ചാലക്കര പുരുഷുവിന് ജൻമനാടിന്റെ വിരോചിത വരവേൽപ്പ്

ചാലക്കര പുരുഷുവിന് ജൻമനാടിന്റെ വിരോചിത വരവേൽപ്പ്
ചാലക്കര പുരുഷുവിന് ജൻമനാടിന്റെ വിരോചിത വരവേൽപ്പ്
Share  
2025 Jan 20, 02:14 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ചാലക്കര പുരുഷുവിന്

ജൻമനാടിന്റെ വിരോചിത വരവേൽപ്പ്


മാഹി:കേന്ദ്ര ആസൂത്രണ വകുപ്പിന്റെ കീഴിലുളള ഭാരത് സേവക് സമാജിന്റെ നാഷണൽ അവാർഡ് നേടിയ കലൈമാമണി ചാലക്കര പുരുഷുവിന് ജൻമനാട് ,സ്നേഹത്തിൽ പൊതിഞ്ഞ പ്രാഢമായ വരവേൽപ്പ് നൽകി.

നാലര പതിറ്റാണ്ടോളം തൂലികത്തുമ്പിനെ പടവാളാക്കി മാറ്റിയ മയ്യഴിയുടെ സ്വന്തം ലേഖകൻ. സംഗീതത്തേയും, വരവർണ്ണങ്ങളേയും നെഞ്ചേറ്റിയ കലാകാരൻ, യുക്തിചിന്തയിൽ അഭിരമിക്കുന്ന കരുത്തുറ്റ വ്യക്തിത്വത്തിന്നുടമ , ശരിയെന്ന് ഉത്തമ ബോധ്യമുള്ള സ്വന്തം നിലപാട് തറയിൽ ഉറച്ചുനിൽക്കുന്ന കർമ്മയോഗി, സമരപഥങ്ങളിൽ തീക്കാറ്റായി മാറുന്ന പോരാളി, ചരിത്രത്തേയും, സാഹിത്യത്തേയും നിരവധി ഗ്രന്ഥങ്ങളിൽ അനാവരണം ചെയ്ത ഗ്രന്ഥകാരൻ, മാനവികതയ്ക്ക് എന്നും മുൻതൂക്കം നൽകി പോന്ന മനുഷ്യ സ്നേഹി... ചാലക്കരയുടെ ഹൃദയ സ്പന്ദനങ്ങളത്രയും ആവാഹിച്ച പൊതുപ്രവർത്തകൻ...

ബഹുമുഖപ്രതിഭയായ ചാലക്കര പുരുഷുവിനെ ചാലക്കരദേശവും, ചാലക്കര യു.ജി. ഹൈസ്കൂൾ സഹപാഠി ഗ്രൂപ്പും കൈ കോർത്താണ് ഒരു നാട്ടുത്സവത്തിന്റെ പ്രൗഡിയിൽ, സ്വീകരണമൊരുക്കിയത്.

വീട്ടിൽ നിന്നും ആനയിച്ച് നഗര വീഥികളിലൂടെ, ചാലക്കര എം എ എസ് എം വായനശാലാ മൈതാനത്തിൽ ഘോഷയാത്ര സമാപിച്ചു. വാദ്യഘോഷങ്ങളുടേയും, മുത്തുക്കുടകളുടേയും അകമ്പടിയോടെയാണ് പുരസ്ക്കാര ജേതാവിനെ സ്വീകരണവേദിയിലേക്ക് ആനയിച്ചത്. നിരവധി സംഘടനകളും, വ്യക്തികളും പൊന്നാടകളും, ഉപഹാരങ്ങളും സമ്മാനിച്ചു. പേനത്തുമ്പിൽ

എഴുത്തിൻ്റെ ഗഹനതയുംഭാഷണത്തിൽവാക്കുകളുടെ ഗരിമയും,വരകളിൽ നിറച്ചാർത്തും,,ആലാപനത്തിൽ സ്വരമധുരിയും,,സൗഹൃദത്തിൽ

സ്നേഹാദ്രതയും, കൊണ്ടു നടക്കുന്ന ചാലക്കര പുരുഷു, നാടിന്റെ അഭിമാനമാണെന്ന് ആദരചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗ്രന്ഥകാരനും, പ്രമുഖ ആംഗലേയ സാഹിത്യ കാരനുമായ പി.ഗംഗാധരൻ മാസ്റ്റർ പറഞ്ഞു.

അംഗീകാരങ്ങളുടെഅകമ്പടിയോടെ,അറുപതിനപ്പുറത്ത് നിൽക്കുമ്പോഴും , യൗവ്വനോർജ്ജം കൈവിടാതിരിക്കുന്നപൊതുപ്രവർത്തകനാണ് ചാലക്കര പുരുഷുവെന്ന് അദ്ധ്യക്ഷത വഹിച്ച കെ.മോഹനൻ പറഞ്ഞു. പായറ്റ അരവിന്ദൻ,കെപി. വത്സൻ , കീഴന്തൂർ പത്മനാഭൻ, ആർട്ടിസ്റ്റ് സതീശങ്കർ, എം. ശ്രീജയൻ,കെ.പവിത്രൻ മാസ്റ്റർ, അജിത്ത് വളവിൽ , കെ.കെ.രാജീവ്,

ഹാരീസ്പരന്തിരാട്ട്,അനുപമസഹദേവൻ,സന്ദീവ് കെ.വി , വി.പി.സെമീർ , സംസാരിച്ചു. ചിത്രൻ കുന്നുമ്മൽ സ്വാഗതവും, സഹദേവൻ അച്ചമ്പത്ത് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ചാലക്കര പുരുഷുവിനെ ആനയിച്ചുളള ഘോഷയാത്ര

https://www.youtube.com/watch?v=7uwzYYIUSlw&t=38s

chalakkar-purushu

ചേരുന്നു 

പുരുഷുവിൻ

പേരിനൊപ്പം

ചാലക്കരയുടെ 

പേരിൻ്റെ ചേല്


തൂലിക

തൂകും ഗരിമയാലെ

പകരുന്നു

പുരുഷുവിൽ

പെരുമ തൻ ശീല്


ആഗതമാകുന്നു

അംഗീകാരങ്ങൾ,

കൂടെആദരവിൻ്റെ

പരിമളങ്ങൾ

സ്വീകരിച്ചീടുക

അഭിനന്ദനങ്ങൾ

ഈ നാട്,

ഹൃദയം കൊണ്ടേകുമീ

പൂച്ചെണ്ടുകൾ


ആനന്ദകുമാർ പറമ്പത്ത്

anandakumar-b

ചാലക്കര നാട്

ചാലക്കര പുരുഷുവിനെ

ആദരിക്കുന്നു.


