അരൂക്കുറ്റി : അരൂക്കുറ്റി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച പ്രീമിയർ ലീഗ് മൂന്നാം സീസണിൽ എരമല്ലൂർ ഗോൾഡൻ വാരിയേഴ്സ് ജേതാക്കളായി. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽനിന്നും 15 ഫ്രാഞ്ചൈസികളും 210 താരങ്ങളും ആണ് മത്സരത്തിൽ പങ്കെടുത്തത്.
ഫോർട്ട്കൊച്ചി വില്ലിങ്ടൺ വാരിയേഴ്സിനാണ് രണ്ടാംസ്ഥാനം. സമാപന സമ്മേളനം പി.എം. സുബൈർ ഉദ്ഘാടനം ചെയ്തു. ഷെമീർ അധ്യക്ഷത വഹിച്ചു. നസീർ ചാണിയിൽ മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ഖാദർ റയ്യാൻ, രതീഷ്, അഭിലാഷ്,, ഫുസൈൽ, എസ്.കെ. റഹ്മത്തുള്ള, സിറാജുദ്ദീൻ, സഹീർ പി.എച്ച്., പി.എസ്. ഷമീർ, നിയാസ് കെ. തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group