കല്പറ്റ : സന്തോഷ് ട്രോഫിക്ക് പിന്നാലെ ദേശീയ ഗെയിംസ് ഫുട്ബോൾ മത്സരത്തിലും പുതുനിരയെ അണിനിരത്തി കപ്പടിക്കാനുള്ള ഒരുക്കത്തിലാണ് കേരളം. 22 അംഗ ടീമിൽ 19 പേരും ആദ്യമായാണ് കേരളത്തിനുവേണ്ടി ജഴ്സി അണിയുന്നത്.
നാലുപേർ റിസർവിലുമുണ്ട്. ദേശീയമത്സരത്തിന് മുന്നോടിയായി മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാസ്റ്റേഡിയത്തിൽ പരിശീലനത്തിലാണ് ടീമംഗങ്ങൾ.
മേപ്പാടി കാപ്പംകൊല്ലി പാലവയൽ സ്വദേശിയും സൂപ്പർലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സിന്റെ സഹപരിശീലകനുമായിരുന്ന എം. ഷഫീഖ് ഹസനാണ് കേരളടീമിന്റെ മുഖ്യപരിശീലകൻ. വയനാട് യുണൈറ്റഡ് എഫ്.സി.യുമായി ഇതിനോടകം പരിശീലനമത്സരവും ടീം നടത്തിക്കഴിഞ്ഞു. ബുധനാഴ്ച ഗോകുലം എഫ്.സി.യുമായും പരിശീലനമത്സരം നടത്തും. ഹൈദരാബാദിൽ നടന്ന സന്തോഷ് ട്രോഫിയിൽ റണ്ണറപ്പായതിന് പിന്നാലെയാണ് ദേശീയഗെയിംസിലും കേരളം പുതുനിരയെ പരീക്ഷിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group