അനിവാര്യമായ ആദരവ്

ഇത്തിരി വൈകിയോ എന്ന ചോദ്യത്തിനിനി പ്രസക്തിയില്ല

ജീവിത പഥങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുമായി പ്രിയ സുഹൃത്ത് മുന്നോട്ട് സഞ്ചരിക്കുകയാണ്

കൈകളിൽ

എഴുത്തിൻ്റെ ഗ ഹനതയോടെ,

ഭാഷണത്തിൽ

വാക്കുകളുടെ ഗരിമയോടെ,

വരകളിൽ നിറച്ചാർത്തോടെ,

ആലാപനത്തിൽ

സ്വരമധുരിമയോടെ,

സൗഹൃദത്തിൽ

സ്നേഹാദ്രതയോടെ,

അംഗീകാരങ്ങളുടെ

അകമ്പടിയോടെ

അറുപതിനപ്പുറവും

ഇരുപതിൻ ചുറ ചുറുചുറുക്കോടെ..

ആശംസകൾ

ആഭിനന്ദനങ്ങൾ

  ആനന്ദകുമാർ പറമ്പത്ത്

mannan-award
whatsapp-image-2025-01-19-at-21.51.44_041a57a6

ജഗന്നാഥ ക്ഷേത്ര ഉത്സവ കമ്മിറ്റി:

ഗോകുലം ഗോപാലൻ ചെയർമാൻ


തലശ്ശേരി: മാർച്ച് 9 ന് കൊടിയേറുന്ന ശ്രീ ജഗന്നാഥക്ഷേത്ര മഹോത്സവം വൻ വിജയമാക്കാൻ 501 അംഗ സ്വാഗത സംഘം രൂപികരിച്ചു.

സംഘാടക സമിതി ചെയർമാനായി ഗോകുലം ഗോപാലനേയും

ജനറൽ കൺവീനറായി അഡ്വ കെ സത്യനേയും (പ്രസിഡൻ്റ് ജ്ഞാനോദയയോഗം)

കൺവീനറായി സി. ഗോപാലനേയും ഡ്രയറക്ടർ)

ഖജാൻജിയായി രാഘവൻ പൊന്നമ്പത്തി റേയും ഡ്രയറക്ടർ) തിരത്തെടുത്തു.

മഹോത്സവ കമ്മറ്റി

ചെയർമാനായി രത്ന്ന വേൽ (മണി മാസ്റ്റർ)

വൈസ് ചെയർമാനായി കവിയൂർ ഭാസ്ക്കരൻ മാസ്റ്റരേയും,

കൺവീനറായി കണ്ട്യൻ ഗോപിയേയും ഡ്രയറക്ടർ)രാഘവൻ പൊന്നമ്പത്തിനേയും (ഡയറക്ടർ) തെരഞ്ഞെടുത്തിട്ടുണ്ട്.

 സാമ്പത്തിക കമ്മറ്റി

ചെയർമാനായി എം.കെ വിജയൻ മാസ്റ്റരേയും

 കുഞ്ഞിരാമൻ അരയാക്കണ്ടിയേയും

കൺവീനറായി

 കെ.കെ പ്രേമനേയും, (ഡയറക്ടർ )

രവീന്ദ്രൻ കതിരൂർ (ഡയറക്ടർ ) എന്നിവരേയും തെരഞ്ഞെടുത്തു.

ഭക്ഷണ കമ്മറ്റിചെയർമാനായി റാഷീവ് ഉക്കണ്ടൻപീടികയേയും

കൺവീനറായികുമാരൻ വളയം ഡ്രയറക്ടർ)

 ഷിജു. ടി.പി ( ഡയറക്ടർ) എന്നിവരേയും തെരഞ്ഞെടുത്തു.

 സാംസകാരിക കമ്മറ്റിചെയർമാനായി രവീന്ദ്രൻ പൊയിലൂരിനേയും

കൺവീനറായിഅഡ്വ. കെ.അജിത്ത് കുമാർ ഡ്രയറക്ടർ)

സി.ഗോപാലൻ എന്നിവരേയും ( ഡയറക്ടർ) തെരത്തെടുത്തു.

കലാപരിപാടി കമ്മറ്റിചെയർമാനായി

കെ. സി അജിത്തിനേയും      കൺവീനനായിരാജീവൻ എം.വിമാടപ്പീടിക (ഡയറക്ടർ)ദിലീപ് 'ടി.സി ( ഡയറക്ടർ) എന്നിവരേയും,

വളണ്ടിയർ കമ്മറ്റിചെയർമാനായി പി.രാജേഷ് മാസ്റ്റരേയും

കൺവീനറായിടി .പി. ഷിജു (ഡയറക്ടർ)

ടി സി. ദിലീപ് (ഡയറക്ടർ) എന്നിവരേയും തെരഞ്ഞെടുത്തിട്ടുണ്ട്.



ചിത്ര വിവരണം: ജഗന്നാഥക്ഷേത്ര മഹോത്സവ കമ്മിറ്റി രൂപീകരണയോഗംശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: സത്യൻ ഉദ്ഘാടനം ചെയ്യുന്നു.


b

രണ്ടു എഴുത്തുകാരുടെ

പുസ്‌തകങ്ങൾ പ്രകാശനം ചെയ്തു


ന്യൂ മാഹി:ഒളവിലത്തെ രണ്ടു എഴുത്തുകാരുടെ പുസ്‌തകങ്ങൾ പ്രകാശനം ചെയ്യപ്പെടുന്ന 

'ഒരു ദേശത്തിൻ്റെ കഥ' എന്ന പരിപാടിയിൽ വെച്ചു മൊയ്‌തു പാറമ്മൽ രചിച്ച 'മറുഭൂമി' എന്ന പുസ്‌തകവും ജലീലിയോ രചിച്ച 'റങ്കൂൺ സ്രാപ്പ്' എന്ന നോവലും പ്രകാശനം ചെയ്തു.

ഒളവിലത്തിൻ്റെ ഭൂമികയിൽ നിന്നും വേരുകൾ കണ്ടെത്തിയിട്ടുള്ള രണ്ടു രചനകളാണ്

ന്യൂ മാഹി എം മുകുന്ദൻ പാർക്കിൽ പ്രകാശനം ചെയ്തത്.

