സാഹിത്യം ഭാവനയെയും വൈകാരികതയെയും ആശ്രയിക്കുമ്പോൾ ചരിത്രം രേഖകളെയും ആഖ്യാനങ്ങളെയും ആശ്രയിക്കുന്നു: ഡോ .കെ കെ എൻ കുറുപ്പ്

സാഹിത്യം ഭാവനയെയും വൈകാരികതയെയും ആശ്രയിക്കുമ്പോൾ ചരിത്രം രേഖകളെയും ആഖ്യാനങ്ങളെയും ആശ്രയിക്കുന്നു: ഡോ .കെ കെ എൻ കുറുപ്പ്
സാഹിത്യം ഭാവനയെയും വൈകാരികതയെയും ആശ്രയിക്കുമ്പോൾ ചരിത്രം രേഖകളെയും ആഖ്യാനങ്ങളെയും ആശ്രയിക്കുന്നു: ഡോ .കെ കെ എൻ കുറുപ്പ്
Share  
2025 Jan 18, 01:06 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

സാഹിത്യം ഭാവനയെയും വൈകാരികതയെയും ആശ്രയിക്കുമ്പോൾ ചരിത്രം രേഖകളെയും ആഖ്യാനങ്ങളെയും ആശ്രയിക്കുന്നു: ഡോ .കെ കെ എൻ കുറുപ്പ് 


ഇന്ന് മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി.

സാഹിത്യവും ചരിത്രവും തമ്മിൽ വലിയ വ്യത്യാസമില്ല. സാഹിത്യം ഭാവനയെയും വൈകാരികതയെയും ആശ്രയിക്കുമ്പോൾ ചരിത്രം രേഖകളെയും ആഖ്യാനങ്ങളെയും ആശ്രയിക്കുന്നു. രണ്ടും ഒന്നിച്ചൊഴുകുന്ന രീതിയാണ് ഇന്ന് കാണുന്നത്.

പ്രമുഖ ചരിത്ര ഗവേഷകനും കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലറുമായ ഡോ .കെ കെ എൻ കുറുപ്പ് ചടങ്ങിൽ പ്രസ്‌താവിച്ചു .

കയ്യൂർ സമരത്തിൻ്റെ ചരിത്രമെഴുതുമ്പോൾ നിരഞ്ജനയുടെ ചിരസ്മരണ സ്വാധീനിച്ചതും, മൂന്നുനാലു ഇംഗ്ലീഷ് കവിതാസമാഹാരങ്ങൾ പുറത്തിറക്കിയതും അനുസ്മരിച്ചു.

പണിയ ഭാഷയിലുള്ള ആദ്യത്തെ നോവലായ 'മെലി ആട്ടു' രചിച്ച ശ്രീ. വാസുദേവൻ ചീക്കല്ലൂർ സമ്മേളനത്തിൽ സന്നിഹിതനായിരുന്നു.


f

അദ്ദേഹത്തെപ്പോലെയുള്ള എഴുത്തുകാർക്ക് കേരളം മുഴുവൻ സഞ്ചരിക്കുവാനും യാത്രകളിലൂടെ ഇന്ത്യയെ പരിചയപ്പെടുവാൻ അവസരമൊരുക്കാൻ സാഹിത്യസാംസ്കാരികസംഘങ്ങൾ താൽപ്പര്യമെടുക്കേണ്ടതാണ്.

കൽപ്പറ്റ സിജി ഹാളിൽ നടന്ന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജുനൈദ് കൈപ്പാണിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. 

മലയാള ഐക്യവേദി ജില്ലാ പ്രസിഡൻ്റ് ശ്രീ. ശിവൻ പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു. കവയിത്രി ശ്രീമതി പ്രീത ജെ. പ്രിയദർശിനി എം.ടി. വാസുദേവൻ നായർ അനുസ്മരണപ്രഭാഷണം നടത്തി.


h

സംസ്ഥാന സർക്കാറിൻ്റെ ഭരണഭാഷാ സേവനപുരസ്കാരം നേടിയ ശ്രീ. സി. ജഗദീശൻ, സംസ്ഥാന സ്കൂൾ കലോത്സവം ഉപന്യാസമത്സരത്തിൽ എ ഗ്രേഡ് നേടിയ കുമാരി തേജസ്വിനി ബാല എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

മലയാള ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ശ്രീ. കെ. ഹരികുമാർ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ഡോ. ബാവ കെ. പാലുകുന്ന്, ശ്രീ. പി.കെ. ജയചന്ദ്രൻ, ശ്രീ. കെ.എ. അഭിജിത്ത്, ശ്രീ. വാസുദേവൻ ചീക്കല്ലൂർ, ശ്രീ. പ്രമോദ് ബാലകൃഷ്ണൻ, ശ്രീമതി സി.വി ഉഷ, ഡോ. യൂസുഫ് മുഹമ്മദ് നദ് വി , ശ്രീ. ബാലൻ വേങ്ങര, ശ്രീ. എം.എം. ഗണേശൻ, ശ്രീ. സി. ജയരാജൻ, ശ്രീ. സി. ജഗദീശൻ എന്നിവർ പ്രസംഗിച്ചു.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം
കല / സാഹിത്യം / കായികം വനിതാ റോളർ സ്‌പോർട്‌സ് പരിശീലന ക്യാമ്പ്
കല / സാഹിത്യം / കായികം ലയമധുരം : ഹരികുമാർ .കെ .പി
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25