ണം കൊണ്ട് ഏറെ വലുതാണെങ്കിലും സർഗാത്മകതയുടെ ശോഷണം പ്രകടമാണ്- കെ.ജി.എസ്. നിരീക്ഷിച്ചു.
വ്യാമോഹനിർമിതിയാണ് ഇന്നത്തെ ഇന്ത്യ നേരിടുന്ന വലിയ പ്രശ്‌നം. വെറുപ്പിൻ്റെ വേദമാണ് നിറയുന്നത്. അവിടെ എങ്ങനെയാണ് ഒരു പൊതുസ്വപ്‌നമുണ്ടാവുക. വിഭാഗീയസ്വപ്പ്നങ്ങളുള്ള ആൾക്കൂട്ടങ്ങളാണിന്ന് നാം. കാൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപ്ലവം ദളിത് സാഹിത്യമാണ്. അതുപോലെ സ്ത്രീപക്ഷരചനകളും. പ്രതിരോധത്തിൻ്റെ പ്രബുദ്ധതയാണ് നല്ല എഴുത്തെന്നതിനാൽ ഈ രണ്ടുവിഭാഗങ്ങളും നന്നായിരിക്കുമെന്നാണ് പ്രതീക്ഷ.
ഗാന്ധിജിയും അംബേദ്കറും ഇന്നത്തെ ഇന്ത്യയിലെത്രയുണ്ടെന്ന് ആലോചിക്കണം. അതുപോലെയാണ് കമ്യൂണിസവും. അത് ഏറ്റവും വലിയ നാടകമായിത്തീർന്നു. വലിയ നേതാവ് വലിയ നടനായി എന്ന സ്ഥിതി. ഏതു വിപ്ലവകാരിയും വെറും വ്യക്തിയല്ല, ഒരു സമൂഹമാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും കെ.ജി.എസ്. പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group