 ചടങ്ങിൽ മറുഭൂമി എന്ന പുസ്തകം 

ഡോ. എം കെ മുനീർ എം ൽ എ യും 

 റങ്കൂൺ സ്രാപ്പ് എന്ന പുസ്തകം പ്രശസ്ത കഥാകൃത് ബെന്യാമിനും പ്രകാശനം ചെയ്തു.

കവിയൂർ രാജഗോപാലൻ അധ്യക്ഷത വഹിച്ചു.

താഹ മാടായി മറുഭൂമി എന്ന പുസ്തകത്തെയും അനിൽ വേങ്കോട് റങ്കൂൺ സ്രാപ്പ് എന്ന പുസ്തകത്തെയും പരിചയപ്പെടുത്തി.

സജി മാർക്കോസ്,ടി ടി കെ ശശി,അഡ്വ. ശുഹൈബ് തങ്ങൾ,ടി ടി വേണുഗോപാൽ എന്നിവർ ആശംസ ഭാഷണം നടത്തി.

പുസ്തക രചയിതാക്കളായാ മൊയ്‌തു പാറമ്മൽ,ജലീലിയോ

എന്നിവർ മറുപടി പ്രസംഗംനടത്തി.

ശംസുദീൻ ഉമ്മർ സ്വാഗതവും 

സി കെ അർബാസ് നന്ദിയും പറഞ്ഞു.

തുടർന്ന് ഷഹബാസ് അമൻ നയിച്ച ഗസൽസന്ധ്യയും അരങ്ങേറി.


ചിത്രവിവരണം..

ഒളവിലത്തെ രണ്ട് എഴുത്തുകാരുടെ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്യപ്പെട്ടപ്പോൾ


c

കെ.എം. വിജയൻ നിര്യാതനായി.


തലശ്ശേരി:മുതിർന്ന കോൺഗ്രസ്സ് നേതാവും കതിരൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ വൈസ്പ്രസിഡണ്ടും വിമുക്തഭടനുമായ എരഞ്ഞോളി കുടക്കളം അഞ്ചരക്കണ്ടി വീട്ടിൽ കെ.എം. വിജയൻ (86 ) നിര്യാതനായി. ഭാര്യ :വരജാക്ഷി , മക്കൾ വിനേഷ് (ഇന്ത്യൻ ആർമി ), വിജേഷ് (ശ്രീലക്ഷമി ഇലക്ടിക്കൽസ് ചുങ്കം .) മരുമകൾ സുമിഷ ' സഹോദരങ്ങൾ ശിവദാസ് (കതിരൂർ) ഇന്ദിര (കതിരൂർ) പരേതനായ ഗോപാല കൃഷ്ണൻ സംസ്കാരം തിങ്കളാഴ്ച രാവിലെ 10 30 ന് വീട്ടുവളപ്പിൽ.


f

പുന്നോലിൽ തലശ്ശേരി സി എച്ച് സെന്റർ സാന്ത്വന കേന്ദ്രത്തിന് കട്ടില വെച്ചു 


തലശ്ശേരി:കേരളത്തിലാകമാനമുള്ള സി എച്ച് സെന്ററുകൾ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ചെയ്യാനാവാത്ത മഹത്തരമായ സേവനമാണെന്ന് അഡ്വ: ഹാരിസ് ബീരാൻ എംപി പറഞ്ഞു. പുന്നോലിൽ തലശ്ശേരി സി എച്ച് സെന്റർ നിർമ്മിക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ കട്ടില വെക്കൽ കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 ചടങ്ങിൽ സി എച്ച് സെന്റർ ചെയർമാൻ കെ സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. സെന്റർ സെക്രട്ടറി അഡ്വക്കറ്റ് കെ എ ലത്തീഫ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ലത,സി എച്ച് സെന്റർ ഭാരവാഹികളായ, പി പി അബൂബക്കർ,എ കെ അബൂട്ടി ഹാജി, ഡോക്ടർ എ എം ഷഹാബുദ്ദീൻ, എ സി കുഞ്ഞബ്ദുള്ള ഹാജി, പോക്കർ കക്കാട്, കെ സി അഹമ്മദ്, ഷാനിദ് മേക്കുന്ന്, പള്ളിക്കണ്ടി യൂസഫ് ഹാജി, കെ പി അബ്ദുൽ ഗഫൂർ, കാവുള്ളതിൽ കുഞ്ഞു മൂസ, ബഷീർ ചെറിയാണ്ടി, സുലൈമാൻ കിഴക്കയിൽ, പി സി റിസാൽ,ടി എച് അസ്‌ലം,ജാഫർ ചെമ്പാട്, എൻ മൂസ, തസ്‌ലീം ചേറ്റംകുന്ന്, റഷീദ് തലായി,അസീസ് നാലുപുരയിൽ ഷഹബാസ് കയ്യത്ത്, തഫ്ലീം മാണിയാട്ട്, മുംതാസ് ചമ്പാട്, അഡ്വ.സാഹിദ് സൈനുദ്ദീൻ, നൗഷാദ് പൊന്നകം, യുസി മുസ്തഫ, പി പി സിറാജ് സംസാരിച്ചു. 

അഡ്വക്കറ്റ് കെ എ ലത്തീഫ് സ്വാഗതവും  

എൻ പി മുനീർ നന്ദിയും പറഞ്ഞു



ചിത്രവിവരണം:അഡ്വ: ഹാരിസ് ബീരാൻ എംപി ഉദ്ഘാടനം ചെയ്യുന്നു


q

സേവാ മീറ്റ് സംഘടിപ്പിച്ചു


മാഹി:അടൽജി സേവാ ട്രസ്റ്റ് - മാഹിയുടെ നേതൃത്വത്തിൽ സേവാ മീറ്റ് നടത്തി. ചാലക്കര റോയൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പവിത്രൻകൊറോൾ ,വി.എം. മധു, പുനത്തിൽ ദാമോധരൻ, വിജയൻ പൂവച്ചേരി, എന്നിവർ ദീപപ്രോജ്വലനം നടത്തി. ഗംഗി പത്മ പ്രാർത്ഥനാ ഗാനം ആലപിച്ചു ട്രസ്റ്റ് പ്രസിഡൻറ് അങ്കവളപ്പിൽ ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ.ദയാനന്ദൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളും അവശത അനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങാവാനുമുള്ള പ്രവർത്തനങ്ങളും വിപുലമാക്കാൻ തീരുമാനിച്ചു. ട്രസ്റ്റ് ഭാരവാഹികളായ പി.പ്രബീഷ് കുമാർ, കെ.എം. ത്രിജേഷ് , ഷാജിമ, അർച്ചന അശോക് എന്നിവർ സംബന്ധിച്ചു.  ഹരീന്ദ്രൻ പനത്തറ സ്വാഗതവും മഗ്നീഷ് മഠത്തിൽ നന്ദിയും പറഞ്ഞു.


ku

കുടുംബ സംഗമം സംഘടിപ്പിച്ചു


തലശ്ശേരി:കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സി പി എം വടക്കുമ്പാട് ലോക്കൽ തൊഴിലുറപ്പ് തൊഴിലാളി കുടുംബ സംഗമം സംഘടിപ്പിച്ചു.വടക്കുമ്പാട് പി.സി.ഗുരുവിലാസം ബേസിക്ക്.യു.പി.സ്കൂളിൽ സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി. ഷബ്ന ഉദ്ഘാടനം ചെയ്തു.എൻ.വി.വത്സൻ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി കെ.പി.പ്രഹീദ്, അഡ്വ:എം.കെ.അശോകൻ സംസാരിച്ചു.


ചിത്ര വിവരണം:സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി. ഷബ്ന ഉദ്ഘാടനം ചെയ്യുന്നു


കടിയന്താറ്റിൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവം 21 ന്


തലശ്ശേരി: വടക്കുമ്പാട് കടിയന്താറ്റിൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ജനുവരി 21, 22 ദിവസങ്ങളിലായി നടക്കും.21 ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഗണപതി ഹോമം,പത്ത് മണിക്ക് കാവിൽ കയറൽ, ആയുധ ആഭരണ ശുചീകരണം, ഉച്ചപൂജ,വേല.വൈകുന്നേരം 6.30ന് ശാസ്തപ്പൻ, കാരണവർ വെള്ളാട്ടവും രാത്രി പതിനൊന്ന് മണിക്ക് ഭഗവതി വെള്ളാട്ടവും ഉത്രങ്ങാട്ട് നിന്നും കലശം വരവും നടക്കും.പുലർച്ചെ മുതൽ ഗുളികൻ,ശാസ്തപ്പൻ, കാരണവർ,ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടും.രാവിലെ 11.30 ന് കാരണവർ ഊട്ട്, മാല ചാർത്തൽ, കുലദൈവങ്ങൾ,കലശം ഇവയുടെ ക്ഷേത്ര പ്രദക്ഷിണവും വൈകുന്നേരം ഗുരുസിയും നടക്കും. പ്രദേശവാസികളുടെ വക പ്രസാദ സദ്യയും ഉണ്ടായിരിക്കും

whatsapp-image-2025-01-19-at-22.21.22_0a7491d2

തലശ്ശേരിയിൽ മാസ്സ്

ക്ലീനിങ്ങ് ഡ്രൈവ് തുടങ്ങി


തലശ്ശേരി:മാലിന്യമുക്തം നവ കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നഗരസഭാ തല മാലിന്യമുക്ത പ്രഖ്യാപനത്തിന്റെ മുന്നോടിയായി നഗരസഭാ പരിധിയിൽ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി. അംഗൻവാടികൾ, വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, എല്ലാ വാർഡുകളിലെയും വിവിധ സ്ഥലങ്ങൾ, പൊതു ഇടങ്ങൾ തുടങ്ങി മുന്നൂറിലധികം സ്പോട്ടുകളിൽ മാസ്സ് ക്ലീനിങ് ഡ്രൈവ് നടത്തി .സ്ഥിരമായി മാലിന്യ നിക്ഷേപം നടക്കുന്നതും മാലിന്യം വലിച്ചെറിയുന്നതുമായ ഇടങ്ങളായ സീ വ്യൂ പാർക്ക് പരിസരം, സെന്റിനറി പാർക്ക് പരിസരം, കോടതി പരിസരം, കടൽപ്പാലം, കൊടുവള്ളി പാലം, പുതിയ ബസ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനത്തിനു ശേഷം ബോധവത്കരണ സന്ദേശം ഉൾകൊള്ളുന്ന ഐ ഇ സി ബോർഡുകൾ നഗരസഭാ അധ്യക്ഷ കെ എം ജമുന റാണി ടീച്ചർ സ്ഥാപിച്ചു  കൂടാതെഎംഎൽഎ ഓഫീസിനു സമീപമുള്ള സ്നേഹാരാമം, തലശ്ശേരി കോട്ട, മുനിസിപ്പൽ സ്റ്റേഡിയം പരിസരം, മഞ്ഞോടി, എന്നിവിടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചു. കൗൺസിലർമാരുടെ നേതൃത്വത്തിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വ്യാപാരി സംഘടനകൾ, സ്കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ തൊഴിലുറപ്പ് പ്രവർത്തകർ റെസിഡൻസ് അസോസിയേഷൻ യുവജന സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മെഗാ ക്ലീനിങ്ങ് നഗരത്തെ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ ശക്തമായ മുന്നേറ്റം നടത്തി , 

 ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സർക്കാർ നിർദ്ദേശാനുസരണം മാലിന്യമുക്ത തലശ്ശേരി എന്ന ലക്ഷ്യം കൈവരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു .


ചിത്ര വിവരണം: നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണിടീച്ചർ ഉദ്ഘാടനം ചെയ്യുന്നു


11

വൈവിധ്യങ്ങളെ തകർക്കുക 

ഫാസിസ്റ്റ് ലക്ഷ്യം :ഹാരിസ് ബീരാൻ എം. പി 

തലശ്ശേരി : രാജ്യത്ത് ചരിത്രപരമായി നിലനിൽക്കുന്ന സവിശേഷമായ വൈവിധ്യങ്ങളുടെ യോജിപ്പ് തകർക്കുകയെന്നുള്ളതാണ് ഫാസിസ്റ്റുകളുടെ ലക്ഷ്യമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം. പി പ്രസ്താവിച്ചു. തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ സി അഹമ്മദ് അധ്യക്ഷത വഹിച്ചു. ധ്രുവീകരണ കാഴ്ച്ചപാടോട് കൂടി മത സ്വാതന്ത്രമുൾപ്പെടെയുള്ള മൗലിക അവകാശങ്ങളെ ദുർബലമാക്കുകയെന്നുള്ള ഫാസിസ്റ്റ് നിലപാട് തിരിച്ചറിഞ്ഞ് രാജ്യരക്ഷക്ക് വേണ്ടി യോജിപ്പുള്ള പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെ തകർക്കുവാനുള്ളതാണെന്നും അദ്ദേഹം

പറഞ്ഞു. നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ലു ഉയർത്തുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തെ സംബന്ധിച്ച് മുൻ കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറി അഡ്വ ബി എം ജമാൽ പഠന ക്ലാസിന് നേതൃത്വം നൽകി. യോഗത്തിൽ എ കെ അബൂട്ടി ഹാജി, എം ഫൈസൽ ഹാജി സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ പിവി സൈനുദ്ദീൻ സ്വാഗതവും സെക്രട്ടറി കെ പി നജീബ് നന്ദിയും പറഞ്ഞു.


ചിത്ര വിവരണം:സംയുക്ത മുസ്ലിം ജമാഅത്ത് തലശ്ശേരിയിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ സംഗമം അഡ്വ: ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-01-20-at-21.17.15_54b00326_1737397204

മയ്യഴിയിൽ പുഷ്പ ഫല പ്രദർശനം വീണ്ടുമെത്തുന്നു. 


മാഹി: ആയിരങ്ങളെ ആകർഷിച്ചിരുന്ന കൃഷിവകുപ്പിൻ്റെ ആഭിമുഖ്യത്തിലുള്ള പുഷ്പ ഫല പ്രദർശനം

എട്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം മാഹിയിൽവീണ്ടുമെത്തുന്നു. പുതുച്ചേരിയുടെ മറ്റു പ്രദേശങ്ങളിൽ വർഷം തോറും നടത്തി വരുന്ന പ്രദർശനം 2017 ന് ശേഷം മാഹിയിൽ നടത്തിയിരുന്നില്ല . മാഹിയിൽ നടത്തേണ്ടതില്ലെന്ന മാഹിയിലെ തന്നെ ചിലരുടെ എതിർപ്പിനെ തുടർന്നാണ് ആയിരങ്ങളെ ആകർഷിച്ചിരുന്ന പ്രദർശനം മയ്യഴിക്ക് നഷ്ടമായത്. . 

ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിക്കുന്ന പുഷ്പങ്ങൾ, ചെടികൾ, കായകൾ , കൃഷി ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനത്തോടൊപ്പം കൃഷിവിജ്ഞാന ക്ലാസ്സുകളും സബ്സിഡി നിരക്കിൽ ചെടികൾ, വിത്തുകൾ, വളങ്ങൾ , കൃഷി ഉപകരണങ്ങൾ എന്നിവയുടെ വിൽപനയും ഇത്തരം മേളകളിൽ നടത്താറുണ്ടായിരുന്നു. 40 വർഷത്തിലധികം തുടർച്ചയായി നടത്തിയ പൃഷ്പ മേള ചിലരുടെ പിടിവാശി കാരണം ഇല്ലാതായത് കൃഷിയെയും പുഷ്പങ്ങളെയും സ്നേഹിച്ചിരുന്നവർക്ക് പ്രയാസമുണ്ടാക്കിയിരുന്നു.മാഹിഎം.എൽ എ യുടെ നിരന്തരമായ ഇടപെടലുകളെത്തുടർന്നാണ്

ഇത്തവണ ഫിബ്രവരി 12 മുതൽ 16 വരെ പള്ളൂർ വി.എൻ .പി. സ്കൂൾ ഗ്രൗണ്ടിൽ പ്രദർശനം സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് മാഹി കൃഷി വകുപ്പ് പച്ചക്കറി തോട്ടങ്ങൾക്കും പൂന്തോട്ടങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്ന് രമേശ് പറമ്പത്ത് എം എൽ എ അറിയിച്ചു.


എം.ടി. അനുസ്മരണവും ഗാന സന്ധ്യയുംനടത്തി


മാഹി: പന്തക്കൽ ഒരുമ റെസിഡെൻഷ്യൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ 

 എം.ടി. വാസുദേവൻ നായർ അനുസ്മരണവും എം.ടി. സിനിമകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനസന്ധ്യയും സംഘടിപ്പിച്ചു

പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 അനുസ്മരണ സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡണ്ട് പി.നാണു അധ്യക്ഷത വഹിച്ചു.

ഗോകുൽസുരേഷ്,സുജിതരയരോത്ത് ,സുനിത മാണിയത്ത് സംസാരിച്ചു.

സുരേഷ് കോമത്ത് സ്വാഗതവും ടി.എം. പവിത്രൻ നന്ദിയും പറഞ്ഞു.

തുടർന്നു എം.ടി. സിനിമകളിലെ ഗാനങ്ങളുടെആലാപനവുമുണ്ടായി.


whatsapp-image-2025-01-20-at-21.21.01_775d0d03

താലി കേസ് ' 

വീണ്ടും 

കോടതിയിലേക്ക് : ചാലക്കര പുരുഷു



തലശ്ശേരി. ചരിത്ര കഥകളുറങ്ങുന്ന തലശ്ശേരി

ജില്ലാ കോടതിക്ക് പുതിയ കെട്ടിട സമുച്ഛയം അടുത്ത ദിവസം ഉദ്ഘാടനം ചെയ്യാനിരിക്കെ തലശ്ശേരിക്ക് ഒരിക്കലും മറക്കാനാവാത്ത വിമോചന സമരത്തിന്റെ ചിത്രഭാഷ്യംഇടം പിടിക്കുന്നു.

സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായുള്ള  

വിദേശ വസ്ത്ര ബഹിഷ്കരണ സമരം മലബാറിൽ ഏറ്റവും ശക്തമായി നടന്ന പ്രദേശമായിരുന്നു തലശ്ശേരി.തലശ്ശേരിയിൽ പിക്കറ്റിങ് സമരത്തിൽ പങ്കെടുത്ത നിരവധിപേരെ അറസ്റ് ചെയ്തിരുന്നു. .സമരത്തിന് നേതൃത്വം നൽകിയ കമലാഭായി പ്രഭു തലശ്ശേരിയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ആയിരുന്നു. കോൺഗ്രസ് നേതാവായിരുന്ന എൽ. എസ്.പ്രഭുവിൻ്റെ ഭാര്യയുമായിരുന്നു.കമലാ ഭായി പ്രഭുവിന് തലശ്ശേരി കോടതി ശിക്ഷ വിധിച്ചത് ആറ് മാസത്തെ തടവും ആയിരം രൂപ പിഴയും ആയിരുന്നു . പിഴ അടയ്ക്കാൻ കൂട്ടക്കാതെയിരുന്ന അവരുടെ കെട്ടുതാലി പിടിച്ചെടുക്കുകയായിരുന്നു. ഈ സംഭവം ബ്രിട്ടീഷ് പാർലമെൻ്റിൽ വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി.

ബ്രിട്ടീഷ് പാർലമെൻ്റ് ഇടപെട്ടുകൊണ്ട് കമലാഭായിയെ കോടതിയിൽ വിളിച്ചുവരുത്തി കെട്ടുതാലി തിരികെ കൊടുക്കാൻ മജിസ്ട്രേറ്റ് തയ്യാറായെങ്കിലും, അവർ സ്വീകരിച്ചില്ല.ഹൈന്ദവ ആചാര പ്രകാരം കഴുത്തിൽ അണിഞ്ഞ താലി അന്യ പുരുഷൻ്റെ കൈ കൊണ്ടു പിടിച്ചെടുത്താൽ പിന്നെയും അത് അണിയുന്ന ശീലമില്ലെന്ന് പറഞ്ഞാണ് അവർ അത് നിരാകരിച്ചത്.

അക്രിലിക് മാധ്യമത്തിൽ രചിച്ച പെയിൻ്റിംഗിൽ കീഴെയുള്ള പകുതി ഭാഗം ചർക്കകളുടെ പശ്ചാത്തലമാണ് ചിത്രീകരിച്ചത്. ഇത് വിദേശ വസ്ത്ര ബഹിഷ്‌കരണത്തിൻറെ പ്രതീകമായിട്ടാണ് രേഖപ്പെടുത്തിയത്..സമര ഭടന്മാരുടെ ഗാന്ധി തൊപ്പിയും അങ്ങിങ്ങായി സമര മുഖത്തെന്ന പോലെ ചിതറിക്കിടക്കുന്നു.. മുകൾ ഭാഗത്ത് കമലാ ഭായിപ്രഭു.തടവറയുടെ(വെല്ലൂർ ജയിൽ) ദൃശ്യം . കെട്ടുതാലി എന്നിവ കാണാം. ദെ ഹിന്ദു ഉൾപെടെയുള്ള ഇംഗ്ലീഷ് പത്രങ്ങളിൽ വന്ന വാർത്തകൾ കൊണ്ട് തന്നെയാണ് കെട്ടുതാലിയുടെ മാതൃക രൂപപ്പെട്ടത്.

 ഇരുന്നൂറ്റി ഇരുപത് വർഷം പ്രവർത്തന പരിചയമുള്ള തലശ്ശേരി കോടതിയുടെ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോൾ അതിനകത്ത് പ്രത്യേകം പ്രദർശിപ്പിക്കുന്ന പെയിൻ്റിങ്ങുകളിൽ എന്തുകൊണ്ടും ഉണ്ടായിരിക്കേണ്ടുന്ന ചിത്രമാണ് തൊണ്ണൂറ്റി രണ്ടു വർഷം

മുൻപത്തെ താലിക്കേസ് സംഭവം എന്ന ബോധ്യം കൊണ്ടാണ് ഈ വിഷയം തന്നെതിരഞ്ഞെടുത്തതെന്ന് ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ പറഞ്ഞു.


gg

കോടിയേരി സ്മാരക ഗവ.കോളേജ് വികസനവഴിയിൽ :

ഡോ. ഹേന.

കോളജ് പ്രിൻസിപ്പൽ


തലശ്ശേരി : ഒളവിലം നാരായണൻപറമ്പിലെ കോടിയേരി സ്മാരക

ഗവ. കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങി. മൂന്ന് പുതിയ കെട്ടിടങ്ങൾ പണി പൂർത്തിയായി ഉദ്ഘാടനത്തിന് കാത്തു നിൽക്കുകയാണ്. 2020-ൽ സംസ്ഥാനസർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 11കോടി 20 ലക്ഷം രൂപ ഉപയോഗിച്ചുള്ള മൂന്ന് കെട്ടിടങ്ങളുടെ നിർമാണപ്രവൃത്തികൾ 2022 ലാണ് ആരംഭിച്ചത്. കോഴിക്കോട്ടെ മൂപ്പൻസ്കമ്പനിയാണ്നിർമാണമേറ്റെടുത്തത്. അക്കാദമിക് ബ്ലോക്ക്,കേൻ്റീൻ, വിദ്യാർത്ഥിനികൾക്ക്താമസിക്കാനുള്ള കെട്ടിടം

എന്നിവയുടെ പ്രവൃത്തിയാണ് അവസാന ഘട്ടത്തിലെത്തിയത്.

2024 ഡിസംബർ 31 ന് കെട്ടിടം കോളേജിന് കൈമാറിയെങ്കിലും, അക്കാദമിക് ബ്ലോക്കിലെ അഗ്നി രക്ഷാ ഗോവണി നിർമിച്ചിട്ടില്ല. ഇതിനായി അധിക തുക അനുവദിക്കാൻ സർക്കാറിലേക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.


മൂന്ന് കെട്ടിടങ്ങളിലേയും ഇലക്ട്രിക് - പ്ലബ്ബിംഗ് പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. അക്കാദമിക് ബ്ലോക്കിലേക്കും കാൻറീനിലേക്കുമുള്ള ഫർണിച്ചറുകൾ ലഭ്യമായിട്ടുണ്ട്. വനിതാ ഹോസ്റ്റലിലേക്ക് ആവശ്യമായ ഫർണിച്ചറുകൾക്കുള്ള അടങ്കൽ തയ്യാറാക്കി ഇതിനകം സമർപ്പിച്ചിട്ടുണ്ട്.  

പെയിൻ്റിംഗ് ജോലിയാണ് തകൃതിയായി ഇപ്പോൾ നടക്കുന്നത്. ഫെബ്രുവരി അവസാനവാരത്തോടെ കെട്ടിടങ്ങൾ പ്രവർത്തനസജ്ജമാവും. മുഖ്യമന്ത്രിയുടെ തിയ്യതി ലഭിച്ചാൽ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.

നിലവിലുള്ള കെട്ടിടത്തിന് മുകളിലായിഅഞ്ച് ഹൈടെക് ക്ലാസ് മുറികൾ,മുന്നൂറ്റി അമ്പത് പേർക്ക്ഇരിക്കാനാവുന്ന ആധുനിക സ്റ്റേജ് സംവിധാനത്തോടെയുള്ളഓഡിറ്റോറിയം എന്നിവയുടെ നിർമ്മാണവും 70 ശതമാനം പൂർത്തിയായിട്ടുണ്ട്.


ss_1737398851

സംസ്ഥാന ഗവൺമെൻ്റിൻ്റെ ബഡ്ജറ്റ് വിഹിതമായി ലഭിച്ച അഞ്ച് കോടി രൂപയിൽ നിന്ന് 320 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ നിർമ്മാണം. ബാക്കി വരുന്ന 180 ലക്ഷം രൂപ ഉപയോഗിച്ച് വിശാലമായ ലൈബ്രറി കെട്ടിടം ഇതിന് സമീപത്തായി നിർമ്മിക്കും.

