എം.ടി. യുടെ കഥാപാത്രങ്ങൾ വീണ്ടുമെത്തി

എം.ടി. യുടെ കഥാപാത്രങ്ങൾ വീണ്ടുമെത്തി
എം.ടി. യുടെ കഥാപാത്രങ്ങൾ വീണ്ടുമെത്തി
Share  
2025 Jan 23, 10:25 AM
Dr Nishath

അരുവിത്തുറ : എം.ടി. വാസുദേവൻ നായരുടെ കാലാതീതരായ കഥാപാത്രങ്ങൾക്ക് പുനരാവിഷ്കരണം നൽകി അരുവിത്തുറ സെയ്ന്റ് ജോർജ് കോളേജ് ഇംഗ്ലീഷ് വിഭാഗം ആദരവ് സമർപ്പിച്ചു. എം.ടി. യുടെ മികച്ച ഒൻപത് കഥാപാത്രങ്ങളാണ് വേദിയിൽ എത്തിയത്. ഉണ്ണിയാർച്ച, ചന്തു, വിമലാദേവി, അപ്പുണ്ണി, വൈശാലി, വേലായുധൻ, ഇന്ദിര, പെരുംതച്ചൻ തുടങ്ങിയ കഥാപാത്രങ്ങൾ തങ്ങളുടെ കഥാപരിസരത്തു തന്നെ പുനരവതരിപ്പിക്കപ്പെട്ടപ്പോൾ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. കാലാതീതൻ എന്ന പേരിട്ട അനുസ്മ‌രണ പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി ഡോ. അനീറ്റാ ഷാജി, എം.ടി. അനുസ്‌മരണം നടത്തി. ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഡോ. നീനു മോൾ സെബാസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan