അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ പതിനൊന്നും പന്ത്രണ്ടും കളഭമഹോത്സവദിനങ്ങളെ സംഗീതസാന്ദ്രമാക്കുന്ന ശങ്കരനാരായണ ശാസ്ത്രീയസംഗീതോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. വൈകുന്നേരം 5.45-ന് നടനും ഗായകനുമായ മനോജ് കെ. ജയൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. കോട്ടയം വീരമണി സുവനീർ പ്രകാശിപ്പിക്കും. അമ്പലപ്പുഴ സഹോദരന്മാർ സ്മാരക സ്മൃതിസ്വരം പുരസ്കാരം നാഗസ്വരവാദകൻ ബി. അനന്തകൃഷ്ണനു സമ്മാനിക്കും.
വെള്ളിയാഴ്ച രാവിലെ 9.30-നാരംഭിക്കുന്ന സംഗീതോത്സവം ശനിയാഴ്ച വൈകീട്ട് 4.30-ന് സംഗീതാർച്ചനയോടെ സമാപിക്കും. പന്ത്രണ്ടുകളഭത്തെ കലാപരിപാടികൾ കോർത്തിണക്കി മഹോത്സവമാക്കി മാറ്റിയത് അമ്പലപ്പുഴ സഹോദരന്മാർ എന്നറിയപ്പെട്ടിരുന്ന കലാകാരൻമാരായ ശങ്കരനാരായണപ്പണിക്കരും ഗോപാലകൃഷ്ണപ്പണിക്കരും രാമകൃഷ്ണപ്പണിക്കരുമാണ്. ഇത്തവണ 160-ലേറെ സംഗീതജ്ഞരാണ് സംഗീതോത്സവത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത്.
ഇന്നു മട്ടന്നൂരിന്റെ ട്രിപ്പിൾ തായമ്പക
മലയാളികളുടെ പ്രിയവാദകൻ മട്ടന്നൂർ ശങ്കരൻകുട്ടി ബുധനാഴ്ച ആസ്വാദകരുടെ മനംനിറയ്ക്കും. ശ്രീകൃഷ്ണസന്നിധിയിൽ വൈകുന്നേരം 6.45-നു തുടങ്ങുന്ന ട്രിപ്പിൾ തായമ്പകയിൽ അദ്ദേഹത്തിന്റെ മക്കളായ മട്ടന്നൂർ ശ്രീകാന്തും മട്ടന്നൂർ ശ്രീരാജും കൂട്ടുമേളക്കാരാകും. ഉച്ചയ്ക്ക് 12-ന് ചേർത്തല രാജേഷ് നയിക്കുന്ന പുല്ലാങ്കുഴൽ രാഗവിസ്മയമുണ്ട്. പ്രമുഖ ടൂർ ഓപ്പറേറ്ററായ ന്യൂഡൽഹി പണിക്കേഴ്‌സ് ട്രാവൽസ് ഉടമ ബാബു പണിക്കരാണ് ഒൻപതാം കളഭദിനത്തിലെ പൂജകളും കലാപരിപാടികളും വഴിപാടായി സമർപ്പിക്കുന്നത്.
ഇന്ന് ഒൻപതാം കളഭം
രാവിലെ 6.00-ഭാഗവതപാരായണം-ആനന്ദകുമാരി, 9.30-തിരുവാതിര-ചെന്നിത്തല ശ്രീഭുവനേശ്വരി കലാസമിതി, 9.45-ഗോപൂജ, ഗോഊട്ട്, 11.00-തിരുവാതിര-ശ്രീവിനായക ഗ്രൂപ്പ് എൻ.എസ്.എസ്. കരയോഗം 1632, 11.30-കളഭാഭിഷേകദർശനം, 12.00-പ്രസാദമൂട്ട്, കൈകൊട്ടിക്കളി-കഞ്ഞിപ്പാടം ശ്രീരുദ്ര കലാസമിതി, ചേർത്തല രാജേഷ് നയിക്കുന്ന പുല്ലാങ്കുഴൽ രാഗവിസ്മയം, 12.30-ഭക്തിഗാനതരംഗിണി-ടി.എസ്. രാധാകൃഷ്ണൻ, 2.30-നൃത്താർച്ചന-പവിത്ര സ്കൂൾ ഓഫ് ഡാൻസ്, 3.30-ഡാൻസ്-കലാമണ്ഡലം വിദ്യാർഥികൾ, 4.30-തിരുവാതിര-തൃക്കൊടിത്താനം അദ്‌ഭുതനാരായണ, 5.00-നൃത്താജ്ഞലി- ആർ. വൈഗാ കൃഷ്ണൻ, 6.45-ട്രിപ്പിൾ തായമ്പക, രാത്രി 8.45-വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group