2014 ൽ അന്നത്തെ സ്ഥലം എം.എൽ.എ.കൂടിയായ കോടിയേരി ബാലകൃഷ്ണനാണ് കോളേജ് സ്ഥാപിക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ചത്.

ജനകീയ കമ്മിറ്റി ഉണ്ടാക്കി ഒരു കോടി രൂപ സമാഹരിച്ചാണ് തുളുവർ കുന്നിൽ ഭൂമി വാങ്ങിയത്. 2014-2015 വർഷം കോടിയേരി ബാലകൃഷ്ണൻ്റെ

ആസ്തി വികസനഫണ്ടിൽ നിന്നും അഞ്ച് കോടി രൂപയും, പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും കോളേജിന് കെട്ടിടം പണിയാൻ അനുവദിച്ചു.

കെട്ടിടം പണിപൂർത്തീകരി

ക്കാൻ അമ്പത് ലക്ഷം രൂപ കൂടി അനുവദിക്കപ്പെട്ടു. 

 2022-ൽ സംരക്ഷണമതിലിന് ഏഴ് കോടി രൂപ കൂടി അനുവദിച്ചതിനെ തുടർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ടെൻഡർ നേടിയെങ്കിലും കേസ് നിലനിൽക്കുന്നതിനാൽ പ്രവൃത്തി ആരംഭിച്ചിട്ടില്ല. കോടതി നിർദ്ദേശപ്രകാരം റീടെൻഡർ നടപടി സ്വീകരിച്ചിരിക്കുകയാണിപ്പോൾ. 

നിലവിൽ പണി പൂർത്തിയായ നിലകളിൽ വൈദ്യുതി എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.  അഗ്നിരക്ഷാ ഗോവണി കൂടി നിർമ്മിക്കുകയും ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ കോളേജിലേക്കുള്ള റോഡിന് വീതി കൂട്ടുകയും ചെയ്താലേ അക്കാദമിക്ക് ബ്ലോക്കിന് കെട്ടിട നമ്പർ ലഭ്യമാവുകയുള്ളൂ. സ്ഥലമുടമകളുടെ സമ്മതത്തോടെ ഓർഗനൈസിംഗ് കമ്മിറ്റിയുടെ മിച്ചം വന്ന ഒരു ലക്ഷം രൂപ ഉപയോഗിച്ച് റോഡ് വീതി കൂട്ടുന്നതിനുള്ള പ്രവൃത്തി നടന്നു വരികയാണ്.

 നിലവിൽ കോളേജിൽ ബി.എ. ഹിസ്റ്ററി, ബികോം , ബി.സി.എ. എന്നീ മൂന്ന് ബിരുദ കോഴ്സുകളും എം.എസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദാനന്തര കോഴ്സുമാണുള്ളത്. ആകെ 450 വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്.


ഇനി വേണ്ടത് പുതിയ കോഴ്സുകൾ

  "കോളേജിൻ്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ 

നാഴിക ക്കല്ലാണ് പുതിയ കെട്ടിടങ്ങളുടെ പൂർത്തികരണം. ആവശ്യമായ ഫണ്ട് അനുവദിച്ചെടുക്കുന്നതിലും സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും സ്ഥലം എം. എൽ. എ.യും നിയമസഭാ സ്പീക്കറുമായ അഡ്വ എ.എൻ . ഷംസീറിൻ്റെ ശക്തമായ ഇടപെടൽ അഭിനന്ദനാർഹമാണ്. അടിസ്ഥാനസൗകര്യ വികസനം യാഥാർഥ്യമാവുന്നതോടെ കോളജിൽ പുതിയ കോഴ്സുകൾ കൂടി അനുവദിക്കുമെന്നാണ് പ്രതീക്ഷ."

ഡോ. ഹേന.

കോളജ് പ്രിൻസിപ്പൽ



mm

മുഹമ്മദ് റാഫി നിര്യാതനായി.


മാഹി: ഇടയിൽ പിടിക മുതുവനയിൽ താമസിക്കുന്ന മൈസൂരിലെ സമീറാ ഹോട്ടൽ ഉടമയായ മനയത്ത് മുഹമ്മദ് റാഫി (54) നിര്യാതനായി.

പരേതനായ അബ്ദുള്ളയുടേയും മനയത്ത് സൈനബയുടേയും മകനാണ്.

ഭാര്യ: മുതുവന ഷമീന (ഇടയിൽ പിടിക)

മക്കൾ: മുഹമ്മദ് യാസർ, ഫാത്തിമ നിദ.


ദ്വിദിന സ്റ്റെം ഇന്നവേഷൻ ക്യാമ്പ്


മാഹി:ചാലക്കര പിയെംശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ കോഴിക്കോട് സർവ്വകലാശാല ഭൗതിക ശാസ്ത്ര വിഭാഗത്തിൻ്റെയും മലപ്പുറം ഡയറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ദ്വിദിന സ്റ്റെം ഇന്നവേഷൻ ക്യാമ്പ് സംഘടിപ്പിക്കും.

 ജനുവരി 24, 25 ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ

 ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനിയറിങ്ങ് , ഗണിത ശാസ്ത്രം എന്നിവയുടെ വ്യത്യസ്തവും എന്നാൽ ബന്ധപ്പെട്ടതുമായ സാങ്കേതിക വിഭാഗങ്ങളെ ഒന്നിച്ചു പരിഗണിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് അടക്കമുള്ള വിഷയങ്ങളിൽ വിദ്യാർഥികൾക്ക് തിയറി, പ്രാക്റ്റിക്കൽ രീതികൾ ഉപയോഗിച്ച് സവിശേഷ പരിശീലനം നല്കും.

സ്റ്റെം ദ്വിദിന ഇന്നവേഷൻ ക്യാമ്പ് 24 ന് രാവിലെ 9.30 നു മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജ ഉദ്ഘാടനം ചെയ്യും.

പി.എം. ശ്രീ.

വിദ്യാലയത്തിനുള്ള പ്രത്യേകം ഫണ്ട് ഉപയോഗിച്ചു സംഘടിപ്പിക്കുന്ന സ്റ്റെം പരിശീലന ശില്പശാലയിൽ ഒമ്പതാം ക്ലാസ്സിലെ 45 കുട്ടികൾ പങ്കെടുക്കും.

