കൊല്ലം : എഴുത്തുകാരൻ എഴുതുന്നത് കാലഘട്ടത്തിന്റെ ബോധ്യത്തിൽനിന്നാണെന്ന് നോവലിസ്റ്റ് കെ.വി.മോഹൻകുമാർ. ഏതൊരു സാഹിത്യകൃതിയും കാലത്തെ അതിജീവിക്കണമെങ്കിൽ വായനാസമൂഹം അത് ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കടപ്പാക്കട കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറിയുടെ നേതൃത്വത്തിൽ കെ.വി.മോഹൻകുമാർ രചിച്ച 'ഉല' നോവലിന്റെ പുസ്തകചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മൃതികൾ പേറുന്ന കാലഘട്ടത്തെക്കുറിച്ച് എഴുതുകയെന്നത് ഒരു എഴുത്തുകാരന്റെ ദൗത്യമാണെന്നും ലോകമെമ്പാടും തലപൊക്കുന്ന നവ ഫാസിസത്തിന്റെ പുതിയ പ്രവണതകളാണ് ഉല എഴുതാനുണ്ടായ സാഹചര്യമെന്നും കെ.വി.മോഹൻകുമാർ വ്യക്തമാക്കി.
ഇളവൂർ ശ്രീകുമാർ, ഡോ. നിത്യ പി.വിശ്വം, പി.ഉഷാകുമാരി, സിദ്ധാർത്ഥൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലൈബ്രറി പ്രസിഡന്റ് സി.ആർ.ജോസ് പ്രകാശ് അധ്യക്ഷനായി. ജോയിൻറ് സെക്രട്ടറി ജയൻ മഠത്തിൽ, സെക്രട്ടറി പി.എസ്.സുരേഷ്, വൈസ് പ്രസിഡൻറ് ജി.ബിജു എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group