കൊച്ചി : തമ്മനം നളന്ദ പബ്ലിക് സ്കൂളിൽ ഇന്റർ സ്കൂൾ ഖൊ-ഖൊ ടൂർണമെന്റ് നടത്തി. ത്രോബോൾ അസോസിയേഷന്റെ സ്ഥാപകനായ ഷാഹുൽ ഹമീദ് കെ.എം. ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ആൺ-പെൺ വിഭാഗങ്ങളിലായി 14 ടീമുകൾ പങ്കെടുത്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ ഒന്നാം സ്ഥാനവും ഭവൻസ് വിദ്യാമന്ദിർ, എരൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീനാരായണ പബ്ലിക് സ്കൂൾ, പൂത്തോട്ട ഒന്നാം സ്ഥാനവും നളന്ദ പബ്ലിക് സ്കൂൾ, തമ്മനം രണ്ടാം സ്ഥാനവും നേടി.
സമാപനച്ചടങ്ങിൽ ത്രോബോൾ താരം സുഹൈൽ ഷഹീർ മുഖ്യാതിഥിയായിരുന്നു. ഗുരുദേവ എജുക്കേഷണൽ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. കെ. ജാജു ബാബു, സെക്രട്ടറി കെ.ജി. ബാലൻ, പ്രിൻസിപ്പൽ എൻ.പി. കവിത, പി.ടി.എ. പ്രസിഡന്റ് സന്തോഷ് കുമാർ മേനോൻ, വൈസ് പ്രിൻസിപ്പൽമാരായ മായ കൃഷ്ണൻ, രാജലക്ഷ്മി ശിവരാമൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group