 അധ്യാപക രക്ഷാകർതൃ സമിതിയുടെയും വിദ്യാലയ മാനേജ്മെൻ്റ് കമ്മറ്റിയുടെയും സഹകരണത്തോടെയാണ് സ്റ്റെം ഇന്നവേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഹെഡ്മാസ്റ്റർ കെ.വി.മുരളീധരൻഅറിയിച്ചു

whatsapp-image-2025-01-20-at-21.23.36_b36bad87

അണ്ടർ. 17 ഫുട്ബാൾ

ടൂർണ്ണമെന്റ് സമാപിച്ചു


മാഹി :കോ - ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളിയിൽ നടന്ന17 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ദ്വിദിന ഫുട്ബോൾ ടൂർ്ണമെൻ്റ്സമാപിച്ചു. 18ഓളം ടീമുകൾ മാറ്റുരച്ച ടൂർണമെൻ്റിൽ ഇന്ത്യൻ ആരോസ് കണ്ണൂർ കപ്പുയർത്തി . വിജയികൾക്കുള്ള 10000 രൂപയും ഫലകവും പ്രശസ്തിപത്രവും ട്രോഫിയും മാഹി എംഎൽഎ രമേശ് പറമ്പത്ത് കൈമാറി.

 റണ്ണർ അപ് ട്രോഫിയും 5000 രൂപയും പ്രശസ്തിപത്രവും 

മാഹി മുൻ ആഭ്യന്തര മന്ത്രിയും കോളേജ് ചെയർമാനുമായ ഇ വത്സരാജ് ഗ്രീൻ ട്രാക്ക് വടകര ടീമിന് കൈമാറി.

 ചടങ്ങിൽ കോളേജ് ചെയർമാൻ ഈ വത്സരാജ് അധ്യക്ഷതയിൽ മാഹി എംഎൽഎ ശരമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു 

കോളേജ് പ്രിൻസിപ്പാൾ ഡോ. സി ജി ലക്ഷ്മീദേവി റിപ്പോർട്ട് അവതരിപ്പിച്ചു.കോളജ് പ്രസിഡൻ്റ് സജിത്ത് നാരായണൻ, വൈസ്പ്രസിഡൻ്റ് ശ്രീജേഷ് സംസാരിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ ഷഹീൽ സ്വാഗതവും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ആദർശ് നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: മാഹി എംഎൽഎ രമേശ് പറമ്പത്ത് കേഷ് പ്രൈസുകൾ കൈമാറുന്നു.


സിപിഎമ്മിൻ്റേത്

തരം താണ രാഷ്ട്രീയക്കളി-

 -ഹക്കീം നദ്‌വി

തലശ്ശേരി:

തങ്ങളുടെ അവസാനത്തെ തുരുത്തായ കേരളത്തിൽ നിലനിൽപ്പിന് വേണ്ടി സി.പി.എം നടത്തുന്ന തരംതാണ രാഷ്ട്രീയക്കളിയാണ് ജമാഅത്തെ ഇസ്‌ലാമിയെ മറയാക്കി പ്രചരിപ്പിക്കുന്ന ഇസ്‌ലാമിക ഭീതിയെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി പറഞ്ഞു.

തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ നടന്ന പൊതുയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം സംഘ്പരിവാറിന് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ പാപ്പരത്വം കേരളീയ സമൂഹം തിരിച്ചറിയുന്നുണ്ട്. എഴുപത്തിയഞ്ച് വർഷമായി ജനമധ്യത്തിൽ സുതാര്യതയോടെ പ്രവർത്തിക്കുന്ന ജമാഅത്തിനെ കുപ്രചരണങ്ങളിലൂടെ നിർവീര്യമാക്കാൻ കഴിയുമെന്നത് വ്യാമോഹം മാത്രമാണ്.

പരിപാടിയിൽ തലശ്ശേരി ഏരിയ പ്രസിഡണ്ട് എൻസി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സിക്രട്ടരി എ എസിഎം ഷംസുദ്ദീൻ സ്വാഗതവും എകെ മുസമ്മിൽ നന്ദിയും പറഞ്ഞു. ജില്ല സമിതിയംഗം എ സി എം ബഷീർ, സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് റാഷിദ് അംബാലി എന്നിവരും സന്നിഹിഹിതരായിരുന്നു


സി.വി.രാധ നിര്യാതരായി

തലശ്ശേരി:എരഞ്ഞോളി. അരങ്ങേറ്റുപറമ്പിൽ ഡോക്ടർ പി നാണു റോഡിൽ സി വി ഹൌസിൽ പരേതനായ സി പി ലക്ഷ്മണന്റെ (റിട്ട ഡെപ്യൂട്ടി ഡയറക്ടർ ലോക്കൽ ഫണ്ട്‌ അക്കൗണ്ട്സ് )ഭാര്യ സി വി രാധ (79)നിര്യാതരായി അരങ്ങേറ്റുപറമ്പ് സീനിയർ ബേസിക് സ്കൂൾ റിട്ട അധ്യാപികയാണ്. മക്കൾ: ബ്രിജേഷ് (ബാംഗ്ലൂർ )അൻജേഷ് (ബാംഗ്ലൂർ )മരുമക്കൾ രാജേശ്വരി. ധന്യ. സഹോദരങ്ങൾ: സാവിത്രി. സുശീല. സതീദേവി. രവീന്ദ്രൻ. പരേതനായ സുകുമാരൻ.സംസ്കാരം ഇന്ന് 1.30മണിക്ക് വീട്ടുവളപ്പിൽ..


image

അമൃത പ്രേംരാജ് നിര്യാതയായി.


 മാഹി :  റെയിൽവേ സ്റ്റേഷൻ റോഡിൽ കുഞ്ഞിപ്പറമ്പത്ത് പരേതനായ പയ്യനാട് പ്രേംരാജിന്റെയും, കക്കാട്ട് അജിതയുടെയും മകൾ അമൃത പ്രേംരാജ് (43) നിര്യാതയായി. -, ടിപ്സ് ഇന്റർനാഷണൽ സ്കൂൾ, ഈറോഡ്അദ്ധ്യാപികയാണ്. സഹോദരി : പ്രതീക്ഷ പ്രേംരാജ് (ഡാല്ലസ്സ്, ടെക്സാസ്, യു. എസ്. എ). മൃതദേഹം കോഴിക്കോട് നടക്കാവിലെ പണിക്കർ റോഡിൽ ശ്രീറോഷ് സീ ഫേയ്സിൽ ബുധനാഴ്ച കാലത്ത് 9 മണി മുതൽ പൊതുദർശനത്തിന് വെക്കും. 11 ന് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും.

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25